കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ,നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അധിക സ്‌റ്റെപെൻ്റും ഗ്രേസ് മാർക്കും പ്രഖ്യാപിച്ച് സർക്കാർ; 32 കോടി വകയിരുത്തി.

ബെംഗളൂരു : സർക്കാറിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് നിയോഗിക്കപ്പെടുന്ന പാരാമെഡിക്കൽ ,നേഴ്സിംഗ്, എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് നിലവിൽ നൽകുന്ന സ്റ്റൈപ്പെൻ്റിന് പുറമെ 6 മാസത്തേക്ക് 5000 മുതൽ 10000 വരെ അധികമായി നൽകും.ഇതിനായി 32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും ലഭിക്കും.

എം.ബി.ബി.എസ് ഇൻ്റേൺഷിപ്പ് ചെയ്യുന്നവർക്ക് ഇപ്പോൾ ലഭിക്കുന്ന 30000 രൂപയുടെ കൂടെ 10000 കൂടി ലഭിക്കും.

പി ജി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന 45000 ൻ്റെ കൂടെ 10000 കൂടി ലഭിക്കും.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

പി ജി രണ്ടാം വർഷക്കാർക്ക് 10000 അധികം ലഭിക്കും ഇപ്പോൾ ലഭിക്കുന്നത് 50000 രൂപയാണ്.

പി.ജി. ജൂനിയർ റസിഡൻ്റ് ന് 55000 ൻ്റെ കൂടെ 10000 കൂടി ലഭിക്കും.

പി ജി സീനിയർ റെസിഡൻ്റിന് 10000 രൂപ വർദ്ധിപ്പിച്ചു ഇപ്പോൾ 60000 രൂപ.

നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 13000 രൂപക്ക് പുറമെ 8000 കൂടി നൽകും.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

കരാറിലുള്ള നഴ്സുമാർക്ക് നിലവിലെ 20000 ൻ്റെ കൂടെ 8000 രൂപ കൂടി അധികമായി നൽകും.

ഗ്രൂപ്പ് ഡി. ജീവനക്കാർക്ക് 5000 രൂപ അധികം ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts