ബെംഗളൂരു: റോഡപകടത്തിൽ പെട്ട് ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി (ടിബിഐ) ഉണ്ടായ 43 കാരനായ കർഷകന്മസ്തിഷ്ക മരണം സംഭവിച്ചു. മരിച്ചയാളുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ബെംഗളൂരുവിലെആറ് ഗുണഭോക്താക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യുവാൻ തീരുമാനിച്ചു. തലക്ക് സാരമായി പരിക്കേറ്റബിഡാഡിയിലെ കർഷകനായ നഞ്ചുണ്ടയ്യയെ ജൂലൈ 26 നാണ് ബിജിഎസ് ഗ്ലെനിഗിൾസ് ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവുകളുടെ സ്വഭാവം മനസ്സിലാക്കാൻ ഉടൻ CT സ്കാൻ ചെയ്തു.
റിപ്പോർട്ടിൽ നിന്ന്, ആശുപത്രിയിലെ ഡോക്ടർമാർ രോഗിക്ക് ഡിഫ്യുസ് ആക്സോണൽ ഇൻജുറി ഉണ്ടായതായികണ്ടെത്തി. ഇത് കൂടാതെ താൽക്കാലിക അസ്ഥി ഒടിവുകൾ, വലത്, ഇടത് ഫ്രണ്ടോടെംപോറലിൽരക്തസ്രാവം.പോസ്റ്റ് ട്രോമാറ്റിക് സബ്റാക്നോയിഡ് ഹെമറേജ് എന്നിവയുണ്ടായതായും കണ്ടെത്തി. കൂടാതെരോഗിക്ക് കോളർബോണിൽ പൊട്ടൽ ഉള്ളതായും കണ്ടെത്തി.
ആശുപത്രി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നഞ്ചുണ്ടയ്യ ഫിസിയോതെറാപ്പി, മരുന്ന് എന്നിവ നൽകി ന്യൂറോതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലയിരുന്നു. മെക്കാനിക്കൽ വെന്റിലേറ്റർ പിന്തുണയിലായിരുന്നുഅദ്ദേഹം കഴിഞ്ഞത് . “മസ്തിഷ്ക മരണത്തെക്കുറിച്ച് കുടുംബവുമായി നടത്തിയ വിശദമായ ചർച്ചയ്ക്ക് ശേഷം, അവർ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. ഉദാരതയുടെ ഈ പ്രവർത്തനം ആറ് പേർക്ക് പുതുജീവൻനൽകി. ” എന്ന് ബ്രെയിൻസ് ന്യൂറോ സയൻസസ് ഡയറക്ടറും ബിജിഎസ് ഗ്ലെനിഗിൾസ് ഗ്ലോബൽഹോസ്പിറ്റലിലെ ചീഫ് ന്യൂറോ സർജനുമായ ഡോ എൻ കെ വെങ്കിട്ടരമണ പറഞ്ഞു. ആഗസ്റ്റ് 2 ന് അദ്ദേഹംമരണത്തിന് കീഴടങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.