കോവിഡ് 19 ; സ്വകാര്യ ആശുപത്രികളിലെ പുതുക്കിയ ചികിത്സ പാക്കേജ് നിരക്കുകൾ അംഗീകരിച്ച് സർക്കാർ.

ബെംഗളൂരു: പൊതുജനാരോഗ്യ അധികൃതർ നൽകിയ റഫറലുകളുടെ അടിസ്ഥാനത്തിൽ കോവിഡ് 19 രോഗികളെ പ്രവേശിപ്പിക്കുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കാൻ അനുവദിച്ച പുതുക്കിയ പാക്കേജ് നിരക്കുകൾ കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകരിച്ചു.

ചീഫ് സെക്രട്ടറി പി രവി കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒരു ജനറൽ വാർഡിൽ ചികിത്സ തേടുന്ന ഒരു രോഗിക്ക് പ്രതിദിനം 5200 രൂപ ഈടാക്കാം, എച്ച്ഡി‌യു (ഹൈഡിപൻഡൻസി യൂണിറ്റ്) ഉള്ള ഒരു കിടക്കയ്ക്ക് പ്രതിദിനം 8000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വെന്റിലേറ്റർ ഇല്ലാതെ പ്രതിദിനം 9750 രൂപയും വെന്റിലേറ്ററിൽ11,500 രൂപയുമാണ് ഇൻസുലേഷൻ ഐസിയുവിനുള്ള നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.

ചികിത്സയ്ക്കായി ഓരോ വിഭാഗത്തിലും പാക്കേജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സ്വകാര്യ ആശുപത്രികൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്ന് കുമാർ പറഞ്ഞു. മനുഷ്യശക്തിയും ഉപഭോഗവസ്തുക്കളുടെ ചെലവും കണ്ടെത്തുന്നതിലെ വർദ്ധിച്ചു വരുന്ന ചെലവ് കണക്കിലെടുത്താണ് തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us