ബെംഗളൂരു: രാജ്യത്തെ ഏറ്റവും കൂടുതൽ ശീതീകരിച്ച ബസുകൾ നിരത്തിലിറക്കി ശ്രദ്ധനേടിയ ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നിലവിലുള്ള യാത്രാ നിരക്കുകൾ കുറയ്ക്കാൻ ആലോചിക്കുന്നു. 860 ശീതീകരിച്ച ബസുകളാണ് നഗരത്തിൽ സർവീസുകൾ നടത്തിയിരുന്നത്. അതിൽ 70 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിൽ ഇറങ്ങിയിട്ടുള്ളത്. ഇതിൽ തന്നെ 54 ബസ്സുകൾ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉള്ളതാണ്. ബി എം ടി സി യുടെ ആകെവരുമാനത്തിലെ സിംഹഭാഗവും ശീതീകരിച്ച ബസുകളിൽ നിന്ന് ആയിരുന്നെന്നും മഹാമാരിയുടെ വ്യാപനം ഇത് തകിടം മറിച്ചു എന്നും ബി എം ടി സി യുടെ…
Read MoreYear: 2020
സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി.ദേശീയ നേതാവിൻ്റെ പേരിൽ ഫേസ് ബുക്ക് അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ്; 2 പേർ അറസ്റ്റിൽ.
ബെംഗളൂരു : സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിൻ്റ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ 10 അംഗ സംഘത്തിലെ 2 പേരെ അറസ്റ്റ് ചെയ്ത് സൈബർ ക്രൈം പോലീസ്. മുഹമ്മദ് ഷൗക്കിൻ (28), ഇബ്രാഹിം (36) എന്നിവരാണ് അറസ്റ്റിലായത്.ഉത്തർപ്രദേശിലെ മഥുര സ്വദേശികളാണ് ഇവർ. 5 മൊബൈൽ ഫോണുകളും 10 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. മുഖ്യ സൂത്രധാരനായ ലിയാഖത്ത് ഉൾപ്പെടെ 8 പേർ റെയ്ഡിനിടെ രക്ഷപ്പെടുകയായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പേരിൽ മാത്രമല്ല, മുതിർന്ന ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരിൽ…
Read Moreകര്‍ണാടകയില്‍ ഇന്ന് 911 പുതിയ രോഗികള്‍;1214 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 542 പുതിയ രോഗികള്‍;754 പേർക്ക് ഡിസ്ചാര്‍ജ്.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 911 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1214 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.96%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1214 ആകെ ഡിസ്ചാര്‍ജ് : 891095 ഇന്നത്തെ കേസുകള്‍ : 911 ആകെ ആക്റ്റീവ് കേസുകള്‍ : 13080 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 12062 ആകെ പോസിറ്റീവ് കേസുകള്‍ : 916256 തീവ്ര പരിചരണ വിഭാഗത്തില്‍…
Read Moreബസ്സും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. നഗരത്തിൽ നിന്ന് ലിംഗസുഗൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. മരിച്ചവർ റൈച്ചുർ ജില്ലയിലെ ലിംഗസുഗർ കരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കെറ്റവരെ ചികിത്സയ്ക്കായി ബള്ളാരിയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസർവ്വീസ് നീട്ടി മൈസൂരു-ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ തീവണ്ടി.
