ബെംഗളൂരു: കോവിഡും തുടർന്നുള്ള ലോക്ക് ഡൗണും എല്ലാ മേഖലയെയും പോലെ വിദ്യാഭ്യാസ മേഖലയേയും താളം തെറ്റിച്ചിരിക്കുകയാണ്.
രക്ഷിതാക്കളുടെ സമ്മർദ്ദം കാരണം സർക്കാർ ഇടപെട്ട് ഈ വർഷത്തെ സ്കൂൾ ഫീസ് 70% ആക്കി നിജപ്പെടുത്തിയിരുന്നു.
അതേ സമയം പല സ്കുളുകളും മുഴുവൻ തുക പിരിച്ച സംഭവങ്ങളും തിരിച്ച് കൊടുക്കാത്ത സംഭവങ്ങളും ഫീസ് മുഴുവൻ നൽകാത്ത വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് മാറ്റി നിർത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
രക്ഷിതാക്കളുടെ ഉത്തരം പരാതികൾക്ക് പരിഹാരം കാണാൻ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ മൂന്നംഗ കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒട്ടാകെ 42 കമ്മിറ്റികൾ ഉണ്ട്.
സ്കൂൾ അധിക ഫീസ് ഈടാക്കിയത് ആയുള്ള പരാതി തെളിവ് സഹിതം രേഖാമൂലം ഇവർക്ക് നൽകണം. കമ്മിറ്റി സ്കൂളുകളോട് വിശദീകരണം ആരായും ,തീർപ്പ് എത്തുന്നത് വരെ കുട്ടിയുടെ വിദ്യാഭ്യാസത്തെ ഒരു തരത്തിലും തടസ്സപ്പെടുത്തില്ല എന്ന് സ്കുളുകൾ സാക്ഷ്യപത്രം നൽകണം.
കൂടിയത് 3 സിറ്റിങ്ങിൽ വിധി പറയാൻ ആണ് ലക്ഷ്യം വക്കുന്നത്, വാദം എല്ലാ തിങ്കളാഴ്ചയും തുടരും.