ഗവർണറാക്കാം എന്ന് വാഗ്ദാനം; വനിതാ ജഡ്ജിയിൽ നിന്ന് യുവരാജ് സ്വാമി തട്ടിയത് 8.8 കോടി !

ബെംഗളൂരു: കഴിഞ്ഞ മാസം 16 ന് യുവരാജ് സ്വാമി (52) എന്ന തട്ടിപ്പ് കാരനെ പിടിച്ചത് മുതൽ അയാളുടെ തട്ടിപ്പുകളുടെ കഥകളിലൂടെ അതിൻ്റെ ആഴം പുറത്ത് വരികയാണ്.

രാഷ്ട്രീയക്കാരുമായി പ്രത്യേകിച്ച് കേന്ദ്രത്തിലെയും സംസ്ഥാനത്തേയും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൂടുതൽ സ്ഥാന മോഹികളേയും സ്വാമി പറ്റിച്ച് പണം അടിച്ച് മാറ്റിയത്.

http://88t.8a2.myftpupload.com/archives/61121

സ്വാമിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റി എന്ന കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യയും സാൻഡൽ വൂഡ് താരവുമായ രാധിക കുമാരസ്വാമിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ

ഉത്തര കർണാടകയിലെ ഒരു പ്രാദേശിക നേതാവിൽ എം.പി. സ്ഥാനം ഉറപ്പ് നൽകി 10 കോടി തട്ടിച്ചതും തുടർന്ന് വന്ന വഞ്ചനാ കേസുമാണ് സ്വാമിയെ ജയിലഴികൾക്ക് പിന്നിൽ എത്തിച്ചത്.

ഈ പരമ്പരയിലെ മറ്റൊരു വിവരമാണ് സാധാരണക്കാരെ അൽഭുതപ്പെടുത്തുന്നത്, സംസ്ഥാനത്ത് ഗവർണർ സ്ഥാനം ഒപ്പിച്ച് കൊടുക്കാം എന്ന് ഉറപ്പ് നൽകി ഒരു വനിതാ ജഡ്ജിയിൽ നിന്ന് 8.8 കോടി രൂപ ഇയാൾ പറ്റിച്ചതായാണ് സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ വെളിപ്പെടുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ
[masterslider id="10"]

Related posts