തിരുവനന്തപുരത്തേക്ക് 5000 രൂപ; അവസരം നോക്കി കൊള്ള നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ; 500 അധിക സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: ഇന്ന് രാത്രി മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സിയുടെ 500 അധിക ബസുകൾ ഇന്ന് സംസ്ഥാനത്തുടനീളം സർവീസ് നടത്തും. ലോക്ക്ഡൌൺ പ്രഖ്യാപനം ഉണ്ടായ തിങ്കളാഴ്ചയും കെ എസ് ആർടി സി അധിക സർവീസുകൾ നടത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്നും നഗരത്തിലേക്ക് തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയിരിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കും തിരിച്ച് വീടുകളിലെത്തുവാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരു മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടെയും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. നോർത്ത് കർണാടകയിലെ ബിദാർ, കൽബുർഗി, റായ്ച്ചൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ…

Read More

എഞ്ചിനീയറിംഗ് ഇതിഹാസം വിശ്വേശ്വരയ്യയുടെ പേരിലുള്ള 320 കോടി മുടക്കിയ ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ടെർമിനൽ എഞ്ചിനീയറിംഗ് “ദുരന്ത”മായി;അടിപ്പാതയിൽ വെള്ളം കയറി, മേൽക്കൂരയിൽ ചോർച്ച.

ബെംഗളൂരു : ലോകം ആരാധിക്കുന്ന എഞ്ചിനീയറിംഗ് ഇതിഹാസമാണ് മോക്ഷകുണ്ഡം വിശ്വേശ്വരയ്യ, അദ്ധേഹത്തിൻ്റെ പേര്‌ നൽകി ഇന്ത്യൻ റെയിൽവേ നഗരത്തിൽ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും ആദ്യത്തെ എ.സി. റെയിൽവേ ടെർമിനൽ ആണ് ബൈയപ്പനഹളളിയിലേത്, നഗരത്തിലെ മൂന്നാമത്തെ റെയിൽവേ ടെർമിനൽ. നിർമ്മാണ ചെലവ് 320 കോടി. എന്നാൽ രണ്ട് ദിവസം മുൻപ് പെയ്ത മഴയിൽ ഈ ടെർമിനൽ വാർത്തകളിൽ ഇടം പിടിക്കുകയായിരുന്നു. പ്രധാനമന്ത്രി ഉൽഘാടനം ചെയ്യാൻ ഒരുങ്ങുന്ന ടെർമിനലിൽ വെള്ളം കയറുകയായിരുന്നു. ഏഴാം പ്ലാറ്റ് ഫോമിനോട് ചേർന്ന് അശാസ്ത്രീയമായി നിർമ്മിച്ച അടിപ്പാതയിൽ വെള്ളം കയറുക മാത്രമല്ല മേൽക്കൂരകളിൽ…

Read More

കോവിഡ് പരിശോധനാ ഫലങ്ങളിലെ കാലതാമസം രോഗികളെ ആശുപത്രി കിടക്കകൾക്കായി കൂടുതൽ സമയം കാത്തിരിക്കാൻ നിർബന്ധിതരാകുന്നു.

Covid Karnataka

ബെംഗളൂരു: നഗരത്തിൽ ദിവസേനയുള്ള കോവിഡ് 19 കേസുകളുടെ എണ്ണം 20,000 ന് മുകളിൽ ഉയർന്ന സാഹചര്യത്തിൽ പരിശോധനാ ഫലങ്ങൾ പുറത്തുവിടുന്നതിലെ കാലതാമസം ആശുപത്രി കിടക്കകൾ തേടുന്ന രോഗികളെ കൂടുതൽ സമയം കാത്തിരിപ്പിന് നിർബന്ധിതരാകുന്നു. സ്വകാര്യ ലാബുകൾ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ആരോപിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പോർട്ടലിൽ ഫലങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് മുതൽ സ്വാബ് ശേഖരണം വരെയുള്ള കാര്യങ്ങൾ ബി ബി എം പി സ്വകാര്യലാബുകളിൽ ആരോപിക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള ടെസ്റ്റുകൾ കാരണമാണ് ഇത് സംഭവിക്കുന്നത് എന്ന് ലാബുകൾ പറഞ്ഞു. ഒരു രോഗി പോസിറ്റീവ്…

Read More

14 ദിവസത്തെ കോവിഡ് കർഫ്യൂ; ഉത്തരവ് പുറത്ത്; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : നാളെ രാത്രി 9 മണി മുതൽ അടുത്ത 14 ദിവസത്തേക്ക് (മെയ് 12 രാവിലെ 6 വരെ) പ്രഖ്യാപിച്ച കോവിഡ് കർഫ്യൂവിൻ്റെ കൂടുതൽ വിവരങ്ങൾ അടങ്ങിയ ഉത്തരവ് പുറത്ത് : താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾക്ക് സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി. • ഇതു വരെ ഷെഡ്യൂൾ ചെയ്ത എല്ലാ വിമാന സർവീസുകളും തീവണ്ടി സർവ്വീസുകളും നടത്തും വിമാന – തീവണ്ടി ടിക്കറ്റുകൾ ടാക്സിയിലും ഓട്ടേയിലും സറ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാനുള്ള പാസ് ആയി ഉപയോഗിക്കാം. മെട്രോ സർവ്വീസ് നിർത്തി വക്കും. • എമർജൻസി…

