പത്തു പേരുമായി കളിച്ച ഡല്‍ഹിയെ കീഴടക്കാന്‍ കഴിയാതെ കേരള ബ്ലാസ്റ്റെര്സ് പെനാല്‍റ്റി ഷൂട്ട്‌ ഔട്ടില്‍ ഫൈനലില്‍ കടന്നു.

ഡല്‍ഹി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എല്‍ രണ്ടാം പാദ സെമിയില്‍ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. മുഴുവന്‍ സമയത്ത് ഡല്‍ഹിക്ക് 2-1 ന്റെ സ്വന്തമായിരുന്നെങ്കിലും ഇരുപാദങ്ങളിലുമായി അഗ്രിഗേറ്റ് സ്‌കോര്‍ 2-2 സമനിലയിലായതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കും തുടര്‍ന്ന ഷൂട്ടൗട്ടിലേക്കും നീങ്ങിയത്‌ ആവേശകരമായ  ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തത്. മലൂഡ, പെലിസാരി, മെമോയും പൊനാല്‍റ്റി കിക്കുകള്‍ പാഴാക്കിയപ്പോള്‍ ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീക്കും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായ ലീഡ് സമ്മാനിച്ചു ഫൈനലിലെത്തിച്ചു. ഐഎസ്എല്‍ ആദ്യ സീസണിന്റെ തനിയാവര്‍ത്തനാമായി 18-ന് നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി ഡി കൊല്‍ക്കത്തയെ നേരിടും.

Read More

സിദ്ധരാമയ്യ സര്‍ക്കാരിന് വീണ്ടും തിരിച്ചടി;ലൈംഗികാരോപണം എക്സൈസ് മന്ത്രി രാജിവച്ചു.

ബെംഗളൂരു ∙ ലൈംഗിക ആരോപണത്തെ തുടർന്ന് കർണാടക എക്സൈസ് മന്ത്രി എച്ച്.വൈ. മേത്തി (71) രാജിവച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് രാജി സമർപ്പിച്ചത്. താൻ രാജിവയ്ക്കുകയാണെന്നും സർക്കാരിന് യാതൊരു പ്രശ്നവും നേരിടില്ലെന്നും മാധ്യമങ്ങളോട് മേത്തി പ്രതികരിച്ചു. യാതൊരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിനു പകരം യുവതിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് മന്ത്രിയ്ക്കെതിരായ ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ ചില ടെലിവിഷൻ ചാനലുകൾ പുറത്തു വിട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. ആരോപണങ്ങൾ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു. യുവതിയുടെ മുഖം മറച്ചുള്ള വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്ഥലം മാറ്റത്തിനു…

Read More

പ്രധാനമന്ത്രി സഭയില്‍ എത്തി;ബഹളം വച്ചു പ്രതിപക്ഷം;സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ന്യൂഡല്‍ഹി :നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. ചര്‍ച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റിലെത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമിതി ആരോപണത്തിലും പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള തടസപ്പെട്ടു. ശക്തമായ ബഹളത്തെ തുടര്‍ന്ന് ആദ്യം 12 മണിവരെ നിര്‍ത്തിവച്ച ലോക്‌സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ബഹളം. പാര്‍ലമെന്റ് സമ്മേളനത്തിലെ ശേഷിക്കുന്ന മൂന്നു ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

വർധ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 18 ആയി.

ചെന്നൈ : തമിഴ്‌നാടിനെ പിടിച്ചുലച്ച വർധ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 18 ആയി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും അഞ്ചു പേർ വീതമാണ് മരിച്ചത്. നാലുപേർ കാഞ്ചീപുരത്തും രണ്ടു പേർ തിരുന്നെൽവേലിയിലും മരിച്ചു. വില്ലുപുരത്തും നാഗപട്ടണത്തും ഓരോരുത്തരും മരിച്ചുവെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അണ്ണാ സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ചെന്നൈയിൽ മാത്രം ആയിരം കോടി…

Read More
Click Here to Follow Us