ബെംഗളൂരു: സംസ്ഥാനത്ത്
ബക്രീദ് ആഘോഷങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് വകുപ്പ് പുറത്തിറക്കി. ഈ മാസം 21-നാണ് ബക്രീദ് ആഘോഷം.
മാനദണ്ഡങ്ങൾ ഇങ്ങനെ:
– പള്ളികളിൽ പരമാവധി അമ്പത് ആളുകൾക്കു മാത്രമേ പ്രവേശനമുണ്ടാകൂ.
– വിശ്വാസികൾ തമ്മിൽ ആറടി അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ്.
– പത്തുവയസ്സിൽ താഴെയുള്ള കുട്ടികൾ വീടുകളിൽ നമസ്കാരം നടത്തണം.
– പള്ളിയിൽ പ്രവേശിക്കുന്നതിനുമുമ്പ് താപനില പരിശോധിക്കുന്നതിനും കൈകൾ കഴുകുന്നതിനുമുള്ള സൗകര്യമൊരുക്കണം.
– നമസ്കാരത്തിനുള്ള പായ സ്വന്തമായി കൊണ്ടുവരണം.
– പരസ്പരം കൈകൊടുക്കാനും കെട്ടിപ്പിടിക്കാനും പാടില്ല.
– പാർക്ക്, റോഡ്, കാൽനടപ്പാത, ആശുപത്രികൾ, നഴ്സിങ് ഹോം എന്നിവിടങ്ങളിൽ മൃഗങ്ങളെ കശാപ്പുചെയ്യുന്നതിനും വിലക്കുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.