Read More

10663 പേരെ ഡിസ്ചാർജ്ജ് ചെയ്തു; പ്രതിദിന മരണം വീണ്ടും 200 ന് മുകളിൽ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 29744 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10663 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 17.87 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 10663 ആകെ ഡിസ്ചാര്‍ജ് : 1073257 ഇന്നത്തെ കേസുകള്‍ : 29744 ആകെ ആക്റ്റീവ് കേസുകള്‍ : 281042 ഇന്ന് കോവിഡ് മരണം : 201 ആകെ കോവിഡ് മരണം : 14627 ആകെ പോസിറ്റീവ് കേസുകള്‍ : 1368945 ഇന്നത്തെ പരിശോധനകൾ…

Read More

പി.യു പ്രാക്ടിക്കൽ പരീക്ഷ ജൂൺ പകുതിയിലേക്ക് മാറ്റിവെച്ചു.

Karnataka SSLC Exam 2020

ബെംഗളൂരു: ഏപ്രിൽ 28 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ പ്രീ–യൂണിവേഴ്‌സിറ്റി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ മൂന്നാം വാരത്തിലേക്ക് മാറ്റി വെച്ചു. എഴുത്ത് പരീക്ഷകൾ നടത്തി രണ്ട് ദിവസത്തിന് ശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് പ്രത്യേക കേന്ദ്രങ്ങൾ അനുവദിക്കുന്നതിന് പകരം വ്യക്തിഗത കോളേജുകളിൽ പ്രായോഗിക പരീക്ഷ നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് മാതാപിതാക്കൾ, വിദ്യാർത്ഥികൾ, കോളേജുകൾ എന്നിവരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഞായറാഴ്ച പരീക്ഷ മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്.

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71%;കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

18 വയസ് മുതൽ 45 വയസ് വരെ കോവിഡ് വാക്സിൻ സൗജന്യം.

ബെംഗളൂരു : 18 വയസു മുതൽ 45 വയസു വരെ ഉളളവർക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. അടുത്ത 14 ദിവസത്തേക്ക് സംസ്ഥാനത്ത് കോവിഡ് കർഫ്യൂ പ്രഖ്യാപിച്ച ഇന്നത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യം. 400 കോടി രൂപ ചെലവിട്ട് ഒരു കോടി കോവി ഷീൽഡ് വാക്സിൻ വാങ്ങാൻ കർണാടക തീരുമാനിച്ചതായി ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. http://88t.8a2.myftpupload.com/archives/65459    

Read More

നഗരത്തിൽ പുതിയ ഓപ്പൺ എയർ ശ്മശാനം സ്ഥാപിച്ചു

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഗിദ്ദനഹള്ളിക്കടുത്തുള്ള തവാരകെരെയിൽ ഒരു പുതിയ ഓപ്പൺ എയർശ്മശാനം ഞായറാഴ്ച തുറന്നു. ശ്മശാനത്തിൽ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥല സൗകര്യം ഉണ്ട്. ശവസംസ്‌കാരം അവസാനിക്കുന്നതുവരെ പരേതന്റെ ബന്ധുക്കൾക്ക് ഇരിക്കുവാൻ താൽക്കാലിക വിശ്രമ കേന്ദ്രവും ഇവിട ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കത്തിക്കാൻ ആവശ്യമായ വിറക് വനം വകുപ്പാണ് എത്തിച്ച് നൽകുന്നത്. 40 മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ കഴിയുന്ന മറ്റൊരു ശ്മശാനം കൂടെ സമീപത്ത് സ്ഥാപിക്കും എന്ന് സംസ്ഥാന റവന്യു മന്ത്രി ആർഅശോക പറഞ്ഞു. കോവിഡ് 19 രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് മരണങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നതിനാൽ രോഗികളുടെ മൃതദേഹങ്ങൾ…

Read More

നാളെ രാത്രി 9 മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് കോവിഡ് കർഫ്യൂ പ്രഖ്യാപിച്ചു.

ബെംഗളൂരു : നാളെ രാത്രി 9 മുതൽ 14 ദിവസത്തേക്ക് കർണാടകയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 10 മണി അവശ്യസാധനങ്ങൾ ലഭ്യമാകും. സംസ്ഥാനത്തിനകത്തും സംസ്ഥാനാന്തര പൊതു യാത്രാ വാഹനങ്ങളും നിർത്തി വക്കും. ചരക്ക് വാഹനങ്ങൾ അനുവദിക്കും. കാർഷിക മേഖലക്കും ഉൽപാദന മേഖലക്കും നിർമാണ മേഖലയിലും പ്രവർത്തനം അനുവദിക്കും.എന്നാൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നതിനാൽ വസ്ത്ര നിർമ്മാണ മേഖല നിർത്തി വക്കണം. രണ്ടാഴ്ചക്ക് ശേഷം സാഹചര്യങ്ങളിൽ മാറ്റമൊന്നും ഇല്ലെങ്കിൽ ഇതേ നില തുടരുന്നതിനേ കുറിച്ച് ആലോചിക്കേണ്ടതായി വരും. മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചതാണ്…

Read More
Click Here to Follow Us