ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 29438 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.9058 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 15.52 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 9058 ആകെ ഡിസ്ചാര്‍ജ് : 1055612 ഇന്നത്തെ കേസുകള്‍ : 29438 ആകെ ആക്റ്റീവ് കേസുകള്‍ : 234483 ഇന്ന് കോവിഡ് മരണം : 208 ആകെ കോവിഡ് മരണം : 14283 ആകെ പോസിറ്റീവ് കേസുകള്‍ : 1304397 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 24 April 2021
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35%
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്.…
Read Moreകൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്ത് കോവിഡ് സാങ്കേതിക ഉപദേശക സമിതി.
ബെംഗളൂരു: 1.5 ലക്ഷത്തിന് അടുത്ത് ആക്റ്റീവ് കോവിഡ് 19 വൈറസ് കേസുകൾ ബെംഗളൂരുവിൽ രേഖപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് -19 കർണാടക ടാസ്ക് അഡ്വൈസറി കമ്മിറ്റി, നഗരത്തിൽ സമ്പർക്കം കുറക്കാനും വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കുവാനും വേണ്ടി 14 ദിവസത്തേക്ക് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും കൂടുതൽ ആക്റ്റീവ് കോവിഡ് കേസുകൾ നിലവിലുള്ള നഗരവും ജില്ലയുമാണ് ബെംഗളൂരു. ചികിത്സ പ്രതിസന്ധിയെ നേരിടാൻ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാനും പാനൽ അംഗങ്ങൾ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഒക്ടോബർ–നവംബർ മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗ സാധ്യതയും ടി എ സി അംഗങ്ങൾ മുൻകൂട്ടി കാണുന്നുണ്ട് അതനുസരിച്ച്,…
Read Moreകോവിഡ് ബാധിച്ച മലയാളിയെ ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല; ഐസൊലേഷനിൽ കഴിയവേ നിര്യാതനായി
ബെംഗളൂരു: കോവിഡ് ബാധിച്ച മലയാളിയെ ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല; ഐസൊലേഷനിൽ കഴിയവേ നിര്യാതനായി. പാലക്കാട് ഒറ്റപ്പാലം വടക്കേക്കര ഹരിദാസ് (54) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായ ഇദ്ദേഹം കെ.ജി.ഹള്ളിയിലെ വാടകവീട്ടിൽ തനിച്ചായിരുന്നുതാമസം. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കിടക്ക ഒഴിവില്ലാത്തതിനാൽ സാധിച്ചില്ല. വെള്ളിയാഴ്ച സുഹൃത്തുക്കൾ ഫോൺ ചെയ്തിട്ടും എടുക്കാഞ്ഞതിനെത്തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി വീട് തുറന്നുപരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ‘കല’ ബെംഗളൂരുവിന്റെ പ്രവർത്തകനായിരുന്നു. 25 വർഷത്തോളമായി ഇദ്ദേഹം നഗരത്തിലാണ് താമസമെങ്കിലും കുടുംബാംഗങ്ങൾ നാട്ടിലാണ്. കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം…
Read Moreരാജ്യത്ത് ഏറ്റവും കൂടുതൽ ആക്റ്റീവ് കോവിഡ് കേസുകൾ ഉള്ള ജില്ല?
ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് നഗരത്തിൽ പിടിമുറുക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള ജില്ലയായി ബെംഗളൂരു നഗര ജില്ല മാറി. വെള്ളിയാഴ്ച വരെ ഉള്ള കണക്കുകൾ പ്രകാരം 1.5 ലക്ഷത്തിൽ താഴെ ആക്റ്റീവ് കോവിഡ് കേസുകൾ നഗര ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ബെംഗളൂരു ജില്ലയിൽ വെള്ളിയാഴ്ച 16,662 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽനിലവിൽ മൊത്തം 1,49,624 ആക്റ്റീവ് കോവിഡ് കേസുകൾ ഉണ്ട്. വെള്ളിയാഴ്ച വരെ 1.1 ലക്ഷം ആക്റ്റീവ് കേസുകളുള്ള പൂനെ ആണ് രാജ്യത്ത് രണ്ടാം സ്ഥാനത്തുള്ളത്. ദില്ലിയിൽ ആക്റ്റീവ് കോവിഡ്…
Read Moreവാരാന്ത്യ കർഫ്യൂ ആരംഭിച്ചു;ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
ബെംഗളൂരു : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കർണാടക സർക്കാർ മുൻപ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഉള്ള വാരാന്ത്യ കർഫ്യൂ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒൻപത് മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയാണ് നിരോധനാജ്ഞ. നമ്മ മെട്രോ റെയിൽ സർവ്വീസുകൾ റദ്ദാക്കിയതായി ബി.എം.ആർ.സി.എൽ അറിയിച്ചു. അവശ്യ സർവീസുകൾ മാത്രമേ നടത്തുകയുള്ളൂ എന്ന് ബി.എം.ടി .സി അറിയിച്ചു. അവശ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് വേണ്ടി ബി.എം.ടി.സി.450-500 സർവ്വീസുകൾ മാത്രം നടത്തും. വിമാനത്താവളത്തിലേക്കും തിരിച്ചും നഗരത്തിൽ നിന്ന് സർവീസുകൾ…
Read Moreകോവിഡ് രോഗിക്ക് ചികിത്സ നിഷേധിച്ചു;സ്വകാര്യ ആശുപത്രിക്കെതിരെ എഫ്.ഐ.ആർ.
ബെംഗളൂരു: കോവിഡ് 19 രോഗിക്ക് ചികിത്സ നിഷേധിച്ചു എന്ന പരാതിയെ തുടർന്ന് നഗരത്തിലെ ഒരു സ്വകാര്യആശുപത്രിക്ക് എതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു. ബൊമ്മനഹള്ളി ആരോഗ്യവകുപ്പ് ഓഫീസർ ഡോ. നാഗേന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ആശുപത്രിക്ക് എതിരെയാണ് പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ഉത്പാൽ സിൻഹ എന്ന രോഗി (77) ഫോർട്ടിസ് ആശുപത്രി മതിൽക്കെട്ടിന് ഉള്ളിൽ വെച്ചാണ് മരിച്ചത്. “കോവിഡ് 19 രോഗിയായിരുന്ന അദ്ദേഹത്തിന്ഗുരുതരമായ ശ്വാസതടസ്സം ഉണ്ടായിരുന്നു” എന്ന് പുട്ടനെഹള്ളി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ…
Read More