ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 958 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1206 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.96%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1206 ആകെ ഡിസ്ചാര്‍ജ് : 886547 ഇന്നത്തെ കേസുകള്‍ : 1958 ആകെ ആക്റ്റീവ് കേസുകള്‍ : 13736 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 12038 ആകെ പോസിറ്റീവ് കേസുകള്‍ : 912340 തീവ്ര പരിചരണ…
Read MoreDay: 23 December 2020
മാർച്ച്-ഏപ്രിലിൽ പരീക്ഷയില്ല:വിദ്യാഭ്യാസ മന്ത്രി;ഘട്ടം ഘട്ടങ്ങളായി സ്കൂളുകൾ തുറന്നാൽ മതി: ഹൈക്കോടതി.
ബെംഗളൂരു: മാർച്ച് – ഏപ്രിൽ മാസങ്ങളിൽ പത്താം ക്ലാസ് പി.യു.പരീക്ഷകൾ നടത്താനാകില്ല എന്ന് വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ അറിയിച്ചു. 2 മാസം കൂടി ക്ലാസുകൾ നീളുന്നതോടെ പരീക്ഷകൾ ജൂൺ – ജൂലൈ മാസത്തിൽ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ മന്ത്രി പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും ഒരേ സമയം സ്കൂൾ തുറക്കേണ്ടതില്ല. ഘട്ടം ഘട്ടമായി തുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിർദേശിച്ചു. കോവിഡ് വ്യാപനം കുറവുള്ള താലൂക്കുകളിൽ ആദ്യം സ്കൂളുകൾ തുറക്കാം എന്നും നിർദ്ദേശം മുന്നോട്ട് വച്ചു. പത്താം ക്ലാസ്, പി യു…
Read Moreതലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗം അമേരിക്കയില്‍ പടർന്ന് പിടിക്കുന്നു
വാഷിങ്ടൺ: തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗം അമേരിക്കയില്‍ പടർന്ന് പിടിക്കുന്നു. കോവിഡ് മഹാമാരി വിതച്ച ആശങ്കകള്‍ ഒഴിയുന്നതിന് മുമ്പ് കൊറോണ വൈറസിന്റെ പുതിയ വകഭേദം ലോകത്ത് പടര്‍ന്നു പിടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ഇതിന് പിന്നാലെ തലച്ചോറിനെ ബാധിക്കുന്ന പുതിയ രോഗമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമീബോ മെനിഞ്ചാലിറ്റീസെന്ന രോഗം അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുകയാണ്. നൈഗ്ലേറിയ ഫൗലേറിയെന്ന തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബയാണ് രോഗകാരണം. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി കണ്ടെത്തിയ രോഗം ഇപ്പോള്‍ ദക്ഷിണ അമേരിക്കയിലും കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട്…
Read Moreവിവര സാങ്കേതിക മേഖലാ പരിഗണനയിൽ നിന്ന് ഭൂമി ഒഴിവാക്കിയതിൽ വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
ബെംഗളൂരു : വിവരസാങ്കേതികമേഖലാ പരിഗണനയിൽ ഉൾപ്പെടുത്തിയിരുന്ന ബെലത്തൂർ, കാടുബിസിനഹള്ളി പ്രദേശങ്ങൾ ഒഴിവാക്കിയതിൽ അഴിമതി ആരോപിച്ച് 2006 ൽ രജിസ്റ്റർ ചെയ്ത കേസിൽ ലോകായുക്തയോട് വിശദ അന്വേഷണം നടത്താൻ പ്രത്യേക കോടതി 2013 ൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി യെദ്യൂരപ്പ സമർപ്പിച്ച ഹർജിയിലാണ് വിശദമായ പുനരന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധി. 2006 ൽ ഉപമുഖ്യമന്ത്രിയായിരുന്ന യദിയൂരപ്പ ഈ അഴിമതിയിൽ പങ്കാളിയാണെന്ന് കാണിച്ച് വാസുദേവ റെഡ്ഡിയും മറ്റ് കക്ഷികളും ചേർന്ന് 2013 ൽ ലോകായുക്ത പ്രത്യേക കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് ആദ്യം…
Read Moreമയക്കുമരുന്ന് ശൃംഖല: 43 കാരനായ ക്വാറി ഉടമ അറസ്റ്റിൽ.
