ബെംഗളൂരു : മലയാളം മിഷൻ മിഷൻ കർണാടക ചാപ്റ്റർ – 2021 ലെ പ്രവേശനോത്സവങ്ങളുടെ സമാപനം ബെംഗളൂരു സൗത്ത് മേഖലയിൽ വെച്ച് നടക്കുകയാണ്.
ജൂലൈ 31 ശനിയാഴ്ച,വൈകീട്ട് 4 മണിക്ക് ഓൺലൈൻ ൽ നടക്കുന്ന പ്രവേശനോത്സവം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വയനാട് ജില്ലാ കൺവീനർ ശ്രീ മാത്യൂസ് ഉദ്ഘാടനം ചെയ്യും.
മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു സി നാരായണൻ അധ്യക്ഷത വഹിക്കും. ബാല സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യകാരി ഗ്രേസി ടീച്ചർ കുട്ടികൾക്ക് ആശംസ നേരും.
പുതിയ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രാരംഭ മലയാളം കണിക്കൊന്ന ക്ലാസ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ശ്രീ കെ. ദാമോദരൻ എടുക്കും. സെക്രട്ടറി ടോമി ആലുങ്കൽ ആശസകൾ നേരും.
തുടർന്ന് പഠന കേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരിക്കും. സൗത്ത് മേഖലയിലെ മലയാളം മിഷൻ പ്രവർത്തകരും അദ്ധ്യാപകരുമായ ജോബിൻ മാർക്കോസ്, ഹിത വേണുഗോപാലൻ, ബിന്ദു മാടമ്പിള്ളി, ലത ടീച്ചർ, ബീന പ്രിൻസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
മലയാളം മിഷൻ കർണാടക ചാപ്റ്റർ യുട്യൂബ് ചാനലിൽ പരിപാടികൾ ലൈവ് സ്ട്രീം ചെയ്യുന്നു.
മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ ചേർത്ത് തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ മേഖലാ കോഡിനേറ്റർമാരെ ബന്ധപ്പെടുക.
ബെംഗളൂരു സെൻട്രൽ – നൂർ മുഹമ്മദ് +91 7892310175
ബെംഗളൂരു വെസ്റ്റ് – ജിസോ ജോസ് +91 9448108801
ബെംഗളൂരു ഈസ്റ്റ് – അനൂപ്. K +91 9880770648
ബെംഗളൂരു നോർത്ത് – ശ്രീജേഷ് +91 9986346734
ബെംഗളൂരു സൌത്ത് – ജോമോൻ സ്റ്റീഫൻ +91 9535201630
മൈസൂരു -സുരേഷ് ബാബു +91 9448222281
ബെംഗളൂരു സൗത്ത് സോൺ പ്രവേശനോത്സവം
July 31 ശനിയാഴ്ച: 4:00 – 6:00pm
LIVE Streaming on Youtube – https://youtu.be/Chn7ep4qoxw