ബെംഗളൂരു: ഇന്നലെ പ്രഖ്യാപിച്ച രാത്രി കാല കർഫ്യൂ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ.
രാത്രി കാല നിരോധനാജ്ഞ നടപ്പാക്കില്ലെന്ന് ചൊവ്വാഴ്ച അറിയിച്ച മുഖ്യമന്ത്രി ബുധനാഴ്ച രാവിലെയോടെ തീരുമാനങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു.
ബുധനാഴ്ച രാത്രി മുതൽ ആണ് കർഫ്യൂ എന്ന് ആദ്യ വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഉത്തരവിൽ അത് ഇന്നു മുതൽ എന്നാണ് കൊടുത്തിരിക്കുന്നത്.
രാത്രി 10- രാവിലെ 6 എന്ന സമയക്രമം പിന്നീട് രാത്രി 11- രാവിലെ 5 എന്നുമാക്കി.
എന്നാൽ സാങ്കേതിക ഉപദേശക സമിതിയുടെ നിർദ്ദേശം പ്രകാരം മുൻപ് പ്രഖ്യാപിച്ച രാത്രി കാല കർഫ്യൂ ഓർഡർ റദ്ദാക്കിയതായാണ് ഏറ്റവും പുതിയ വാർത്ത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Night curfew order, issued earlier, has been withdrawn after reviewing the situation on the suggestion of Technical Advisory Committee: Chief Minister’s Office, Karnataka https://t.co/CYSIlI2LQN
— ANI (@ANI) December 24, 2020