സ്കൂൾ ഫീസ് തർക്കം; സർക്കാർ ഇടപെടുന്നു.

ബെംഗളൂരു : ഫീസ് ഇളവു സംബന്ധിച്ച് രക്ഷിതാക്കളും മാനേജ്മെൻ്റും തമ്മിലുള്ള വിഷയങ്ങളിൽ ഒത്തു തീർപ്പിൽ എത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ ഇടപെടുന്നു.

റഗുലർ ക്ലാസ് നടക്കാത്തതിനാൽ വാർഷിക ഫീസിൽ 75% വരെ ഇളവ് അനുവദിക്കണമെന്നാണ് രക്ഷിതാക്കളുടെ സംഘടനകളുടെ ആവശ്യം.

കോവിഡ് പ്രതിസന്ധികളെ തുടർന്ന് പരമാവധി 30 % ഇളവ് അനുവദിക്കാമെന്നാണ് സ്വകാര്യ മാനേജ്മെൻറ് അസോസിയേഷൻ അറിയിച്ചത്.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ മാനേജ്മെൻറ് പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് അസോസിയേഷൻ ഇത് അറിയിച്ചത്.

ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ യോഗ നിർദ്ദേശങ്ങൾ സർക്കാറിന് സമർപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

അതേ സമയം ഒന്നാം വർഷ പി.യു.ഹൈസ്കൂൾ റഗുലർ ക്ലാസുകൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് കൂടി മന്ത്രി സൂചന നൽകി, കോവിഡ് വിദഗ്ദ സമിതിയുമായി ഇക്കാര്യം ചർച്ച ചെയ്തതിന് ശേഷമാണ് തീരുമാനമെടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts