ബെംഗളൂരു: കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കേസില്‍ എന്‍.ഐ.എ നാലു പേരെ അറസ്റ്റ് ചെയ്തു. കശ്മീരിലും ബെംഗളൂരുവിലും മംഗളൂരുവിലുമായി നടത്തിയ റെയ്ഡിലാണ് നാല് പേർ അറസ്റ്റിലായത്.
ശ്രീനഗര്‍ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മില്‍ ഹസന് ഭട്ട്, മംഗളൂരു സ്വദേശി അമര്‍ അബ്ദുള്‍ റഹ്മാന്, ബംഗളൂരു സ്വദേശി ശങ്കര്‍ വെങ്കിടേഷ് പെരുമാള്‍ എന്നിവരാണ് എൻ.ഐ.എയുടെ പിടിയിലായത്. കേരളത്തില്‍ നിന്നുള്ള മുഹമ്മദ് അമീന് എന്നയാളുടെ നേതൃത്വത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
എൻക്രിപ്റ്റ് ചെയ്ത ചാറ്റ് പ്ലാറ്റ്ഫോമുകളിൽ വിവിധ ഗ്രൂപ്പുകളിലൂടെയും ചാനലുകളിലൂടെയും അമീനുമായും അദ്ദേഹത്തിന്റെ സഹായകളുമായും നിരന്തരം സമ്പർക്കം പുലർത്തിയിരുന്നവരുടെ സ്ഥലങ്ങളിൽ ബുധനാഴ്ച തിരച്ചിൽ നടത്തുകയും ഇവരുടെ പക്കൽ നിന്ന് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, പെൻ ഡ്രൈവുകൾ, വിവിധ സേവന ദാതാക്കളുടെ ഒന്നിലധികം സിം കാർഡുകൾ, കുറ്റകരമായ രേഖകൾ എന്നിവ ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തതായി എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.