ബെംഗളൂരു : സിനിമാ ലോകത്തെയും സമൂഹത്തിലെയും ഉന്നത വ്യക്തികൾ ഉൾപ്പെട്ട സൽക്കാര പരിപാടികളിൽ ലഹരി മരുന്ന് വിതരണം ചെയ്ത സംഘാംഗമായ വിനയകുമാർ ആണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസിനെ പിടിയിലായത്. കുണിഗല്ലിൽ ക്വാറി നടത്തിവന്നിരുന്ന ഇദ്ദേഹം ആഭരണ വ്യാപാരി വൈഭവ് ജയിന്റെ അടുത്ത ആളുമാണ്. പോലീസ് രജിസ്റ്റർ ചെയ്ത പ്രാഥമിക വിവര പ്രകാരം പന്ത്രണ്ടാം പ്രതിയാണ് ഇദ്ദേഹം. സെപ്റ്റംബർ നാലിന് രജിസ്റ്റർ ചെയ്ത കേസിൽ സിനിമാനടി രാഗിണി ദ്വിവേദി ഉൾപ്പെട്ടപ്പോൾ മുതൽ ഇയാൾ ഒളിവിലായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി എം എം ഡിസംബർ 28 വരെ…
Read Moreസംസ്ഥാനത്ത് രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ബെംഗളൂരു :സംസ്ഥാനത്ത് രാത്രി കാല നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ ജനുവരി 2 വരെ നിരോധനാജ്ഞ നിലനിൽക്കും. രാത്രി 10 മുതൽ രാവിലെ 6 മണി വരെയാണ് നിരോധനാജ്ഞ. Karnataka government imposes night curfew (between 10 pm & 6 am) in the state, starting today; the curfew to remain in place till January 2: Chief Minister BS Yediyurappa (file photo) pic.twitter.com/OLjqe9QLyN — ANI (@ANI) December 23, 2020…
Read Moreപ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു..
തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ വരെ സുഗതകുമാരി…
Read Moreഇതരസംസ്ഥാനത്തുനിന്ന് എത്തുന്നവർക്ക് വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്താൻ നീക്കം
ബെംഗളൂരു: കർണാടകയിൽ ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയിട്ട് മാസങ്ങളായി. വിനോദസഞ്ചാരമേഖലയുൾപ്പെടെ സാധാരണ നിലയിലേക്ക് വരികയാണിപ്പോൾ. എന്നാൽ ബ്രിട്ടനിൽ ജനിതകമാറ്റംവന്ന കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി ഇതരസംസ്ഥാനത്തുനിന്ന് കർണാടകയിൽ എത്തുന്നവർക്ക് വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്താൻ ആലോചന. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നൂറുകണക്കിന് ആളുകൾ യു. കെ.യിൽ നിന്ന് സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ബ്രിട്ടനിൽനിന്നും ചെന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. വ്യാപനം തടയാൻ പുതുവത്സരാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കും. ജാഗ്രതപാലിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read Moreവിമാന സർവീസ് നിർത്തിവക്കുന്നതിന് മുൻപ് യുകെയിൽ നിന്ന് എത്തിയത് 600 ഓളം ആളുകൾ ;സംസ്ഥാനം അതീവ ജാഗ്രതയിൽ !
ബെംഗളൂരു : കോവിഡിൻ്റെ പുതിയതും സാംക്രമിക ശേഷി കൂടിയതുമായ വകഭേദം കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ 2 ദിവസം യു.കെയിൽ നിന്ന് സംസ്ഥാനത്തേക്ക് ബെംഗളൂരു, മംഗളൂരു വിമാനത്താവളങ്ങൾ വഴി എത്തിയത് 600 ഓളം പേർ. സർവ്വീസ് നിർത്തി വക്കുന്നതിന് മുൻപ് ഈ മാസം 7 മുതൽ എത്തിയവരെ നിരീക്ഷിക്കുന്നുണ്ട്. ഇവരെയെല്ലാം ആർ.ടി.പി.സി ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷം ഫലം പോസിറ്റീവ് എങ്കിൽ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയ ശേഷം സാമ്പിൾ നിംഹാൻസിലേക്ക് വിദഗ്ദ പരിശോധനക്കായി അയക്കുന്നു. നെഗറ്റീവ് ആയവർ 14 ദിവസം വീടുകളിൽ തന്നെ ക്വാറൻ്റീനിൽ കഴിയണം.അതീവ ജാഗ്രതയിലാണ്…
Read Moreരാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ല: മുഖ്യമന്ത്രി.
ബെംഗളൂരു : കോവിഡ് രോഗത്തിൻ്റെ ഏറ്റവും പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടൻ തന്നെ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ യാതൊരു നീക്കവുമില്ല എന്ന് മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു. മഹാരാഷ്ട്രയെ മാതൃകയാക്കി രാത്രി കർഫ്യൂ പ്രഖ്യാപിക്കുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് അറിയിച്ചത്. രാജ്യാന്തര വിമാന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയരാക്കുന്നുണ്ട്, നിലവിലെ സാഹചര്യത്തിൽ രാത്രി കർഫ്യൂ ആവശ്യമില്ല അദ്ദേഹം വ്യക്തമാക്കി.
Read More