കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന് യുവതി

ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ഒരു ഉഡുപ്പി സ്വദേശി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് ശേഷം തന്റെ ശരീരത്തിൽ കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി വന്നത്.

എന്നാൽ ഇപ്പോൾ അതേ അവകാശവാദവുമായി വന്നിരിക്കുകയാണ് നഗരത്തിലെ ഒരു യുവതി. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം കാന്തികശക്തി ലഭിച്ചെന്ന അവകാശവാദവുമായി ജ്യോതി എന്ന യുവതിയാണ് എത്തിയിരിക്കുന്നത്.

ജ്യോതി ഏപ്രിൽ 26നാണ് കോവാക്സിൻ സ്വീകരിച്ചത്. വാക്സിൻ എടുത്തവരിൽ കാന്തിക ശക്തി എന്ന റിപ്പോർട്ടുകൾ പത്രത്തിൽ വായിച്ചതിന് ശേഷം അടുക്കളയിൽ എത്തി ഫോർക്ക് കയ്യിൽ വെച്ചപ്പോൾ അത് ഇരുന്നതായി ജ്യോതി പറയുന്നു. താക്കോലും ശരീരത്തിൽ ഒട്ടിപ്പിടിക്കുന്നതായി യുവതി വെളിപ്പെടുത്തി.

മുൻപ് ഇതേ അവകാശവാദവുമായി ഉടുപ്പിയിൽ നിന്ന് രാഘവേന്ദ്ര ഷെട്ട് (50) എന്ന വ്യക്തിയാണ് എത്തുന്നത്. വാക്‌സിൻ എടുത്തതിന് ശേഷം തന്റെ ശരീരത്തിൽ നാണയങ്ങൾ, സ്പൂൺ എന്നിവയുൾപ്പെടെ പല ലോഹവസ്തുക്കളും ഒട്ടിപ്പിടിക്കുന്നതായി ഇയാള്‌ പറയുന്നു.

തന്റെ വാദം തെളിയിക്കാനായി ഇയാൾ ദേഹത്ത് ലോഹവസ്തുക്കൾ ഒട്ടിപ്പിടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലുടെ പുറത്തുവിട്ടിരുന്നു.

മാധ്യമപ്രവർത്തകർക്കു മുന്നിലും ഇത് പ്രദർശിപ്പിച്ചു. എന്നാൽ ശരീരത്തിന്റെ കാന്തികശക്തിയും കോവിഡ് വാക്സിൻ സ്വീകരിച്ചതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് ഉഡുപ്പി ജില്ലാ ആരോഗ്യ ഓഫീസർ ഡോ നാഗഭൂഷൺ ഉഡുപ്പ അറിയിച്ചു. കളക്ടർ ജി ജഗദീഷയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

രാഘവേന്ദ്രയുടെ വീഡിയോ വൈറലായതിന് പിന്നാലെ ഇയാളെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ശരീരത്തിന്റെ പല ഭാഗത്തും കാന്തികശേഷി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ലെന്ന് ഡിഎച്ച്ഒ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us