ഓല ക്യാബുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ സർക്കാർ ഉത്തരവ്

ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഓല ക്യാബിനു ലൈസൻസ് കാലാവധി അവസാനിച്ചതിനാൽ ക്യാബുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ ഗതാഗത വകുപ്പ് നോട്ടീസ് നൽകി. 2016 ലെ കർണാടക ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ നിയമ പ്രകാരം അനുവദിച്ച ലൈസൻസ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതായി ചൂണ്ടി കാട്ടിയാണ്  സർക്കാർ നോട്ടീസ് നൽകിയത്.

  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!

ക്യാബുകളുടെ നിലവിലെ സേവനങ്ങൾ നിർത്താനും ലൈസൻസ് പുതുക്കിയതിനു ശേഷം മാത്രം സർവീസ് പുനരാരംഭിക്കാനുമാണ് നോട്ടീസിൽ പറയുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എന്നാൽ 2017-ലെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രകാരം സെപ്റ്റംബർ അവസാനം വരെ ലൈസൻസിന് കാലാവധിയുണ്ടെന്നു ഓല അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts