ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് തന്നെ തുടരുന്നു; ഒരു ലക്ഷത്തിനടുത്ത് പരിശോധനകൾ നടത്തിയതിൽ 1509 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;1645 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1509 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1645  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 1.57 % മാത്രം. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1645 ആകെ ഡിസ്ചാര്‍ജ് : 838150 ഇന്നത്തെ കേസുകള്‍ : 1509 ആകെ ആക്റ്റീവ് കേസുകള്‍ : 24708 ഇന്ന് കോവിഡ് മരണം : 24 ആകെ കോവിഡ് മരണം : 11678 ആകെ പോസിറ്റീവ് കേസുകള്‍ : 874555 തീവ്ര…

Read More

മൈസൂരു- മംഗളൂരു വിമാന സർവ്വീസ് ഡിസംബർ 10 മുതൽ.

ബെംഗളൂരു : തീരപ്രദേശമായ മംഗളൂരു വിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ആകാശ വീഥി എന്ന ദീർഘകാല ആവശ്യം ഡിസംബർ 10 മുതൽ യാഥാർത്ഥ്യമാകുന്നു. എയർഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള അലയൻസ് എയർ ഇതിനു വേണ്ടുന്ന ഒരുക്കങ്ങൾ പൂർത്തിയാക്കി. പ്രാഥമിക വിവരം അനുസരിച്ച് ബുധൻ വെള്ളി ശനി ഞായർ ദിവസങ്ങളിൽ വിമാന സർവീസ് ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം നല്ലതാണെങ്കിൽ വരും ദിവസങ്ങളിൽ ഇത് ദിവസേനയുള്ള സർവീസ് ആക്കി മാറ്റാനും സാദ്ധ്യതയുണ്ട്. രാവിലെ 11.15ന് മൈസൂരിൽ നിന്നും പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.15ന് മംഗളൂരുവിലും 12.40 ന് മംഗളൂരുവിൽ നിന്ന്…

Read More

സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിലും തുറക്കേണ്ടതില്ല എന്ന തീരുമാനവുമായി സർക്കാർ.

ബെംഗളൂരു : സ്കൂളുകളും പി.യു.കോളേജുകളും ഡിസംബറിലും തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ അറിയിച്ചു. ” ഡിഗ്രി ,എഞ്ചിനീയറിംഗ് കോളേജുകളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും 5 % മാത്രമാണ് ഹാജർ നില.ഡിസംബറിൽ സ്കൂളുകളും പി.യു.കോളേജുകളും തുറക്കേണ്ടതില്ല എന്നാണ് സർക്കാറിിൻ്റെ തീരുമാനം.ഇനി ഡിസംബർ അവസാനം ഈ വിഷയത്തിൽ ഒരു പുന:പ്പരിശോധന ഉണ്ടാകും “മുഖ്യമന്ത്രി അറിയിച്ചു. ഡിസംബറിൽ തണുപ്പ് കൂടുന്നതിനാൽ ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ കൂടാൻ സാദ്ധ്യത കൂടുതലാണ്, മാത്രമല്ല ഡൽഹിയിലേയും രാജസ്ഥാനിലേയും കോവിഡ് രോഗം വീണ്ടും കൂടിയത് കണക്കിലെടുത്ത് കൊണ്ട് ആണ് കോവിഡ് ടെക്നിക്കൽ കമ്മിറ്റി സ്കൂളുകളും…

Read More

ബി.എം.ടി.സിയിലെ വനിതാ ജീവനക്കാർക്ക് കരാട്ടേ, ജൂഡോ പരിശീലനം നൽകുന്നു.

ബെംഗളൂരു: സ്വയം പ്രതിരോധം ലക്ഷ്യം വച്ചു കൊണ്ട് ബി.എം.ടി.സിയിലെ വനിതാ ജീവനക്കാർക്ക് കായിക പരിശീലനം നൽകുന്നു. വനിതാ ജീവനക്കാർക്ക് എതിരെയുള്ള അക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിനാലാണ് കരാട്ടേ, ജൂഡോ പരിശീലനം നൽകാൻ മാനേജ്മെൻറ് തീരുമാനിച്ചത്. സുരക്ഷാ ജീവനക്കാരികൾ കണ്ടക്ടർമാർ എന്നിവർക്കാണ് 21 ദിവസത്തെ പരിശീലനം നൽകുന്നത്. നിയമസഹായം ,കൗൺസിലിങ്ങ് എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണവും പരിശീലന കാലയളവിൽ സംഘടിപ്പിക്കുന്നുണ്ട്.

