സിദ്ധരാമയ്യ സര്‍ക്കാരിന് വീണ്ടും തിരിച്ചടി;ലൈംഗികാരോപണം എക്സൈസ് മന്ത്രി രാജിവച്ചു.

ബെംഗളൂരു ∙ ലൈംഗിക ആരോപണത്തെ തുടർന്ന് കർണാടക എക്സൈസ് മന്ത്രി എച്ച്.വൈ. മേത്തി (71) രാജിവച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് രാജി സമർപ്പിച്ചത്. താൻ രാജിവയ്ക്കുകയാണെന്നും സർക്കാരിന് യാതൊരു പ്രശ്നവും നേരിടില്ലെന്നും മാധ്യമങ്ങളോട് മേത്തി പ്രതികരിച്ചു. യാതൊരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിനു പകരം യുവതിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് മന്ത്രിയ്ക്കെതിരായ ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ ചില ടെലിവിഷൻ ചാനലുകൾ പുറത്തു വിട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. ആരോപണങ്ങൾ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു. യുവതിയുടെ മുഖം മറച്ചുള്ള വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

സ്ഥലം മാറ്റത്തിനു പകരം യുവതിയെ മന്ത്രി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് വിവരാവകാശ പ്രവർത്തകനായ രാജശേഖറാണ് ആരോപിച്ചത്. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ രാജശേഖറിന് പാർട്ടി പ്രവർത്തകർ പണം വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
[masterslider id="10"]

Related posts