മാർച്ച്-ഏപ്രിലിൽ പരീക്ഷയില്ല:വിദ്യാഭ്യാസ മന്ത്രി;ഘട്ടം ഘട്ടങ്ങളായി സ്കൂളുകൾ തുറന്നാൽ മതി: ഹൈക്കോടതി.

ബെംഗളൂരു: മാർച്ച് – ഏപ്രിൽ മാസങ്ങളിൽ പത്താം ക്ലാസ് പി.യു.പരീക്ഷകൾ നടത്താനാകില്ല എന്ന് വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ അറിയിച്ചു.

2 മാസം കൂടി ക്ലാസുകൾ നീളുന്നതോടെ പരീക്ഷകൾ ജൂൺ – ജൂലൈ മാസത്തിൽ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ മന്ത്രി പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും ഒരേ സമയം സ്കൂൾ തുറക്കേണ്ടതില്ല.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ഘട്ടം ഘട്ടമായി തുറക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിർദേശിച്ചു.

കോവിഡ് വ്യാപനം കുറവുള്ള താലൂക്കുകളിൽ ആദ്യം സ്കൂളുകൾ തുറക്കാം എന്നും നിർദ്ദേശം മുന്നോട്ട് വച്ചു.

പത്താം ക്ലാസ്, പി യു സി, 6 മുതൽ 9 വരെയുള്ള വിദ്യാഗമന ക്ലാസുകൾ എന്നിവ ജനുവരി ഒന്നു മുതൽ ആരംഭിക്കാൻ സർക്കാർ തയാറെടുക്കുമ്പോഴാണ് ഒരു ഹർജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതി ഇങ്ങനെയൊരു നിർദ്ദേശം നൽകിയത്.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts