ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക 2021 ലെ ചാപ്റ്റർ തല പ്രവേശനോത്സവങ്ങളുടെ ഉദ്ഘാടനം ബെംഗളൂരു വെസ്റ്റ് മേഖലാ പ്രവേശനോത്സവത്തോടുകൂടി ജൂലൈ 4 2021,
ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്യുന്ന പ്രവേശനോത്സവത്തിൽ കർണാടക ചാപ്റ്റർ പ്രസിഡൻറ് ദാമോദരൻ മാഷ് കുട്ടികൾക്കായി കണിക്കൊന്ന പഠനാരംഭം കുറിക്കുന്നു.
നോർക്ക ബെംഗളൂരു ഡെവലപ്മെൻറ് ഓഫീസർ ശ്രീമതി റീസ രഞ്ജിത് ആശംസകൾ നേർന്ന് സംസാരിക്കും .
കർണ്ണാടക ചാപ്റ്ററിലെ വിവിധ പഠനകേന്ദ്രങ്ങളിൽ ഈ വര്ഷം കണിക്കൊന്ന പഠനം ആരംഭിക്കുന്ന കൊച്ചു കൂട്ടുകാരെ മുതിർന്ന കുട്ടികൾ വിവിധ കലാ പരിപാടികൾ ഒരുക്കി സ്വാഗതം ചെയ്യുന്നു. ഈ വര്ഷം കണിക്കൊന്ന പഠനം ആരംഭിക്കുന്ന കൊച്ചു കൂട്ടുകാരും അവരുടെ മാതാപിതാക്കളും ഈ പ്രവേശനോത്സവത്തിൽ പങ്കെടുക്കണമെന്ന് പ്രേത്യേകം അഭ്യർഥിക്കുന്നു.
മലയാളം മിഷൻ കർണാടക ചാപ്റ്റർ യുട്യൂബ് ചാനലിൽ പരിപാടികൾ ലൈവ് സ്ട്രീം ചെയ്യുന്നു – https://www.youtube.com/watch?
https://www.youtube.com/c/
നമ്മുടെ സാംസ്കാരത്തിന്റെ, ഭാഷയുടെ, മാതൃ ഭാഷാ പഠനത്തിന്റെ ഈ വലിയ ഉൽത്സവത്തിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.
കേരള സർക്കാറിന്റെ കീഴിലുള്ള മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ, ഏകദേശം 200 ഓളം, കര്ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചു വരുന്നു.
ഈ പഠന കേന്ദ്രങ്ങളിൽ ചേർത്ത് തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ മേഖലാ കോഡിനേറ്റർമാരെ ബന്ധപ്പെടുക.
ബെംഗളൂരു സെന്റ്രൽ – നൂർ മുഹമ്മദ് +917892310175
ബെംഗളൂരു വെസ്റ്റ് – ജിസോ ജോസ് +919448108801
ബെംഗളൂരു ഈസ്റ്റ് – അനൂപ് +919880770648
ബെംഗളൂരു നോർത്ത് – ശ്രീജേഷ് +919986346734
ബെംഗളൂരു സൌത്ത് – ജോമോൻ സ്റ്റീഫൻ +919535201630
മൈസൂർ – സുരേഷ് ബാബു +919448222281