ബെംഗളൂരു: സംസ്ഥാനത്ത് 18 മുതൽ 44 വരെ പ്രായമുള്ളവരുടെ കോവിഡ് വാക്സിനേഷൻ നിർത്തിവച്ചു. 18-44 പ്രായപരിധിയിലുള്ളവരുടെ കോവിഡ് വാക്സിനേഷന് മേയ് ഒന്നിന് തുടക്കം കുറിച്ചിരുന്നു. വാക്സിനേഷന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സർക്കാർ ആശുപത്രികളിൽ ഇത് സജീവമായിരുന്നില്ല.
നിലവിൽ സംസ്ഥാനത്ത് കരുതലുള്ള വാക്സിൻ 44-നുമേൽ പ്രായമുള്ളവർക്കാണ് നൽകുകയെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു.
📢 Vaccine Update
💉 70% of the available stock of Covishield will be utilised to vaccinate 45+ who are due for 2nd dose and rest 30% will be used to vaccinate 45+ seeking 1st dose.
💉 Covaxin will be administered only to 45+ who are due for 2nd dose after 6 weeks of 1st dose.
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) May 8, 2021
നിലവിൽ സ്റ്റോക്കുള്ള കോവിഷീൽഡിന്റെ 70 ശതമാനം 44-നുമേൽ പ്രായമുള്ളവരുടെ രണ്ടാം ഡോസ് നൽകാനാണ് ഉപയോഗിക്കുകയെന്ന് മന്ത്രി അറിയിച്ചു. ബാക്കിയുള്ള 30 ശതമാനം ഈ വിഭാഗത്തിലുള്ളവരുടെ ആദ്യഡോസിന് വിനിയോഗിക്കും.
18 മുതൽ 44 വരെ പ്രായമുള്ളവരുടെ വാക്സിനേഷനുവേണ്ടി സംസ്ഥാനം രണ്ടുകോടി ഡോസ് വാക്സിന് ഓർഡർ നൽകിയിട്ടുണ്ട്. ഇത് എത്തിയാലേ വാക്സിനേഷൻ തുടങ്ങാനാകൂ. നിലവിലുള്ള കോവാക്സിനും 44-നുമേൽ പ്രായമുള്ളവരുടെ രണ്ടാംഡോസ് നൽകാൻമാത്രമേ ഉപയോഗിക്കൂ.
എന്നിരുന്നാലും ചില സ്വകാര്യ ആശുപത്രികളിൽ ഈ വിഭാഗക്കാരുടെ വാക്സിനേഷൻ നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.