ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്ക് വാഹന ഇൻഷുറൻസ് തുകയിൽ ഇളവു വരുത്താന്‍ നീക്കം.

ബെംഗളൂരു: ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്ക് വാഹന ഇൻഷുറൻസ് തുകയിൽ ഇളവു വരുത്താന്‍ നീക്കം.

ഗതാഗതനിയമങ്ങൾ തെറ്റിക്കാത്തവർക്ക് ഇൻഷുറൻസ് തുകയിൽ പ്രത്യേക ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സർക്കാരിന് കത്തെഴുതിക്കഴിഞ്ഞു.

മാത്രമാല്ല തുടർച്ചയായി ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന് ഇൻഷുറൻസ് പുതുക്കുമ്പോൾ അധിക തുക ഈടാക്കണമെന്നും ട്രാഫിക് പോലീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നഗരങ്ങളിൽ ട്രാഫിക് നിയമ ലംഘനങ്ങൾ കൂടിവരുന്നത് തടയിടുന്നതിന്റെ ഭാഗമായാണ് നടപടി. ഇൻഷുറൻസ് തുകയിൽ ഇളവ് ലഭിക്കുമെന്നതിനാൽ ആളുകൾ നിയമലംഘനം നടത്താതെ ശ്രദ്ധിക്കുമെന്നാണ് ട്രാഫിക് പോലീസിന്റെ വിലയിരുത്തൽ.

ട്രാഫിക് പോലീസിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചാൽ ഗതാഗത നിയമലംഘനങ്ങൾ തടയാനുള്ള പോലീസിന്റെ ശ്രമങ്ങൾ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. ഗതാഗതനിയമലംഘനങ്ങൾ നടത്തുന്നവരിൽ അധികവും ഇരുചക്രവാഹന യാത്രക്കാരാണ്. ഹെൽമറ്റില്ലാതെ യാത്ര, സിഗ്നൽ തെറ്റിക്കൽ തുടങ്ങിയ ലംഘനങ്ങളാണ് ഇരുചക്രവാഹനയാത്രക്കാർ കൂടുതലായി ചെയ്തുവരുന്നത്.

അടുത്തിടെ ബെംഗളൂരുവിൽ ഗതാഗതനിയമലംഘനത്തിനുള്ള പിഴ അടയ്ക്കാതെ കുടിശ്ശിക വരുത്തിയവരെ പിടികൂടാൻ ട്രാഫിക് പോലീസ് വാഹനപരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ട്രാഫിക് ജങ്ഷനുകളിലെ ക്യാമറ, ഫീൽഡ് ട്രാഫിക് വയലേഷൻ റിപ്പോർട്ട് (എഫ്.ടി.വി.ആർ.) തുടങ്ങിയ വിവിധ രീതികളിലൂടെ നിമയലംഘനങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us