ബെംഗളൂരു: നഗരത്തിലെ സി.വി രാമൻ നഗറിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും അതേപോലെ കോവിഡ് ക്ലസ്റ്ററുകളും രൂപപ്പെടുന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.
സി.വി രാമൻ നഗറിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ റസിഡന്റ് വെൽഫെയർ അസോസിയേഷനുകളിലെ അംഗങ്ങൾ അവരുടെ വാർഡുകളിൽ കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും ഡെൽറ്റ വേരിയന്റ് കേസുകളാണോ ഈ വാർഡുകളിൽ നിന്ന് റിപ്പോർട്ട് ചെയ്തതെന്ന് സംശയിക്കുന്നതായും അറിയിച്ചു.
തിപ്പാസന്ദ്രയിലെയും കഗ്ഗദാസപുരയിലെയും വർദ്ധിച്ചുവരുന്ന കേസുകൾ ചർച്ചാവിഷയമായി മാറിയെന്ന് ചില താമസക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബി.ബി.എം.പി വാർ റൂം ബുള്ളറ്റിൻ ഈ വാർഡിനെ ‘ടോപ്പ് 10’ വിഭാഗത്തിൽ പട്ടികപ്പെടുത്തിയിട്ടില്ല. കോവിഡ് രോഗികൾ പലരും ഒരേ പോലെ സന്ദർശിച്ച സ്ഥലം തിപ്പസാന്ദ്ര മാർക്കറ്റ് ആയതിനാൽ അണുബാധയുടെ ഉറവിടം ഇവിടം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Worry rises for CVRamanNagar as #COVID19 clusters rise. Cases from markets high. Testing for #DeltaVariant hightened@NewIndianXpress@XpressBengaluru@santwana99@KannadaPrabha@BbmpsplHealth@NammaBengaluroo@CvRamannagarIYC@cvramanagar@CvramanJDShttps://t.co/Ji6VCSX0E3
— Bosky Khanna (@BoskyKhanna) July 24, 2021