ബെംഗളൂരു: തൻ്റെ കൂടെ സഹായത്തോടെ മൈസൂരുവിലെ സ്വന്തം ഗ്രാമത്തിൽ രാമക്ഷേത്ര നിർമ്മാണം നടക്കുന്നതായി വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. എല്ലാ ഗ്രാമങ്ങളിലും ഇത്തരം ക്ഷേത്രങ്ങൾ നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണ ആവശ്യമായി ബന്ധപ്പെട്ട് സംഘ പരിവാർ നടത്തുന്ന പണപ്പിരിവിനെതിരെ സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു. വരുണ ഹൊബ്ലിയിലെ സിദ്ധരാമന ഹുണ്ഡി എന്ന ഗ്രാമത്തിൽ നിന്നുള്ള ആളാണ് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് കൂടിയായ സിദ്ധരാമയ്യ.
Read MoreMonth: February 2021
മുതിർന്ന പൗരന്മാർക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധ മരുന്നുകൾ നൽകി തുടങ്ങും.
ബെംഗളൂരു: 50 വയസ്സിനു മുകളിലുള്ള നഗരവാസികൾക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധമരുന്ന് കുത്തിവെയ്പ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രക്തസമ്മർദ്ദവും പ്രമേഹവും പോലുള്ള രോഗബാധിതർക്കും മുൻഗണന നൽകും. കർണാടക സർക്കാരിന്റെ കണക്കുകൾ പ്രകാരം ഏകദേശം ഒരുകോടി 30 ലക്ഷത്തോളം വരുന്ന 50 വയസ്സിന് മുകളിലുള്ള പൗരന്മാരെ ആണ് ആദ്യ-മൂന്നാംഘട്ട കുത്തിവെപ്പിൽ പ്രതിരോധ മരുന്നു നൽകുക. ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൻ ഇതിനു വേണ്ട നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.
Read More“വർക്ക് ഫ്രം ഹോം”സംവിധാനത്തെ പ്രശംസിച്ച് അസിം പ്രേംജി.
ബെംഗളൂരു : രാജ്യത്തെ സാങ്കേതിക വ്യവസായത്തിലെ 90 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി ചെയ്യുന്നത് തുടരുകയാണെന്നും ഹൈബ്രിഡ് ജോലിയുടെ മാതൃകയെ പ്രശംസിക്കുന്നുവെന്നും അസിം പ്രേംജി പറഞ്ഞു. “കൊവിഡ് ലോക്ക്ഡൗണിന്റെ ആദ്യ ആഴ്ചകളിൽ, ടെക് വ്യവസായത്തിന്റെ 90 ശതമാനം ജീവനക്കാരും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി, ഇന്നും 90 ശതമാനത്തിലധികം ആളുകൾ ഇതെ സംവിധാനത്തിൽ തുടരുന്നു, ”അദ്ദേഹം പറഞ്ഞു. ബെംഗളൂരു ചേംബർ ഓഫ് ഇൻഡസ്ട്രി ആന്റ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം…
Read Moreസർക്കാർ ആശുപത്രികളോട് ചേർന്ന് 1000 ജൻ ഔഷധി കേന്ദ്രങ്ങൾ കൂടി വരുന്നു.
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളോട് ചേർന്ന് കൂടുതൽ ജനഔഷധി കേന്ദ്രങ്ങൾ ആരംഭിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പരിയോജന പദ്ധതിയിൽപ്പെടുത്തിയാണ് കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന വിൽപന കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നത്. ഈ വർഷം അവസാനത്തോടെ 1000 കേന്ദ്രങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ബെംഗളൂരു നഗരജില്ലയിൽ 211 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം118 കോടിരൂപയുടെ വ്യാപാരമാണ് ഇവിടെ മാത്രമായി നടന്നത്.
Read Moreകേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന നാളെ മുതൽ…
ബെംഗളൂരു: കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്ക് കർണാടകയിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് റിസൾട്ട് ഹാജരാക്കണം എന്ന ഉത്തരവ് പുറത്ത് വന്നിട്ട് ഏതാനും ദിവസങ്ങളായി. എന്നാൽ ഉത്തര കേരളവുമായി കർണാടക അതിർത്തി പങ്കിടുന്ന 4 ചെക്ക് പോസ്റ്റുകൾ ഒഴികെ മറ്റ് വഴികൾ എല്ലാം അടച്ചിട്ടുണ്ട്. തലപ്പാടി, സാർടക്ക (ബന്ത്വാൾ), നാട്ടെനിഗെ ബുധനൂരു (പുത്തൂർ), ജൽസൂർ (സുള്ള്യ) എന്നീ ചെക്ക് പോസ്റ്റുകളിലൂടെ മാത്രമേ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. 72 മണിക്കൂർ പഴക്കമില്ലാത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതിിയിരിക്കണം.…
Read Moreകോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയുമൊരു ലോക്ക് ഡൗൺ ഉണ്ടാകും:ബി.ബി.എം.പി.
ബെംഗളൂരു : നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു എങ്കിലും അകലം പാലിക്കൽ, മുഖാവരണം എന്നീ നിർദ്ദേശങ്ങൾ ഒരു കാരണവശാലും ലംഘിക്കരുത് എന്ന് ബി.ബി.എം.പി. ചെറിയൊരു വീഴ്ച പോലും വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കാരണമാകും, അയൽ സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. നഗരത്തിൽ പ്രതിദിന കോവിഡ് കേസുകൾ 200 ആയി കുറഞ്ഞിട്ടുണ്ട് ,ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിയും കർശന നടപടി എടുക്കേണ്ടി വരും ബി.ബി.എം.പി.കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. അതേ സമയം കർണാടകയിൽ ഇനി ലോക്ക്…
Read Moreബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 24 മുതൽ.
ബെംഗളൂരു : നഗരത്തിലെ രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 24 മുതൽ 31 വരെ നടക്കും. കർണാടക ചലനചിത്ര അക്കാഡമി നടത്തുന്ന മേളയുടെ ലോഗോ മുഖ്യമന്ത്രി യെദിയൂരപ്പ പുറത്തിറക്കി. മല്ലേശ്വരത്തെ ഓറിയോൺ മാളിലെ പി.വി.ആർ.സിനിമാസ് ആണ് ചലച്ചിത്രമേളയുടെ പ്രധാന പ്രദർശന കേന്ദ്രം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന സ്ക്രീനിങ് പൂർത്തിയായി. കന്നഡ, ഏഷ്യൻ, ഇന്ത്യൻ എന്നീ വിഭാഗങ്ങളിൽ പ്രദർശനം ഉണ്ടാവും.
Read Moreസബ് ഇൻസ്പെക്ടർ ആയി നിയമിക്കാൻ വ്യവസായിയുടെ കത്തുമായി ഉദ്യോഗാർത്ഥി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ.!
ബെംഗളൂരു: രവി പ്രകാശ് ബന്ധവലാകർ എന്ന 28 കാരൻ ആണ് കഴിഞ്ഞ ദിവസം വിജയപുര പോലീസ് സൂപ്രണ്ട് ഓഫീസിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച കത്തുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയത്. വിശദ പരിശോധനയിൽ കത്ത് വ്യാജമാണെന്നും നഗരത്തിലെ ഒരു വ്യവസായി നൽകിയതാണ് ഈ വ്യാജ കത്ത് എന്നും തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്നും കർണാടകയിൽ എത്തി വ്യവസായ സംരംഭങ്ങൾ നടത്തിവന്നിരുന്ന ബ്രിജേഷ് എന്നയാളാണ് കത്തു നൽകിയത് എന്ന് തിരിച്ചറിഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ രവി സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ നൽകിയിരുന്നു.…
Read Moreനിയമ നിർമ്മാണ കൗൺസിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 15ന്.
ബെംഗളൂരു: ജെഡിഎസ് അംഗമായിരുന്ന ധർമ്മ ഗൗഡ കഴിഞ്ഞ ഡിസംബർ 29 ആം തീയതി ചിക്ക് മംഗളൂരുവിൽ റെയിൽവേ ട്രാക്കിന് അടുത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇദ്ദേഹം കൗൺസിലിലെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു. മരണകാരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. ഈ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 15ന് നടത്തും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി 25 ന് പുറത്തിറങ്ങും. മാർച്ച് നാലുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. മാർച്ച് 15 ന് രാവിലെ 9 മണി മുതൽ 4…
Read Moreസിഗ്നൽ തെറ്റിച്ചത് ചോദ്യം ചെയ്തു; ബി.എം.ടി.സി.കണ്ടക്ടറുടെ വിരൽ കടിച്ച് മുറിച്ച് ഓട്ടോ ഡ്രൈവർ.
ബെംഗളൂരു : ഓട്ടോ ഡ്രൈവർമാരുടെ സിഗ്നൽ തെറ്റിക്കൽ അതി പ്രശസ്തമാണല്ലോ, ഇങ്ങനെ ഒരു സംഭവത്തിൽ ചോദ്യം ചെയ്യാൻ ശ്രമിച്ച ബി.എം.ടി.സി കണ്ടക്ടർക്ക് വിരലിന് പരിക്കേൽക്കുകയായിരുന്നു. കുമാരസ്വാമി ലേഔട്ടിൽ നിന്ന് ശിവാജി നഗറിലേക്ക് വരികയായിരുന്നു ബി.എം.ടി.സി ബസ്, റിച്ച്മണ്ട് സർക്കിളിൽ വച്ച് സിഗ്‌നൽ തെറ്റിച്ച് വന്ന ഓട്ടോറിക്ഷ ബസിന് മുന്നിൽ കുടുങ്ങി. ബസ് ഡ്രൈവറും ഓട്ടോ ഡ്രൈവറും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു, ബസിന് ഉള്ളിലേക്ക് ചാടിക്കയറിയ ഓട്ടോ ഡ്രൈവറെ തടയാൻ ശ്രമിച്ച കണ്ടക്ടർ ഉത്തര ഹളളി സ്വദേശി ബി.രഘുവിനെ ഓട്ടോ ഡ്രൈവർ കടിക്കുകയായിരുന്നു. പരിക്കേറ്റ കണ്ടക്ടറെ…
Read More