ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 496 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.797 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.57% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 797 ആകെ ഡിസ്ചാര്‍ജ് : 906548 ഇന്നത്തെ കേസുകള്‍ : 496 ആകെ ആക്റ്റീവ് കേസുകള്‍ : 9344 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12144 ആകെ പോസിറ്റീവ് കേസുകള്‍ : 928055 തീവ്ര പരിചരണ വിഭാഗത്തില്‍…
Read MoreDay: 11 January 2021
കേന്ദ്ര സഹമന്ത്രിയുടെ കാർ അപകടത്തിൽ പെട്ടു;ഭാര്യയും പി.എ.യും മരിച്ചു;മന്ത്രിയുടെ നില ഗുരുതരം.
ബെംഗളൂരു : കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് വൈ നായികും കുടുംബവും ദക്ഷിണ കന്നടയില്‍ അപകടത്തില്‍പെട്ടു. കേന്ദ്രമന്ത്രിയുടെ ഭാര്യ മരിച്ചു. മന്ത്രിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോകര്‍ണത്തേക്കുള്ള യാത്രക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അങ്കോളയില്‍ വച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ പി എ യും മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. The personal assistant of Union Minister Shripad Naik also died in the accident: Shivprakash Devaraju, SP of Uttara Kannada The Minister is admitted…
Read Moreചൈനീസ് കളിപ്പാട്ട മേഖലയെ വെല്ലുവിളിക്കാൻ;കർണാടകയുടെ സ്വന്തം കളിപ്പാട്ടങ്ങൾ; ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കളിപ്പാട്ട നിർമാണ ക്ലസ്റ്ററിന് തറക്കല്ലിട്ടു.
ബെംഗളൂരു: കളിപ്പാട്ട നിർമാണ മേഖലയിലെ ചൈനയുടെ മേധാവിത്വം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് കർണാടകയിലെ കൊപ്പാളിൽ കളിപ്പാട്ട ക്ലസ്റ്ററിന് മുഖ്യമന്ത്രി യെദിയൂരപ്പ കഴിഞ്ഞ ശനിയാഴ്ച തറക്കല്ലിട്ടു. ഒരുലക്ഷത്തോളം പേർക്ക് തൊഴിലവസരങ്ങളൊരുക്കുക എന്ന ലക്ഷ്യസുമുണ്ട് രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട നർമാണ ക്ലസ്റ്റർ കൊപ്പാളിലെ ഭാനപ്പൂരിൽ തുടങ്ങുമ്പോൾ. 400 ഏക്കർ സ്ഥലത്താണ് പദ്ധതി അന്താരാഷ്ട്ര വിപണിയിൽ രാജ്യത്തുനിന്നുള്ള കളിപ്പാട്ടത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കാൻ ഇതിലൂടെ കഴിയുമെന്ന് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് കളിപ്പാട്ട ക്ലസ്റ്റർ നിർമിക്കുന്നത്. പ്രത്യേക സാമ്പത്തിക മേഖലയായ ഇതിന്റെ നടത്തിപ്പ് ചുമതല എയിക്സ് ഗ്രൂപ്പിനാണ്. പദ്ധതി…
Read Moreഗവർണറാക്കാം എന്ന് വാഗ്ദാനം; വനിതാ ജഡ്ജിയിൽ നിന്ന് യുവരാജ് സ്വാമി തട്ടിയത് 8.8 കോടി !
ബെംഗളൂരു: കഴിഞ്ഞ മാസം 16 ന് യുവരാജ് സ്വാമി (52) എന്ന തട്ടിപ്പ് കാരനെ പിടിച്ചത് മുതൽ അയാളുടെ തട്ടിപ്പുകളുടെ കഥകളിലൂടെ അതിൻ്റെ ആഴം പുറത്ത് വരികയാണ്. രാഷ്ട്രീയക്കാരുമായി പ്രത്യേകിച്ച് കേന്ദ്രത്തിലെയും സംസ്ഥാനത്തേയും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൂടുതൽ സ്ഥാന മോഹികളേയും സ്വാമി പറ്റിച്ച് പണം അടിച്ച് മാറ്റിയത്. http://88t.8a2.myftpupload.com/archives/61121 സ്വാമിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റി എന്ന കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയും സാൻഡൽ വൂഡ് താരവുമായ രാധിക കുമാരസ്വാമിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഉത്തര…
Read Moreനഗരത്തിൽ അമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍
ബെംഗളൂരു: നഗരത്തിൽ 25 വയസുകാരിയും അമ്മയും കൊല്ലപ്പെട്ട നിലയില്‍. ഇന്നലെ രാവിലെയാണ് സംഭവം. രമാദേവിയുടെ നാലു മാസം പ്രായമുള്ള കുട്ടിയുടെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രമാദേവിയെയും 45 വയസുള്ള അമ്മ ലക്ഷ്മിദേവിയെയുമാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രമാദേവിയുടെ കുഞ്ഞിന്റെ കരച്ചില് കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അന്വേഷണത്തില്‍ രമാദേവിയുടെ കൂടെ താമസിക്കുന്ന മലായ് കുമാര്‍ പരിദിയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഒഡീഷ സ്വദേശിയായ പരിദി 2018ലാണ് ജോലി തേടി ബംഗളൂരുവില്‍ എത്തിയത്. അപ്പാര്‍ട്ട്മെന്റ്…
