നഗരത്തിൽ ഇതുവരെ 2.5 ലക്ഷം കടന്ന് ആകെ കോവിഡ് കേസുകൾ; ഇന്ന് സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു

ബെംഗളൂരു : കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം നഗരത്തിൽ ഇതുവരെ 2.5 ലക്ഷം കടന്ന് ആകെ കോവിഡ് കേസുകൾ. ഇന്ന് സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും പതിനായിരം കടന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം : 67(100) ആകെ കോവിഡ് മരണം : 9286(9219) ഇന്നത്തെ കേസുകള്‍ : 10145(9886) ആകെ പോസിറ്റീവ് കേസുകള്‍ : 640661(630516) ആകെ ആക്റ്റീവ് കേസുകള്‍ : 115574(112783) ഇന്ന് ഡിസ്ചാര്‍ജ് :7287(8989) ആകെ ഡിസ്ചാര്‍ജ് : 515782(508495)…

Read More

സ്കൂളുകൾ തുറക്കേണ്ടെന്ന തീരുമാനത്തിൽ സർക്കാർ; തുറക്കണമെന്ന് സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ

ബെംഗളൂരു: ഈ മാസം സ്കൂളുകൾ തുറക്കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനസർക്കാർ. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും. വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുടെ അഭിപ്രായവും സർക്കാർ പരിഗണിക്കും. സ്‌കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് രക്ഷിതാക്കളിൽനിന്ന് സ്വകാര്യ സ്കൂളുകൾ അഭിപ്രായം തേടിയിരുന്നു. 95 ശതമാനം രക്ഷിതാക്കളും നേരിട്ടുള്ള അധ്യയനം തുടങ്ങുന്നതിന് എതിരായിരുന്നു. എന്നാൽ, ചില സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ സ്‌കൂളുകൾ തുറക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഒക്ടോബർ 15 മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കാമെന്ന കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്നാണ് രക്ഷിതാക്കളുടെ അഭിപ്രായംകൂടി തേടുന്നത്. ഫോണിൽ വിളിച്ചോ മൊബൈൽ സന്ദേശമയച്ചോ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്ന സംവിധാനമാണ് സ്വകാര്യ സ്‌കൂൾ മാനേജ്മെന്റുകൾ ഒരുക്കുന്നത്. വലിയൊരു വിഭാഗം അധ്യാപകർക്കും…

Read More

ഹാഥ്റസ്: പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ് അമ്മ; പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബാലത്സംഗത്തിനിരയായി മരിച്ച പെണ്‍ക്കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കൊല്ലപ്പെട്ട ദളിത്‌ പെണ്‍ക്കുട്ടിയുടെ ഗ്രാമത്തിലെത്തിയ ഇരുവരും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കിലോമീറ്ററുകള്‍ താണ്ടി വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് ആ അമ്മ പൊട്ടിക്കരഞ്ഞു. മകള്‍ മരിച്ച ദിവസം മുതലനുഭവിക്കുന്ന യാതനകള്‍ ഓരോന്നായി പങ്കുവച്ചു. എല്ലാം കേട്ട് രാഹുലും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമിരുന്നു. #WATCH Hathras: Congress leader Priyanka Gandhi Vadra hugged the mother of the alleged gangrape victim, at the latter's…

Read More

നഗരത്തിലെ ഒരു കുടുംബത്തിലെ 22 പേർക്ക് കോവിഡ്; കുടുംബാംഗങ്ങൾക്കുള്ളിലെ വ്യാപനം കൂടുന്നു

ബെംഗളൂരു: നഗരത്തിലെ ഒരു കുടുംബത്തിലെ 22-ഓളം പേർക്ക് കോവിഡ്. ഇവരിൽ വിരലിലെണ്ണാവുന്നവർമാത്രമേ പുറത്തിറങ്ങി കുടുംബത്തിന് പുറത്തുള്ളവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളു. മറ്റു കുടുംബാംഗങ്ങൾക്ക് ഇവരിലൂടെയാണ് കോവിഡ് പകർന്നത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒരു കുടുബത്തിലെ മുഴുവൻപേർക്കും കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങൾ ഒട്ടേറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുറത്തുപോകുമ്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ വീട്ടിനുള്ളിലും സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിർദേശം. പൊതുവായ ശൗചാലയം ഉപയോഗിക്കുന്നതും വീട്ടകങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതുമാണ് രോഗം അതിവേഗം പടരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവർക്ക് ശൗചാലയ സൗകര്യമുള്ള…

Read More

‘സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നു’: കെ.ഐ.ടി.യു.

ബെംഗളൂരു: ഐ.ടി. മേഖലയിൽ നിന്നുള്ളൾപ്പെടെ നൂറുകണക്കിന് തൊഴിലാളികളാണ് ശനിയാഴ്ച രാജ്ഭവൻ മാർച്ച് നടത്തിയത്. തൊഴിലാളിവിരുദ്ധ നിയമഭേദഗതികൾ ഓർഡിനൻസാക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കത്തിനെതിരേ രാജ്ഭവൻ മാർച്ച് നടത്തിയ ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയൻ (കെ.ഐ.ടി.യു. ) നേതാക്കളായ ജനറൽസെക്രട്ടറി ഉല്ലാസ്, സെക്രട്ടറി സൂരജ് ഇടിയങ്ങ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് കെ.ഐ.ടി.യു. ആരോപിച്ചു. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ.ഐ.ടി.യു. നേതാക്കൾ പറഞ്ഞു. ഇൻഡസ്ട്രിയൽ ഡെസ്പ്യൂട്ട് ആക്ടിൽ ഭേദഗതികൾ വരുത്തിക്കൊണ്ട് കൊണ്ടുവന്ന ബില്ലുകൾ ലെജിസ്ലേറ്റീവ്…

Read More

വൃക്ക തകരാറിലായതിനെ തുടർന്ന് യുവനടി മിഷ്തി മുഖർജി അന്തരിച്ചു

ബെം​ഗളൂരു: വൃക്ക തകരാറിലായതിനെ തുടർന്ന് ബം​ഗാളി നടി മിഷ്തി മുഖർജി (27) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മേം കൃഷ്ണ ഹൂം, ലെെഫ് കി തോ ല​ഗ് ​ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്. നടി ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോ​ഗ്യപ്രശ്നങ്ങൾ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. ‘കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാ​ഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ല’- കുടുംബാം​ഗങ്ങൾ…

Read More
Click Here to Follow Us