ബെംഗളൂരു : ജനുവരി ഒന്നു വരെ മാത്രം സർവ്വീസ് പ്രഖ്യാപിച്ചിരുന്ന മൈസൂരു- ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ (06315/16) എക്സ്പ്രസ് ഫെബ്രുവരി ഒന്നുവരെ നീട്ടി. സമയക്രമം താഴെ: 06315(ഫെബ്രുവരി 1 വരെ പ്രതിദിന സർവ്വീസ്): മൈസൂരു(ഉച്ചയ്ക്ക് 12.50), മണ്ഡ്യ(1.28), രാമനഗര(2.18), കെങ്കേരി(2.58), ബെംഗളൂരു സിറ്റി(4.35), കന്റോൺമെന്റ് (5.00), കെആർ പുരം(5,14), വൈറ്റ്ഫീൽഡ്.24), ബംഗാർപേട്ട്(6.03), കുപ്പം(6.34), തിരുപ്പത്തൂർ (749), സേലം(9.22), ഈറോഡ്(10.20), തിരുപ്പൂർ(11.03), കോയമ്പത്തൂർ (12.02), പാലക്കാട്(പുലർച്ചെ 1.27), തൃശൂർ (2.52), ആലുവ(3.43), എറണാകുളം സൗത്ത്(4.20), ചേർത്തല(4.59), ആലപ്പുഴ(5.28), അമ്പലപ്പുഴ(5.44), ഹരിപ്പാട് (6.04), കായംകുളം (6.28), കൊല്ലം(7.17), കൊച്ചുവേളി(9.35).…
Read Moreപ്രായം വെറുമൊരു”അക്കം”മാത്രം: നൂറ്റിമൂന്നാം വയസ്സിൽ കോവിഡ് രോഗമുക്തി.
ബെംഗളൂരു: ഒമ്പത് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ കോവിഡ്-19 ൽ നിന്നും രോഗമുക്തി നേടിയ 103 വയസ്സുകാരൻ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്നും വിടുതൽനേടി. ഇതോടെ രോഗം മുക്തിനേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹം. നേരിയ പനിയും ചെറിയതോതിലുള്ള ചുമയും ശ്വാസതടസ്സവും ആയി കഴിഞ്ഞ ഡിസംബർ 16ന് ആയിരുന്നു ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഡിസംബർ 10 നോട് അടുപ്പിച്ച് രോഗബാധ ഉണ്ടായെങ്കിലും പ്രായാധിക്യം മാനിച്ച് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് അടുത്ത ബന്ധു അറിയിച്ചു.…
Read Moreബെല്ലന്തൂർ തടാകത്തിൽ ചെളിയിൽ താഴ്ന്ന നിലയിൽ കാർ കണ്ടെത്തി !
ബെംഗളൂരു : നവീകരണ പ്രവൃത്തികൾ നടക്കുന്ന ബെല്ലന്തൂർ തടാകത്തിൽ ചെളിയിൽ മുങ്ങിയ നിലയിൽ കാർ കണ്ടെത്തി. ടൺ കണക്കിന് ചെളി നിറഞ്ഞ തടാകത്തിൽ ചെളിയിൽ പാതി താഴ്ന്ന നിലയിലാണ് രണ്ട് ദിവസം മുൻപ് കാർ കണ്ടത് . കുറ്റകൃത്യങ്ങൾക്കുപയോഗിച്ചതോ കവർച്ച ചെയ്തതോ ആയിരിക്കാമെന്ന സംശയത്തിൽ പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. റജിസ്ട്രേഷൻ നമ്പറിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിച്ച് എത്തിയത് ഇന്ദിരാനഗർ സ്വദേശിയായ ഉടമയിലാണ്. 10 വർഷത്തോളം ഉപയോഗിച്ചിരുന്ന ഈ കാർ പഴകിയതിനെ തുടർന്ന് 2 വർഷം മുൻപ് തടാകത്തിന് സമീപം ഉപേക്ഷിച്ചതാണെന്നാണ് ഉടമയുടെ മൊഴി.…
Read Moreബ്രിട്ടനിൽനിന്നെത്തിയവരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി
