“സുഗതാഞ്ജലി”മൈസൂരു മേഖലാ വിജയികൾ.

ബെംഗളൂരു : മലയാളം  മിഷൻ കർണ്ണാടക ചാപ്റ്ററിന്റെ  വെസ്റ്റ് മേഖലയുടെയും  മൈസൂരു മേഖലയുടെയും “സുഗതാഞ്ജലി” കാവ്യാലാപന മത്സരങ്ങൾ നടന്നു. വെസ്റ്റ് മേഖലാ മത്സരത്തിൽ  ജൂനിയർ വിഭാഗത്തിൽ  രാജരാജേശ്വരി നഗർ മലയാളസമാജത്തിൽ  നിന്നുള്ള ലക്ഷമൺ ഗോവിന്ദ്. എച്ച്ഒന്നാം സ്ഥാനവും, മൈഥിലി ദീപു കൃഷ്ണ രണ്ടാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന്  രോഹിത്  ആർ നായരും രണ്ടാം സ്ഥാനത്തിന് അനന്യ. എ.ഉണ്ണിത്താനും അർഹരായി. ഇന്ദിര ബാലൻ,  അനിത  പ്രേംകുമാർ എന്നിവർ മത്സരത്തിന്റെ വിധി നിർണ്ണയിച്ചു. മിഷൻ കർണാടക ചാപ്റ്റർ  പ്രസിഡന്റ്  കെ ദാമോദരൻ, സെക്രട്ടറി  ടോമി ആലുങ്കൽ,…

Read More

ജെ.ഡി.എസും-ബി.ജെ.പിയും യോജിച്ചു; കർണാടക ഉപരിസഭക്ക് പുതിയ ചെയർമാൻ.

ബെംഗളൂരു: കർണാടക ഉപരി സഭയുടെ ചെയർമാനായി ജനതാദൾ എസ് നേതാവും സഭാംഗവും ആയ ബസവരാജ് ഹോരട്ടിയെ ചൊവ്വാഴ്ച തിരഞ്ഞെടുത്തു. ഉപരി സഭ ചെയർമാനായിരുന്ന പ്രതാപചന്ദ്ര ഷെട്ടി രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയർമാൻ തെരഞ്ഞെടുപ്പ് നടത്തിയത്. ബിജെപിയുടെയും ജനതാദളിന്റെയും സംയുക്ത പിന്തുണയോടെയാണ് പുതിയ ചെയർമാൻ സ്ഥാനമേറ്റത്.

Read More

വരുമാന കമ്മി നികത്താൻ പിഴ ഈടാക്കുന്നതിൽ ശ്രദ്ധയൂന്നി സംസ്ഥാനസർക്കാർ

ബെംഗളൂരു: സംസ്ഥാന ബജറ്റിന് മുന്നോടിയായി നടക്കുന്ന വിശകലന ചർച്ചകളിൽ 2021 – 22 കാലഘട്ടത്തിലെ വരുമാന കമ്മി നികത്താൻ ഉള്ള ആലോചനയിലാണ് സംസ്ഥാനസർക്കാർ. സാമ്പത്തിക വകുപ്പിലെ എല്ലാ വിഭാഗങ്ങളും ബജറ്റിനു മുന്നോടിയായി നടക്കുന്ന ചർച്ചയിൽ ഇത്തവണ ഉണ്ടാകാൻ സാധ്യതയുള്ള വരുമാനകുറവിനെ കുറിച്ചാണ് കൂടുതൽ ശ്രദ്ധ വേണ്ടത് എന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. വരുമാനക്കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും നൂതന പദ്ധതിയായി ചർച്ചയിൽ ഉയർന്നുവന്നത് പിഴയിടാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന നിർദ്ദേശമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കാൻ സാധ്യതകളുള്ള എല്ലാ വകുപ്പുകൾക്കും അതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ മുഖ്യമന്ത്രി…

Read More

ഈ 5 ജില്ലകളിലേക്ക് കേരളത്തിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.

ബെംഗളൂരു: മുൻപ് ദക്ഷിണ കന്നഡ ജില്ലയിൽ മാത്രം നിലനിന്നിരുന്ന നിബന്ധനകൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിച്ച് കർണാടക സർക്കാർ. കർണാടകയുടെ കേരളത്തോട് അതിർത്തി പങ്കിടുന്ന ജില്ലകളിൽ കോവിഡ് വ്യാപനം അധികമാകുന്നതിൻ്റെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു തീരുമാനം. കേരളത്തിൽനിന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി, മൈസൂരു, കുടക്, ചാമരാജ്‌നഗർ ജില്ലകളിലെ കോളേജുകളിലെത്തുന്ന വിദ്യാർഥികൾ 72 മണിക്കൂർ മുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് കഴിവതും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാനും നിർദേശമുണ്ട്. കർണാടക അതിർത്തിപ്രദേശങ്ങളിലെ കോളേജുകളിൽ ദിവസവും കേരളത്തിൽ നിന്ന് വന്നുപോകുന്ന മലയാളി വിദ്യാർഥികൾ 15 ദിവസം…

Read More
Click Here to Follow Us