ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു. വിശാഖപട്ടണം അനന്തഗിരിക്ക് സമീപം ഡംകുരുവിലാണ് അപകടമുണ്ടായത്. സ്വകാര്യ ട്രാവൽസിന്റെ 20 അംഗ വിനോദയാത്രാ സംഘമാണ് അപകടത്തിൽ പെട്ടത്. രക്ഷാ പ്രവർത്തനം തുടരുന്നു.

Read More

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ്.

ബെംഗളൂരു: കേന്ദ്ര സർക്കാരിന്റെ കർഷകരോടുള്ള അവഗണനയ്ക്കെതിരെ പ്രവാസി കോൺഗ്രസിന്റെ ബാംഗ്ലൂർ കെ. അർ. പുരത്ത് നടന്ന പ്രതിഷേധയോഗം ശ്രീ എം നാരായൻസ്വാമി എം എൽ സി ( കോൺഗ്രസ്‌ ചീഫ് വിപ് ലെസ്സിലേറ്റീവ് കൗൺസിൽ) ഉദ്ഘാടനം ചെയ്തു . ചൈന നമ്മളുടെ രാജ്യാതിർത്തിയിൽ വീണ്ടും വീണ്ടും പ്രകോപനങ്ങൾ സൃഷ്ടിക്കുന്നു, അതിനെതിരെ ഒരു വാക്കു കൊണ്ട് പോലും പ്രതികരിക്കാതെ , കര്ഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു എന്ന കാരണത്താൽ ഇരുനൂറ്റിയന്പതോളം ട്വിറ്റെർ അക്കൗണ്ടുകൾ തടഞ്ഞു വയ്ക്കുകയും, രാജ്യാതിർത്തികൾ ശത്രുക്കളിൽ നിന്നും സുരക്ഷിതമാക്കാതെ, ജനരോഷത്തിൽ നിന്നും അധികാരത്തെ…

Read More

ശാന്തിനഗർ ബസ് സ്റ്റേഷൻ പണയത്തിൽ!

ബെംഗളൂരു: നിലവിലുള്ള ബാധ്യതകൾ നികത്തുന്നതിനായി ബൃഹത് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ, 2010 ൽ നിർമ്മിച്ച ശാന്തിനഗർ ട്രാഫിക് മാനേജ്മെന്റ് സെന്റർ പണയപ്പെടുത്തി 160 കോടി വായ്പ എടുത്തു. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാനറ ബാങ്ക് ആണ് വായ്പ നൽകിയിരിക്കുന്നത്. പ്രതിമാസ പലിശയായി ഒരു കോടി 40 ലക്ഷം രൂപയാണ് ബിഎംടിസി കനറാബാങ്കിന് നൽകിക്കൊണ്ടിരിക്കുന്നത്. മഹാമാരി വ്യാപനത്തെ തുടർന്ന് ഗണ്യമായി വരുമാനക്കുറവ് വന്നതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ പോലും ബിഎംടിസി ബുദ്ധിമുട്ടിയിരുന്നു.

Read More

“സുഗതാഞ്‌ജലി”ബെംഗളൂരു സൗത്ത് മേഖലാ മൽസരം 13 ന്.

ബെംഗളൂരു : പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തുന്ന”സുഗതാഞ്‌ജലി”കവിത ആലാപന മത്സരം ബെംഗളൂരു സൗത്ത് മേഖലയിൽ, ഫെബ്രുവരി 13 ശനിയാഴ്ച 5 pm ന് ഗൂഗിൾ Platform ൽ നടക്കും . മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ  മേൽനോട്ടത്തിലാണ്  കാവ്യാലാപന മത്സരം നടത്തുന്നത് .മലയാളം മിഷന്റെ ഭാഗമായി മലയാളം പഠിക്കുന്ന കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ബെംഗളൂരു സൗത്ത് മേഖലയിൽ നടക്കുന്ന പരിപാടിക്ക് ജോമോൻ സ്റ്റീഫൻ, ഹിത വേണുഗോപാലൻ ,ടോമി മാത്യു, ബിന്ദു മാടമ്പിള്ളി  എന്നിവർ…

Read More

മദ്രസ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി തുല്യതാ സർട്ടിഫിക്കറ്റ് പരിഗണനയിൽ.

ബെംഗളൂരു: മദ്രസ വിദ്യാർത്ഥികൾക്ക് പ്രത്യേക പാഠ്യവിഷയങ്ങൾ ഉൾപ്പെടുത്തി എസ്എസ്എൽസിക്ക് തത്തുല്യമായ യോഗ്യതാ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന പദ്ധതി കർണാടക സർക്കാർ പരിഗണിക്കുന്നു. സാമാന്യമായ മറ്റു പാഠ്യവിഷയങ്ങൾ ഇല്ലാത്തതുകൊണ്ട് നിലവിൽ മദ്രസ വിദ്യാർഥികൾക്ക് മത പഠനങ്ങൾ മാത്രമാണ് സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ പഠനം മതകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നു. തുടർവിദ്യാഭ്യാസം സാധ്യമാകുന്നില്ല. മദ്രസ വിദ്യാർഥികൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നതോടെ മുറപ്രകാരം ഉള്ള തുടർ വിദ്യാഭ്യാസത്തിന് വഴിതെളിയും. മദ്രസയിൽ നിന്നും സർട്ടിഫിക്കറ്റുകൾ നേടുന്ന വിദ്യാർത്ഥികൾക്ക് പി യുവിന് പ്രവേശനാനുമതി നൽകുന്ന തരത്തിൽ പുതിയ നിയമ ഭേദഗതിയും ഇതോടൊപ്പം ഉണ്ടാകും.…

Read More

കൊലക്കേസ് പ്രതിയെ കേരളത്തിൽ നിന്ന് പൊക്കി മൈസൂരു പോലീസ്.

ബെംഗളൂരു: മൈസൂരുവിൽ യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കൊല്ലത്തു നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്. എൻ ആർ പോലീസ് ഇൻസ്പെക്ടർ അസറുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കുരിമണ്ഡിയിലെ ജനറം എബ്ലോക്ക് ഹൗസിങ് കോളനി നിവാസിയായ രവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുരിമണ്ഡി നിവാസി വിനയ് (28) നെ അറസ്റ്റ് ചെയ്തത്. സാമ്പത്തിക പ്രശ്നത്തെ ചൊല്ലി വിനയും സുഹൃത്തായ രവിയും മുൻപ് ഇടഞ്ഞിരുന്നു. സുഹൃത്തുക്കളായ അപ്പു, നിഖിൽ എന്നിവരുടെ സഹായത്തോടെ ഡിസംബർ 13ന് രവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്ന.അപ്പുവും നിഖിലും മുൻപ് തന്നെ പിടിയിലായിരുന്നു.

Read More

റാഗ്ഗിങ് ;11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.

ബെംഗളൂരു : മംഗളൂരു വിന് സമീപമുള്ള കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 11 മലയാളി വിദ്യാർത്ഥികളെ റാഗിങ്ങിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. ജഫിൻ റോയച്ചൻ, അബ്ദുൾ അനസ് മുഹമ്മദ്, മുഹമ്മദ് സുരാജ്, റോബിൻ ബിജു, മുഹമ്മദ് ഷമ്മാസ്, ജാബിൻ മഹറൂഫ്, അഷിൻ ബാബു, ജെറോൺ സിറിൽ, അക്ഷയ് കെ.എസ്, അബ്ദുൾ ബാസിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം ഫിസിയോ- തെറാപ്പി നെഴ്സിംഗ് വിദ്യാർത്ഥികളാണ്. 5 പുതിയ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ കോളേജ് അധികൃതരെ വിവരമറിയിക്കുകയും…

Read More
Click Here to Follow Us