ബെംഗളൂരു: നഗരത്തിൽ ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ് നടത്തിയെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയ ജാ ലൈഫ്‌സ്‌റ്റൈല്‍ കമ്ബനി വീണ്ടും ആളുകളെ ചേര്‍ക്കാനായി സമൂഹമാധ്യമങ്ങളിലൂടെ ക്യാംപെയിനുമായി സജീവമായി രംഗത്ത്.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം സ്വമേധയാ കേസെടുത്ത് കമ്ബനി ഡയറക്ടറായ മലയാളിയും വിമുക്തഭടനുമായ കെ വി ജോണിയെ അറസ്റ്റ് ചെയ്തിട്ടും പ്രവര്‍ത്തനം തുടരുന്നു.
നിലവിലുള്ള നിയമ നടപടികള്‍ ഉടന്‍ അവസാനിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയാണ് കമ്പനി ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്. പരപ്പന
അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് അറസ്റ്റിലായ കമ്പനി ഡയറക്ടര്‍ കെ വി ജോണി.
ആയിരത്തിലധികം രൂപ ഫീസായി നല്‍കി മുപ്പത് ലക്ഷത്തിലധികംപേര്‍ ഇതിനോടകം ചേര്‍ന്നിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. നടന്നത് കോടികളുടെ മണിചെയിന്‍ തട്ടിപ്പെന്ന് കേസ് അന്വേഷിക്കുന്ന ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അവര്‍ വെളിപ്പെടുത്തി.
കമ്പനി സജീവമായി വീണ്ടും തുടരുന്നു എന്ന് മനസിലാക്കി അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ബസവേശ്വര്‍ നഗറിലെ കമ്പനി ആസ്ഥാനം ദിവസങ്ങള്‍ക്ക് മുന്‍പ് ഒഴിഞ്ഞെന്ന് തിരിച്ചറിഞ്ഞു.
3.7 കോടി രൂപ കഴിഞ്ഞ ശനിയാഴ്ച കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടറായ കെ വി ജോണിയുടെ അക്കൗണ്ടില്‍നിന്നും സിസിബി കണ്ടുകെട്ടിയിരുന്നു. ആറുമാസത്തിനിടെ 30 ലക്ഷത്തിലധികം പേര്‍ ആയിരത്തിലധികം രൂപ നല്‍കി സബ്‌സ്‌ക്രിപ്ഷൻ എടുത്തെന്നാണ് കമ്പനി വെബ്‌സൈറ്റിലൂടെ അവകാശപ്പെടുന്നത്.
ലോക്ഡൗണ്‍കാലത്തും മലയാളികളടക്കമുള്ള ആയിരകണക്കിന് പേരാണ് കമ്പനിയുടെ പ്രൊമോട്ടര്‍മാരായി മാറിയത്. മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി സൂം മീറ്റിംഗുകള്‍ നടത്തിയും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയുമായിരുന്നു പ്രചാരണം. കൂടുതല്‍ പേരെ ചേര്‍ക്കുന്നവര്‍ക്ക് കമ്മീഷനും വാഗ്ദാനം ചെയ്തിരുന്നു.
കമ്പനിയില്‍ പണം നല്‍കി ചേര്‍ന്നാൽ വെബ്‌സൈറ്റുവഴിയും മൊബൈല്‍ ആപ്പ് വഴിയും പരസ്യങ്ങള്‍ കണ്ട് മാസംതോറും ആയിരകണക്കിന് രൂപ അധിക വരുമാനം നേടാമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജാ ലൈഫ്‌സ്‌റ്റൈല് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ പേരില്‍ എറണാകുളം സ്വദേശിയായ കെവി ജോണി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ മണിചെയിന്‍ ശൃംഖല തുടങ്ങിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.