കോവിഡില്‍ നിന്ന് നടു നിവര്‍ത്തും മുമ്പേ ഇതാ മറ്റൊരു വൈറസ് കൂടി വരുന്നു. യുഎസ് കണ്ട്രോള് ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് പുതിയ ചപാരെ വൈറസ് കണ്ടെത്തിയിരിക്കുന്നത്. ബൊളീവിയയിലാണ് ചപാരെ വൈറസ് സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്.
സിഡിസിയുടെ വൈബ്സൈറ്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എബോളയെക്കാള്‍ മാരകമാണ് ഈ വൈറസ് എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പനി വയറു വേദന, ഛര്‍ദി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് ഈ വൈറസിന്റെ സ്വഭാവം.
പ്രത്യേക ചികിത്സകളൊന്നും ഇല്ലാത്തതിനാല്‍ രോഗി അനുഭവിക്കുന്ന വിഷമതകള്‍ക്കുള്ള മരുന്നുകള്‍ നല്‍കുക എന്നത് മാത്രമാണ് പരിഹാരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടെത്തപ്പെട്ട വൈറസാണെങ്കിലും മരണനിരക്ക് വളരെ കുറവായിരുന്നതിനാല്‍ തന്നെ ഇതെക്കുറിച്ച് കൂടുകല്‍ പഠനങ്ങളൊന്നും നടന്നില്ല.
അതുകൊണ്ട് വൈറസ് പിടികൂടിയാല്‍ രോഗിയില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ മുതല്‍ ചികിത്സ വരെയുള്ള വിഷയങ്ങളെ കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. തലവേദന, പനി, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശീവേദന, ജോയിന്റ് പെയിന്‍, വയറുവേദന, എബോളയ്ക്ക് സമമായി ചര്‍മ്മത്തിലുണ്ടാകുന്ന പാടുകള്‍- കുമിളകള്‍, അസ്വസ്ഥത, മോണയില്‍ നിന്ന് ബ്ലീഡിംഗ്, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ‘ചപാരെ’ വൈറസ് ഉണ്ടാക്കുന്ന ‘ചപാരെ ഹെമറേജിക് ഫീവര്‍’ ലക്ഷണങ്ങളെന്നാണ് സിഡിസി അറിയിക്കുന്നത്.
വൈറസ് ബാധയേറ്റ് നാല് മുതല്‍ 21 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുമെന്നും സിഡിസി വിശദമാക്കുന്നു. 2019ല്‍ രണ്ട് പേരില്‍ ഈ വൈറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും പകര്‍ന്നു. മൂന്ന് മരണവും വൈറസ് മൂലം സ്ഥിരീകരിച്ചിരുന്നു.
ചപാരെ വൈറസിന് കൃത്യമായി ചികില്‍സയോ വാക്സീനോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കോവിഡിന് സമാനമായി രോഗം ബാധിച്ച ആളുകളെ ഐസൊലേറ്റ് ചെയ്ത് കൃത്യമായ പരിചരണം നല്‍കുകയാണ് വേണ്ടത്. ബൊളീവിയയില്‍ മാത്രമാണ് ഇപ്പോള്‍ ചപാരെ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.