Read Moreവാട്സ്ആപ്പിനെ പിന്തള്ളി ഒന്നാമത്തെത്തി ‘സിഗ്നൽ’; ഇന്ത്യയില്‍ ഡൗണ്‍ലോഡ് കുത്തനെ കൂടി
സ്വകാര്യതയ്ക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടി. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് നിരവധി പേര് മെസ്സേജിങ് പ്ലാറ്റ് ഫോം ആയ വാട്ട്സ്ആപ്പ് ഉപേക്ഷിക്കുന്നതായാണ് സൂചന. ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. വാട്സാപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സിഗ്നല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹോങ്കോങ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആപ്പ് സ്റ്റോറുകളിലും സിഗ്നല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഹങ്കറിയിലെയും ജര്‍മനിയിലെയും ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ഒന്നാം…
Read Moreകേന്ദ്രത്തിന് തിരിച്ചടി; കാർഷിക നിയമങ്ങൾ നടപ്പാക്കരുതെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സമരം നേരിട്ട കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ തൽക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി അറിയിച്ചു. കർഷക സമരങ്ങൾക്കെതിരായ ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നിരീക്ഷണം. Farm laws: CJI asks, can the implementation of laws be put on hold for the time being https://t.co/cf2mkANm6T — ANI (@ANI) January 11, 2021 കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിക്കണമെന്ന് കോടതി പറഞ്ഞു. അല്ലങ്കിൽ തങ്ങൾ അത് സ്റ്റേ…
Read Moreചരിത്ര നിമിഷം ! ലോകത്തിലെ ഏറ്റവും ദൂരം കൂടിയ വ്യോമ പാത,16000 കിലോമീറ്റർ കീഴടക്കി 4 വനിതകൾ നഗരത്തിൽ പറന്നിറങ്ങി.
ബെംഗളൂരു : ലോകത്തിലെ ഏറ്റവും ദൂരം കൂടിയ വ്യോമ പാതയായ അമേരിക്കയിലെ സൻഫ്രാൻസിസ്കോയിൽ നിന്ന് നമ്മ ബെംഗളൂരുവിലേക്ക് എയർ ഇന്ത്യയുടെ ആദ്യ വിമാനം പറത്തിയത് വനിതകൾ മാത്രം അടങ്ങുന്ന പൈലറ്റുമാർ. ശനിയാഴ്ച രാത്രി 8.30ക്ക് സർഫ്രാൻസിസ്കോയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ Al 178 വിമാനത്തിൽ 4 വനിതാ പൈലറ്റുമാർക്കൊപ്പം 238 യാത്രക്കാരും ഉണ്ടായിരുന്നു. വിമാനം പറത്താൻ ഏറ്റവും സാങ്കേതികത്തികവ് ആവശ്യമുള്ള ഉത്തരധ്രുവം വരെ കീഴടക്കി അവർ ഇന്ന് പുലർച്ചെ നഗരത്തിലെ കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലം തൊട്ടപ്പോൾ പിറന്നത് ചരിത്രം. ബോയിംഗ്…
Read Moreകണ്ണൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു.
ബെംഗളൂരു : കണ്ണൂർ പതിനേഴാം മൈലിലെ ആരിഫ മൻസിലിൽ കെ.കെ.അൻസാർ (35) നഗരത്തിൽ ഞായറാഴ്ച രാവിലെ 10.30 ന് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഹൊറമാവിൽ ഹാർഡ് വെയർ കട നടത്തുന്ന അൻസാർ താമസസ്ഥലത്ത് നിന്ന് കടയിലേക്ക് പോകുന്നതിനിടെ കേബിളിൽ തട്ടി നിലത്ത് വീണ അൻസാറിനെ ഒരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അൻസാറിനെ ഇടിച്ച വാഹനം നിർത്താതെ പോയി.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം കണ്ണവം വെളുമ്പത്ത് മഖാമിൽ കബറടക്കും. ഭാര്യ: റാഹിമ മക്കൾ: റിജില ഷംറി, സഹറ,സൻഹ,…
Read Moreമലയാളം മിഷൻ ഓർമ്മസന്ധ്യ.
ബെംഗളൂരു : നമ്മെ വിട്ടുപിരിഞ്ഞ, മലയാളത്തിന്റെ പ്രിയ കവിയത്രിയും, സാമൂഹ്യപ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ രചനകളെയും ജീവിത സംഭാവനകളെയും ഓർത്തെടുക്കാൻ മലയാളം മിഷൻ(കർണാടക ) നേതൃത്വത്തിൽ ഓർമ്മ സന്ധ്യ സംഘടിപ്പിച്ചു. “സ്ത്രീ, പ്രകൃതി, സുഗതകുമാരി ടീച്ചർ,” എന്ന തലക്കെട്ടിൽ നടന്ന ഓർമ്മ സന്ധ്യ, ശനിയാഴ്ച രാത്രി 8.00 മണിമുതൽ 9.30 മണിവരെ, സൂം പ്ലാറ്റ്ഫോമിൽ അരങ്ങേറി. മലയാളം മിഷൻ പ്രസിഡണ്ട് ശ്രീ കെ ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിഷൻ ഡയറക്ടർ ശ്രീമതി സുജ സൂസൻ ജോർജ് മാഡം പരിപാടി ഉദ്ഘാടനം ചെയ്തു…
Read More