ബെംഗളൂരു : നഗരത്തിന് പുറത്തുള്ള ഏറ്റവും കൂടുതൽ സഞ്ചാരികൾ യാത്ര ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ് നന്ദി ബെട്ടെ എന്ന നന്ദി ഹിൽസ്. നന്ദി ഹിൽസിൽ സൂര്യോദയം കാണാൻ പോകുന്നവരാണ് ഏറെയും, വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന പദ്ധതിയായ റോപ്പ് വെ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് ചിക്ക ബല്ലാപ്പുർ ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ വെളിപ്പെടുത്തിയിരിക്കുകയാണ്. 10 കോടി രൂപ ഇതിനായി സർക്കാർ മാറ്റിവച്ചു കഴിഞ്ഞു.ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കും, 3-4 മാസത്തിനുളളിൽ തന്നെ പ്രാഥമിക ജോലികൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read MoreDay: 26 February 2021
രണ്ടാം ഘട്ട വാക്സിൻ 2 കോടി പേർക്ക് !
ബെംഗളുരു: സംസ്ഥാനത്തെ രണ്ടാം ഘട്ട കോവിഡ് കുത്തിവെപ്പ് 2 കോടി പേർക്ക് ലഭിക്കും. 60 വയസിന് മുകളിൽ ഉള്ളവർക്കും 45 കഴിഞ്ഞ ജീവിതശൈലീ രോഗമു ള്ളവർക്കുമായി മാർച്ച് 1നാണ് രാജ്യവ്യാപകമായി രണ്ടാം വട്ട കുത്തിവയ്പ്പ് ആരംഭിക്കുന്നത്. കർണാടകയിലെ ദേശീയ ആരോഗ്യമിഷൻ ഡയറക്ടർ ഡോ.അരുന്ധതി ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, ഇതു സംബന്ധിച്ച തയാറെടുപ്പുകൾ അവലോകനം ചെയ്തു. ഗുണഭോക്താക്കളെ കണ്ടെത്താനായി ആരോഗ്യപ്രവർത്തകർ വീടുകൾ കയറിയിറങ്ങി സർവേ സംഘടിപ്പിച്ചു വരി 4000 ആരോഗ്യപ്രവർത്തകരാണ് നഗരത്തിൽ മാത്രം ഇതിനായി രംഗത്തുള്ളത്.
Read Moreസ്വകാര്യ സ്കൂൾ ഫീസ് 30% കുറച്ചതിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ്.
ബെംഗളൂരു: കോവിഡിനെ തുടർന്നുള്ള പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ ഈ അധ്യായന വർഷത്തിലെ ഫീസ് 30% വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ സ്വകാര്യ മാനേജ്മെൻറ് അസോസിയേഷനുകൾ സമർപ്പിച്ച ഹർജിയിൽ സർക്കാറിന് ഹൈക്കോടതി നോട്ടീസ്. ഫീസ് 15% ശതമാനം മാത്രമേ കുറക്കാൻ പാടുള്ളൂ എന്ന് ആവശ്യപ്പെട്ട് സ്വകാര്യ മാനേജ്മെൻറുകൾ നിരവധി തവണ സർക്കാറിനെ സമീപിച്ചിരുന്നു. സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ട്യൂഷൻ ഫീ ഇനത്തിൽ 70% ഫീ മാത്രമേ വാങ്ങാൻ കഴിയുകയുള്ളൂ മറ്റിന ഫീസുകർ ഒന്നും വാങ്ങാനും പാടില്ല, ഇതു പ്രകാരം തങ്ങൾക്ക് 50% ഓളം ഫീസ് നഷ്ടമാകുമെന്നാണ്…
Read Moreകുറഞ്ഞ നിരക്കിൽ പാർസൽ സർവീസുമായി കെ.എസ്.ആർ.ടി.സി.
ബെംഗളൂരു : കോവിഡ് ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ പുതിയ വരുമാന മാർഗ്ഗങ്ങൾ തേടുകയാണ് കർണാടക ആർ.ടി.സി. അതിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ കാർഗോ / പാർസൽ സർവീസ് ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി ഉൽഘാടനം ചെയ്തു. കേരളം ഉൾപ്പെടെയുള്ള ഏത് സ്ഥലങ്ങളിൽ നിന്നും ആർ.ടി.സി. നമ്പറിൽ ബന്ധപ്പെട്ട് പാർസൽ ബുക്ക് ചെയ്യാം. സാധനങ്ങൾ കൃത്യമായി എത്തുന്നില്ലെങ്കിൽ 18002085533 ,8885554442 എന്നീ നമ്പറുകളിലും KSrtclogistics @Kടrtc.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം. ലഗേജുകൾ ഇൻഷൂർ ചെയ്യാനും അവസരം ഉണ്ട്. കർണാടക ആർ ടി സി യിൽ…
Read More