ബെംഗളൂരു: കഴിഞ്ഞ16 മാസത്തിനിടെ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ആളുകളിൽ നിന്ന് പിഴയായി മൊത്തം 12.58 കോടി രൂപ ശേഖരിച്ചു. കോവിഡ് 19 മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 5,25,196 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് 19 പ്രോട്ടോക്കോൾ ലംഘനങ്ങളുടെ പേരിൽ ഒരേ കാലയളവിൽ 150 ഓളം വ്യവസായങ്ങൾ ബി ബി എം പി അടച്ചുപൂട്ടി.
ബി ബി എം പി ഡാറ്റ അനുസരിച്ച്, 2020 മേയ് മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള കാലയളവിൽ മാസ്ക് ധരിക്കാത്തതിന് 4.93 ലക്ഷം പേരിൽ നിന്നായി 11.86 കോടി രൂപ സമാഹരിച്ചു. മൊത്തം 31,339 കേസുകൾ ഫയൽ ചെയ്യുകയും ശാരീരിക അകലം പാലിക്കാത്തവരിൽ നിന്ന് 71.35 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
നഗരത്തിലുടനീളം കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ബി ബി എം പി മാർഷലുകളെ നിയോഗിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റുകൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ബസ്സ്റ്റോപ്പുകൾ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.