ബെംഗളൂരു: കന്നഡയെ ഇന്ത്യയുടെ ഏറ്റവും വൃത്തികെട്ട ഭാഷയായി സെർച്ച് റിസൾട്ടിൽ കാണിച്ച് പ്രകോപിപ്പിച്ചതിനെ തുടർന്ന് ടെക് ഭീമനായ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടകസർക്കാർ വ്യാഴാഴ്ച അറിയിച്ചു.
ഇതുമായി സംബന്ധിച്ച് ഗൂഗിളിന് നോട്ടീസ് നൽകുമെന്ന് കന്നഡ ഭാഷ സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു.
“ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ” ഏത് എന്നുള്ള ചോദ്യത്തിന് ‘കന്നഡ‘ എന്ന് ഗൂഗിളിൽ ഉത്തരമായി കാണിച്ചു തുടർന്ന് ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചിരുന്നു. ഈ സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗൂഗിൾ ഫലങ്ങൾ മാറ്റിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.If Kannada is now called ugliest language in India, it is merely an attempt by @Google to insult this pride of Kannadigas. Demand apology from @Google ASAP to Kannada, Kannadigas. Legal action will be taken against @Google for maligning the image of our beautiful language! 2/2
— Aravind Limbavali (Modi Ka Parivar) (@ArvindLBJP) June 3, 2021