ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 745 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.855 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.75 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 855 ആകെ ഡിസ്ചാര്‍ജ് : 911232 ഇന്നത്തെ കേസുകള്‍ : 745 ആകെ ആക്റ്റീവ് കേസുകള്‍ : 8580 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12166 ആകെ പോസിറ്റീവ് കേസുകള്‍ : 931997 തീവ്ര പരിചരണ…
Read MoreDay: 17 January 2021
കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം.
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കർണാടകത്തില്‍ കർഷകരുടെ പ്രതിഷേധം. ബലഗാവി ജില്ലയില്‍ അമിത് ഷാ സന്ദർശനത്തിനെത്തിയ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. അമിത് ഷായ്‍ക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‍ത് നീക്കി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടപ്പം ഉണ്ടായിരുന്നു. അതേസമയം അമിത് ഷായുടെ പര്യടനം ജില്ലയില്‍ തുടരുകയാണ്. വൈകിട്ട് നടന്ന പൊതുപരിപാടിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന വിജയം നേടുമെന്ന് ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
Read Moreഅടുത്ത ദിവസങ്ങളിൽ നഗരത്തിൽ വൈദ്യുതി മുടങ്ങും…
ബെംഗളൂരു : നഗരത്തിലെ ചില സ്ഥലങ്ങളിൽ അടുത്ത ദിവസങ്ങളിൽ വൈദ്യുതി മുടങ്ങും. 18 മുതൽ 22 വരെ യുള്ള ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5:30 വരെയാണ് വൈദ്യുതി തടസപ്പെടുക. കൊനാന കുണ്ടെ പുട്ടന ഹളളി ഏരിയകളിൽ ആണ് വൈദ്യുതി തടസ്സം ഉണ്ടാകുക. ചുൻച ഘട്ട മെയിൻ റോഡ്, വിനായക തീയേറ്റർ റോഡ്, കപ്പ് ഫാക്ടറി, കൊത്തന്നുർ മെയിൻ റോഡ്,കൃഷ്ണ ലേ ഔട്ട്, ശാരദ നഗർ, ശിവശക്തി നഗർ, സദാനന്ദപ്പ കോംബൌണ്ട്, ഡി.ആർ.ആർ.ആശുപത്രി എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്…
Read Moreസ്കൂൾ ഫീസ് തർക്കം; സർക്കാർ ഇടപെടുന്നു.
ബെംഗളൂരു : ഫീസ് ഇളവു സംബന്ധിച്ച് രക്ഷിതാക്കളും മാനേജ്മെൻ്റും തമ്മിലുള്ള വിഷയങ്ങളിൽ ഒത്തു തീർപ്പിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ ഇടപെടുന്നു. റഗുലർ ക്ലാസ് നടക്കാത്തതിനാൽ വാർഷിക ഫീസിൽ 75% വരെ ഇളവ് അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെ സംഘടനകളുടെ ആവശ്യം. കോവിഡ് പ്രതിസന്ധികളെ തുടർന്ന് പരമാവധി 30 % ഇളവ് അനുവദിക്കാമെന്നാണ് സ്വകാര്യ മാനേജ്മെൻറ് അസോസിയേഷൻ അറിയിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ മാനേജ്മെൻറ് പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് അസോസിയേഷൻ ഇത് അറിയിച്ചത്. ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ യോഗ നിർദ്ദേശങ്ങൾ…
Read Moreഓൺലൈൻ വായ്പത്തട്ടിപ്പ് കേസിലെ ചൈനക്കാരനെതിരേ ലുക്ക്ഔട്ട് നോട്ടീസ്
ബെംഗളൂരു: ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിലെ ചൈനക്കാരനെതിരേ ലുക്ക്ഔട്ട് നോട്ടീസ്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വായ്പത്തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരനായ ചൈനക്കാരൻ ഹോങ്ങിനെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ബെംഗളൂരുവിൽനിന്ന് സിങ്കപ്പൂർ വഴി ഇയാൾ ചൈനയിലേക്ക് കടന്നതായാണ് വിവരം. ഹോങ്ങിനെ പിടികൂടുന്നതിന് വിമാനത്താവളങ്ങളിലേക്ക് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ച് ഇന്റർപോൾ സഹായം തേടാൻ ആലോചിക്കുന്നതായും സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ചെന്നൈ സ്വദേശിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈമാസമാദ്യമാണ് രണ്ട് ചൈനക്കാരടക്കം മൊത്തം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് പിന്നിൽ…
Read Moreബീഫ് അധികം നൽകാത്തതിനെ തുടർന്ന് കട കത്തിച്ച് പ്രതികാരം
