ബെംഗളൂരു :ആസന്നമായ കേരള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് കേരളത്തിൽ വോട്ട് ചെയ്യുന്നതിനായി ക്വാറൻറീൻ നിയമങ്ങൾ ലഘൂകരിക്കണം എന്ന് കർണാടക യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ ശ്രീ എം കെ നൗഷാദിനെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി സെക്രട്ടറിമാരായ അഡ്വ പ്രമോദ്,ശ്രീ ജയ്സൺ ലൂക്കോസ്, ശ്രീ അലക്സ് ജോസഫ്, ശ്രീ ഷംസുദ്ദീൻ കൂടാളി,ശ്രീ നാസർ നീലസാന്ദ്ര,ശ്രീ സഞ്ജയ് അലക്സ്, ശ്രീ മെറ്റി ഗ്രേസ്, ശ്രീ അടൂർ രാധാകൃഷ്ണൻ,ശ്രീ ജേക്കബ് ജോൺ, ശ്രീ ബോബി എന്നിവർ സംസാരിച്ചു.
രാജ്യമെങ്ങും പിൻവലിച്ച ക്വാറൻ്റീൻ നിയമങ്ങൾ കേരളത്തിൽ മാത്രം നടപ്പിലാക്കുന്നത് മറുനാടൻമലയാളികൾക്ക് വളരെയേറെ വിഷമങ്ങൾ സൃഷ്ടിക്കുന്നുവെന്നും, അതിനാൽ ഈ വിഷയത്തിൽ അനുഭാവ പൂർണമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു, രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രതിഷേധങ്ങളിൽ നിഷേധാത്മക സമീപനം കൈക്കൊള്ളുന്ന കേന്ദ്രസർക്കാരിന്റെ രീതിയെ യോഗം വിമർശിച്ചു,.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഞായറാഴ്ച വൈകുന്നേരം എട്ടുമണിക്ക് ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.