മന്ത്രി രമേഷ് ജാർക്കിഹോളിയുടെ സ്ത്രീയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്; വിവാദം കത്തുന്നു.

ബെംഗളൂരു: കർണാടക ജല വകുപ്പ് മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ അശ്ലീല വീഡിയോ പുറത്ത്. ജോലി ആവശ്യവുമായി സമീപിച്ച യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് വാർത്തകൾ പുറത്ത് വരുന്നത്. അതേ സ്ത്രീ ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിച്ചതായാണ് പ്രാഥമിക വിവരങ്ങൾ. എല്ലാ കന്നഡ ദൃശ്യമാധ്യമങ്ങളിലും വിവാദം കൊഴുക്കുകയാണ്. ദുരുപയോഗം ചെയ്യപ്പെട്ട സ്ത്രീ ഉടൻ തന്നെ പരാതി നൽകും, സുരക്ഷയും ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക പ്രവർത്തകൻ ദിനേശ് കല്ലഹള്ളി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കെ.പി.ടി.സി.എല്ലിൽ ജോലി വാഗ്ദാനം ചെയ്താണ് 25 കാരിയെ ചൂഷണം ചെയ്തത്. അശ്ലീല…

Read More

എസ്.എസ്.എൽ.സി.പരീക്ഷ തീയതിയും ടൈം ടേബിളും പുറത്ത്.

ബെംഗളൂരു: സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ജൂൺ 21 മുതൽ ജൂലൈ അഞ്ചുവരെ നടക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. പരീക്ഷാതീയതി സംബന്ധിച്ച് ഒരുമാസത്തോളം പരാതികളും അഭിപ്രായങ്ങളും തേടിയ ശേഷമാണ് അന്തിമതീയതി തീരുമാനിച്ചത്. പരീക്ഷ നടത്താനും ജയശതമാനം ഉയർത്താനും ജില്ലാതലത്തിൽ പ്രധാന അധ്യാപകർക്കായി ശില്പശാല നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷാ ടൈംടേബിൾ ജൂൺ 21: ഫസ്റ്റ് ലാംഗ്വേജ് (കന്നഡ, തെലുഗു, ഹിന്ദി, മറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ്, സംസ്‌കൃതം), ജൂൺ 24: ഗണിതം, 28: സയൻസ്, 30: തേഡ് ലാംഗ്വേജ്, ജൂലായ്‌ 2:…

Read More

പുരസ്കാര നിറവിൽ”നമ്മ വിമാനത്താവളം”.

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് എയർപോർട്ട്‌സ് കൗൺസിൽ ഇന്റർനാഷണൽസിന്റെ 2020-ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി പുരസ്‌കാരം ലഭിച്ചു. കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യംനൽകിയുള്ള നടപടികളും വിമാനത്താവളത്തിലെ സൗകര്യങ്ങളും കണക്കിലെടുത്താണ് അവാർഡ് ലഭിച്ചത്. കോവിഡിനെ തുടർന്നുള്ള  വെല്ലുവിളികൾക്കിടയിലും ആഗോളതലത്തിലുള്ള അംഗീകാരം ലഭിച്ചത് കൂടുതൽ സേവനം നൽകുന്നതിന് പ്രചോദനമാകുമെന്ന് വിമാനത്താവളം എം.ഡി. ഹരി മാരാർ പറഞ്ഞു. തുടർച്ചയായി നാലാംതവണയാണ് കെംപെഗൗഡ വിമാനത്താവളത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്.

Read More

സമ്മാന കൂപ്പൺ വിതരണോത്ഘാടനം.

ബെംഗളൂരു : കല്യാൺ നഗർ ബാബുസപാളയ ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് മടപ്പുര നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ വിതരണോത്ഘാടനം 28-2-2021വൈകുന്നേരം 6 മണിക്ക് കല്യാൺ നഗർ ബാബുസപാളയ ശ്രീചിരു പാർട്ടി ഹാളിൽ വെച്ച് ഔദ്യോഗികമായി ഉത്ഘാടനം നിർവ്വഹിക്കപ്പെട്ടു. ഡോ;കൃഷ്ണകുമാർ,ഡോ;ജയശ്രീ കൃഷ്ണകുമാർ എന്നിവർ സമ്മാന കൂപ്പൺ ബുക്ക് സ്വീകരിച്ച് കൊണ്ട് വിതരണത്തിന് തുടക്കം കുറിച്ചു. റിട്ടയേർഡ് ഡി ജി പി കൃഷ്ണമൂർത്തി ഐ പി എസ്സ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. വിവിധ മലയാളി സംഘടന നേതാക്കൻമാർ പങ്കെടുത്തു. സജീവൻ.കെ.ടി യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച…

Read More

നഗരം കോവിഡ് ഭീതിയിൽ അകപ്പെട്ടിട്ട് ഒരു വർഷം തികയുന്നു.

ബെംഗളൂരു : ചൈനയിലെ വുഹാനിലും മറ്റും കോവിഡ് പടർന്നു പിടിക്കുന്നു എന്ന വാർത്ത വരുമ്പോഴും നമ്മ ബെംഗളൂരുവിനെ ഇത് ബാധിക്കില്ല എന്ന് പ്രതീക്ഷയിലായിരുന്നു നമ്മളിൽ പലരും. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കിലും അവർക്ക് അസുഖം ഭേദമായിരുന്നു. 2020 മാർച്ച് 2-3 നാണ് കോവിഡ് ഭീതിയുടെ ആദ്യ വാർത്ത നഗരത്തെ പിടിച്ച് കുലുക്കുന്നത്. ദുബൈയിൽ നിന്ന് ബെംഗളൂരുവിലെത്തി ഹൈദരാബാദിലേക്ക് പോയ ടെക്കിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നതായിരുന്നു ആ വാർത്ത. http://88t.8a2.myftpupload.com/archives/45252 പിന്നീട് സംഭവിച്ചത് എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്. ഒരു ഘട്ടത്തിൽ…

Read More

വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു;പ്രതിഷേധവുമായി സഹപാഠികൾ.

ബെംഗളൂരു: മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും ആന്ധ്ര സ്വദേശിയുമായ ജയന്ത് കെ. റെഡ്ഡി തിങ്കളാഴ്ച രാവിലെ കോളേജ് കെട്ടിടത്തിനു മുകളിൽനിന്ന്‌ ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആണ് സംഭവം. ഈ വിഷയത്തിൽ കോളേജ് മാനേജ്‌മെന്റിനുനേരെ പ്രതിഷേധിച്ച വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു. തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്കെത്തിയതിന് ശേഷമാണ് വിദ്യാർഥികൾ സംഭവമറിയുന്നത്. വി.വി.പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷ നടത്തുന്നതിനായി മുന്നോട്ടുവെച്ച ആവശ്യങ്ങൾ കോളേജ് മാനേജ്‌മെന്റ് അംഗീകരിക്കാത്തതാണ് ജയന്തിന്റെ ആത്മഹത്യക്കു കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു. തുടർച്ചയായുള്ള പരീക്ഷ സമ്മർദമുണ്ടാക്കുന്നതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു. ഓരോ…

Read More
Click Here to Follow Us