ബെംഗളൂരു: ബീഫ് അധികം നൽകാത്തതിനെ തുടർന്ന് കട കത്തിച്ച് പ്രതികാരം. കടയുടമ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരൂവില്‍ ശനിയാഴ്ചയാണ് സംഭവം. 39കാരനായ നാഗരാജ് ആണ് പ്രതി. ഒരു കിലോഗ്രാം ബീഫ് വാങ്ങാനാണ് നാഗരാജ് കടയില്‍ പോയത്. 300 രൂപ കൊടുത്ത് ബീഫ് വാങ്ങി. സാധനം വാങ്ങുന്നതിനിടെ, ബീഫ് അധികമായി തരാമോ എന്ന് നാഗരാജ് ചോദിച്ചു. ഇത് നിരസിച്ച കടയുടമ നാഗരാജിനെ അപമാനിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നാഗരാജ് ബീഫുമായി കൂട്ടുകാരന്റെ വീട്ടില്‍ പോയി. അവിടെ…
Read Moreപാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിന് ഭാര്യാപിതാവിന്റെയും ബന്ധുക്കളുടെയും ക്രൂരമർദ്ദനവും കൊലപാതക ശ്രമവും
ബെംഗളൂരു: ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് പാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് പരാതി. കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. തലയ്ക്ക് ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഗോപാലകൃഷ്ണയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഒന്നര കൊല്ലം മുന്‍പായിരുന്നു ഗോപാലകൃഷണയുടെ കല്യാണം. ഗായത്രിയെയാണ് വിവാഹം ചെയ്തത്. ഹോട്ടലിലെ ജീവനക്കാരനാണ് ഗോപാലകൃഷ്ണ. കല്യാണത്തിന് ശേഷം ഭാര്യയുമൊന്നിച്ച് സ്വന്തം വീട്ടിലേക്ക് ഗോപാലകൃഷ്ണ മാറി. എന്നാല്‍ അവിടെ താമസിക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ…
Read Moreമലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച് അപകടം; ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി യാത്രക്കാര്‍
തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസ്സിന്റെ ലഗ്ഗേജ് വാനില്‍ തീപിടിച്ച് അപകടം. തീയും പുകയും ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിയതോടെ വലിയ ദുരന്തം ഒഴിവായി. ഉടന്‍ തന്നെ തീയണയ്ക്കാനായത് നഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു. രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം. മലബാര്‍ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ ചങ്ങല വലിച്ച് റെയില്‍വേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തിയതോടെ മറ്റ് ബോഗികളിലേക്ക്…
Read Moreരഹസ്യ അറയിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രെമിച്ച സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യ അറയിൽ ഒരുകിലോയിലധികം സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രെമിച്ച സ്ത്രീയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടികൂടിയ സ്വർണത്തിന് 56.6 ലക്ഷം രൂപ വില വരുമെന്നാണ് കസ്റ്റംസ്ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ദുബായിൽനിന്ന് ഫ്ളൈ ദുബായ് വിമാനത്തിലെത്തിയ മഹാരാഷ്ട്ര താനെ സ്വദേശിയായ 48-കാരിയാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ദുബായിൽ ഹ്രസ്വ സന്ദർശനത്തിന് പോയതിന്റെയും തിരിച്ച് ബെംഗളൂരുവിലിറങ്ങിയതിന്റെയും കാരണം ബോധിപ്പിക്കാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോൾ ബാഗിലെ അറയ്ക്കുള്ളിൽ ഒരുകിലോയിലധികം സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യാത്രക്കാരിക്ക് അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘവുമായി…
Read Moreഗോസംരക്ഷകർക്ക് നൽകുന്ന നിയമസംരക്ഷണം സർക്കാർ പിൻവലിച്ചേക്കും
ബെംഗളൂരു: സംസ്ഥാനത്ത് ഒർഡിനൻസിലൂടെ നടപ്പായ ഗോവധ നിരോധന നിയമത്തിൽ ഗോസംരക്ഷകർക്ക് നൽകുന്ന നിയമസംരക്ഷണം സർക്കാർ പിൻവലിച്ചേക്കും. ഗോവധ നിരോധന ബില്ലിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കർണാടക ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടിയതിന് പിന്നാലെയാണ് സർക്കാർ പിന്മാറ്റത്തിനൊരുങ്ങുന്നത്. കന്നുകാലികളുമായി യാത്രചെയ്യുന്ന കർഷകരെയടക്കം തടയുകയും വിചാരണ ചെയ്യുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ കോടതി ജനുവരി 18നകം നിലപാട് വ്യക്തമാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. വിവാദ നിയമത്തിലെ ചില നിബന്ധനകൾ സർക്കാർ പുനഃപരിശോധിക്കുമെന്ന് നിയമമന്ത്രി ജെ.സി. മധുസ്വാമി വ്യക്തമാക്കി. പശുക്കളെ അറുക്കാൻ കൊണ്ടുപോവുന്നത് തടയുന്ന സാധാരണ ജനങ്ങൾക്ക് നിയമപിന്തുണയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും ഗോവധ നിരോധനത്തിൻറ പേരിൽ…
Read More