ബെംഗളൂരു: അടുത്തിടെ സംസ്ഥാനത്ത് ബ്രിട്ടനിൽനിന്നും മടങ്ങിയെത്തിയ പത്തു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽനിന്നെത്തിയവരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി. കഴിഞ്ഞ മാസം 25-നു ശേഷം ബ്രിട്ടനിൽനിന്നും സംസ്ഥാനത്ത് 2,500 പേർ മടങ്ങിയെത്തിയതായാണ് കണക്ക്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കോവിഡ് സ്ഥിരീകരിച്ച പതിനാല് പേരിൽ ഏഴു പേർ ബെംഗളൂരുവിലാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി നിംഹാൻസിലെ ലബോറട്ടറിയിലേക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ബ്രിട്ടനിൽ പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചതെന്ന് അറിയാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്. ഇക്കഴിഞ്ഞ 19-ന് ബ്രിട്ടനിൽനിന്നും നഗരത്തിലെത്തിയ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ആശങ്ക പരന്നിരുന്നു. അടുത്തിടെ…
Read More39 ദിവസം കോവിഡ് ചികിൽസ ;44 ലക്ഷം ബിൽ ;തുക മുഴുവൻ നൽകാത്തതിനാൽ സ്വകാര്യ ആശുപത്രി മുതദേഹം വിട്ടുകൊടുത്തില്ല എന്ന് ആരോപണം;ആരോഗ്യ മന്ത്രി ഇടപെട്ടു;നിഷേധിച്ച് ആശുപത്രി.
ബെംഗളൂരു : മുഴുവൻ ബിൽ തുക അടക്കാത്തതിനാൽ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം വിട്ടുകൊടുക്കാൻ സ്വകാര്യ ആശുപത്രി തയ്യാറായില്ല എന്ന് ബന്ധുക്കളുടെ ആരോപണം. ഒരു ബന്ധു പങ്കുവച്ച വീഡിയോ കണ്ട് ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെട്ടതോടെ മൃതദേഹം ബന്ധുക്കൾക്ക് ലഭിച്ചു. 62 കാരനായ രാജസ്ഥാൻ സ്വദേശി ദീപാവലിയുടെ സമയത്ത് നഗരത്തിൽ എത്തിയതായിരുന്നു. കോവിഡ് ബാധിച്ചതിനാൽ ജയനഗറിലെ മാലതി മണിപ്പാൽ ആശുപത്രിയിൽ 39 ദിവസം ചികിൽസയിൽ കിടന്ന രോഗി മരിച്ചു. 44 ലക്ഷം രൂപ ബിൽ തുക വരികയും അതിൽ 18 ലക്ഷം നൽകുകയും ചെയ്തു,…
Read Moreഓൺലൈൻ വായ്പ്പാ തട്ടിപ്പ്; നഗരത്തിൽ ആപ്പുകൾക്കെതിരേ പരാതികൾ നൽകിയത് മുന്നൂറോളം പേർ! രണ്ടുപേർ അറസ്റ്റിൽ
ബെംഗളൂരു: ഓൺലൈൻ വായ്പ്പാ തട്ടിപ്പ്; നഗരത്തിൽ ആപ്പുകൾക്കെതിരേ പരാതികൾ നൽകിയത് മുന്നൂറോളം പേർ! ഒരു കമ്പനിയുടെ സി.ഇ.ഒ. അടക്കം രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. നഗരത്തിൽ പ്രവർത്തിക്കുന്ന ഓൺലൈനിലൂടെ വായ്പനൽകുന്ന ആപ്പുകളുടെ നാല് ഓഫീസുകളിൽ കർണാടക പോലീസ് സി.ഐ.ഡി. റെയ്ഡ് ചെയ്തു. മാഡ് എലഫെന്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബോറയാൻക്സി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രോഫിറ്റൈസ് പ്രൈവറ്റ് ലിമിറ്റഡ്, വിസ്പ്രോ സൊലൂഷൻസ് എന്നീ കമ്പനികളാണ് റെയ്ഡ് ചെയ്തത്. 10,000 രൂപവരെ രേഖകളില്ലാതെ വായ്പ നൽകിയാണ് ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. 36 ശതമാനം പലിശയാണ് ഇത്തരം…
Read More