ബെംഗളൂരു: ആന്ധ്രപ്രദേശിലെ ഗോദാവരിയിൽ നിന്ന് 360 കിലോ കഞ്ചാവ് കർണാടകയിലേക്ക് കടത്താൻ ശ്രെമിച്ച ബീദർ സ്വദേശിയായ യുവാവിനെ ആന്ധ്ര പോലീസ് പിടികൂടി. ഹൈദരാബാദിൽ സ്ഥിര താമസക്കാരനായ രാജ്കുമാർ (27) ആണ് പിടിയിലായത്.
ഒരു പിക്കപ്പ് വാനിൽ ആണ് ആന്ധ്രയിൽ നിന്നും ഇയാൾ കഞ്ചാവ് കടത്താൻ ശ്രെമിച്ചതു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്. രാജ്കുമാറിന് ഒപ്പമുണ്ടായിരുന്നയാൾ പോലീസ് പരിശോധനക്കിടെ ഓടി രക്ഷപെട്ടു. 40 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന കഞ്ചാവ് ശേഖരം ആണ് പോലീസ് പിടികൂടിയത്.
രാജ്കുമാർ സ്ഥിരമായി സംസ്ഥാനത്തെ ബീദർ ജില്ലയിലേക്ക് പച്ചക്കറികൾ കൊണ്ട് വന്നിരുന്ന ആളായിരുന്നു. ഇതിന്റെ മറവിലായിരുന്നു ഈ കഞ്ചാവ് കടത്തെന്നും, ആന്ധ്ര പ്രദേശിലെ തന്നെ പല സ്ഥലങ്ങളിലേക്കും ഇയാൾ കഞ്ചാവ് കടത്തിയിരുന്നതായും പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.