Read More

ബെംഗളൂരു നിവാസികളുടെ ചോദ്യശരങ്ങളേറ്റ് സിറ്റി പോലീസ് കമ്മീഷണർ;കൈക്കൂലി ചോദിക്കുന്ന ട്രാഫിക്ക് പോലീസുകാർക്കെതിരെ വാട്സപ്പിൽ പരാതിപ്പെടാം എന്നും നിർദ്ദേശം.

ബെംഗളൂരു : നഗരത്തിലെ പൗരൻമാരുമായി തൽസമയം സംവദിക്കാൻ തയ്യറായ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിടേണ്ടി വന്നത് നിരവധി ചോദ്യങ്ങൾ. കഴിഞ്ഞ ശനിയാഴ്ച 11 മുതൽ 12 വരെയാണ് സിറ്റി പോലീസ് കമ്മീഷണർ ട്വിറ്ററിലൂടെ ജനങ്ങളുമായി സംവദിക്കാൻ തയ്യാറായത്. 200 ൽ അധികം ട്വീറ്റുകൾ ആണ് #AskCPBIr എന്ന ഹാഷ് ടാഗിലൂടെ പങ്കുവക്കപ്പെട്ടത്. പ്രധാനമായും ചോദ്യങ്ങൾ ട്രാഫിക് പോലീസുകാർക്ക് എതിരായിരുന്നു, നിയമം ലംഘിക്കാതെ യാത്ര ചെയ്യുന്ന ഒരാളെ തടഞ്ഞു നിർത്താൻ ട്രാഫിക് പോലീസിന് എന്ത് അധികാരം ? ട്രാഫിക്ക് പോലീസുകാർ കൈക്കൂലി ആവശ്യപ്പെടുന്നതിനെ കുറിച്ചും നിരവധി…

Read More

കോവിഡ് കേസുകൾ കൂടിയാൽ കോളേജുകൾ വീണ്ടും പൂട്ടുമെന്ന് മന്ത്രി

ബെംഗളൂരു: കോവിഡ് കേസുകൾ കൂടിയാൽ കോളേജുകൾ വീണ്ടും പൂട്ടുമെന്ന് മന്ത്രി കെ. സുധാകർ അറിയിച്ചു. വിദ്യാർഥികൾക്ക് കോവിഡ് വ്യാപിക്കുന്നത് തുടരുകയാണെങ്കിൽ മറ്റു മാർഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. അധ്യാപകരും വിദ്യാർഥികളും ഇതുസംബന്ധിച്ച ആശങ്കകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നവംബർ 17-നാണ് ബിരുദ, ബിരുദാനന്തരബിരുദ, എൻജിനിയറിങ് കോളേജുകൾ സംസ്ഥാനത്ത് തുറന്നത്. എന്നാൽ, വിദ്യാർഥികൾ ഭൂരിഭാഗവും കോളേജിലെത്താൻ മടിക്കുകയാണ്. അതേസമയം, കോളേജുകൾ തുറന്നിട്ടും ബി.ബി.എം.പി.യിൽ കോവിഡ് ജോലി ഏർപ്പെടുത്തിയ മിക്ക അദ്ധ്യാപകർക്കും കോളേജുകളിൽ തിരികെ എത്താൻ സാധിച്ചില്ല. Colleges in the state reopened for offline classes from Tuesday and…

Read More

മാസവരുമാനം വാഗ്ദാനംചെയ്ത് 2000-ത്തോളം നിക്ഷേപകരിൽനിന്ന് 60 കോടി രൂപയോളം തട്ടി ലോജിസ്റ്റിക്സ് കമ്പനി; സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടുന്നു

ബെംഗളൂരു: യെല്ലോ എക്സ്പ്രസ് ലോജിസ്റ്റിക്സ് എന്ന കമ്പനി മാസവരുമാനം വാഗ്ദാനംചെയ്ത് 2000-ത്തോളം നിക്ഷേപകരിൽനിന്ന് 60 കോടി രൂപയോളം തട്ടി. കമ്പനിയുടെ ഒമ്പതുകോടിയോളം വരുന്ന സ്വത്തുവകകൾ കണ്ടുകെട്ടാൻ സർക്കാർ നിർദേശിച്ചു. 15 ബാങ്ക് അക്കൗണ്ടുകളും 180-കാറുകളും കണ്ടുകെട്ടുന്ന സ്വത്തുവകകളിൽ ഉൾപ്പെടും. രണ്ടരലക്ഷം രൂപവരെയാണ് ഓരോ നിക്ഷേപകനിൽനിന്നും കമ്പനി സ്വീകരിച്ചത്. ഈ തുകകൊണ്ട് കാറുകൾ വാങ്ങുമെന്നും ഇവ ടാക്‌സിയായി ഓടി ലഭിക്കുന്ന വരുമാനംകൊണ്ട് നിക്ഷേപകർക്ക് 10,000 രൂപവരെ മാസം നൽകുമെന്നുമായിരുന്നു വാഗ്ദാനം. കാറുകൾ നിക്ഷേപകരുടെപേരിൽ രജിസ്റ്റർ ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ആദ്യ നാലുമാസങ്ങളിൽ കൃത്യമായി വരുമാനം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് തുകയൊന്നും…

Read More

3 കോടിയുടെ സ്വർണാഭരണങ്ങളുമായി മാർക്കറ്റിൽ കറങ്ങിനടന്ന രണ്ടുപേർ പിടിയിൽ

ബെംഗളൂരു: മൂന്ന് കോടിയുടെ സ്വർണാഭരണങ്ങളുമായി മാർക്കറ്റിൽ കറങ്ങിനടന്ന രണ്ടുപേർ പിടിയിൽ. മുംബൈ സ്വദേശി ദൾപദ് സിങ് റാത്തോഢ്(34), രാജസ്ഥാൻ സ്വദേശി വികാസ് ലാൽ(35) എന്നിവരെയാണ് പോലീസ് പട്രോളിങ് സംഘം സിറ്റി മാർക്കറ്റ് പരിസരത്തുനിന്ന് പിടികൂടിയത്. മാർക്കറ്റ് പരിസരത്ത് പട്രോളിങ്ങിലുള്ള പോലീസുകാരാണ് ബൈക്കിൽ വരികയായിരുന്ന ഇരുവരെയും സംശയം തോന്നിയതിനെത്തുടർന്ന് പിടിച്ചത്. തുടർന്നുനടന്ന പരിശോധനയിൽ ഇവരുടെ കൈവശമുള്ള ബാഗിൽനിന്ന് ആഭരണങ്ങൾ കണ്ടെത്തുകയായിരുന്നു. 65 മാലകൾ, ഏഴുസെറ്റ് വളകൾ, മോതിരങ്ങൾ, കമ്മലുകൾ എന്നിവ ഉൾപ്പെടുന്ന ആറുകിലോ സ്വർണമാണ് ഇവരിൽനിന്ന് പിടികൂടിയത്. നഗരത്തിലെ ജൂവലറികൾക്ക് വിതരണംചെയ്യുന്നതിനായി കൊണ്ടുവന്നതാണ് സ്വർണാഭരണങ്ങളെന്നാണ് പിടിയിലായവർ…

Read More

വിദ്യാർഥികളുടെ ഹാജർനില കുറയുന്നത് തിരിച്ചടിയാകുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ ഹാജർനില കുറയുന്നത് തിരിച്ചടിയാകുന്നു. കോളേജുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് ക്ലാസുകളിൽ എത്തുന്നത്. പല ക്ലാസുകളിലും പകുതി വിദ്യാർഥികൾ പോലുമെത്താത്ത സാഹചര്യമാണുള്ളത്. ചെറുകിട നഗരങ്ങളിലെ കോളേജുകൾ വിദ്യാർഥികളില്ലാത്തതിനെത്തുടർന്ന് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് പൂർണമായി മാറി. സർക്കാർ കോളേജുകളിൽ ബിരുദ, ബിരുദാനന്തരബിരുദ, എൻജിനിയറിങ്, ഡിപ്ലോമ കോഴ്‌സുകൾ പൂർണമായി തുടങ്ങിയെങ്കിലും ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സ്വകാര്യ കോളേജുകളിൽ ഭൂരിഭാഗവും അവസാനവർഷ ക്ലാസുകൾമാത്രമാണ് നടത്തുന്നത്. പല കോളേജുകളിലും സെമസ്റ്റർ പരീക്ഷയും നടന്നുവരികയാണ്. നേരിട്ടുള്ള ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം അനുവദിക്കുന്നതിനോടൊപ്പം ഓൺലൈൻ ക്ലാസുകളും…

Read More
Click Here to Follow Us