ബെംഗളൂരു:ലഹരി ഇടപാട് കേസില്‍ ചോദ്യം ചെയ്ത നടന്‍ ദിഗന്തിനെയും ഭാര്യയും നടിയുമായ ഐന്ദ്രിത റായിയെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് വീണ്ടും ചോദ്യം ചെയ്യാൻ സാദ്ധ്യത. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇടപാടുകളില്‍ യാതൊരു പങ്കുമില്ലെന്നാണ് ദമ്പതികള്‍ മൊഴി നല്‍കിയതായാണ് വാർത്തകൾ. അതേ സമയം, ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ അയ്ന്ദ്രിത സന്ദര്‍ശനം നടത്തിയതിനും അറസ്റ്റിലായ നടിമാര്‍ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും ഉള്‍പ്പെട്ട ചില ലഹരി പാര്‍ട്ടികളില്‍ ദമ്പതികള്‍ പങ്കെടുത്തതിനും പോലീസിനു തെളിവു ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ നടി രാഗിണി ദ്വിവേദിക്ക് ലഹരി മരുന്ന് വിറ്റിരുന്നതായും 2016ല്‍…
Read MoreMonth: September 2020
പബ്ബുകൾ നിരോധിക്കണം എന്ന ആവശ്യവുമായി സംസ്ഥാന ബി.ജെ.പി.അധ്യക്ഷൻ.
ബെംഗളൂരു: തൻ്റെ ജില്ലയായ ദക്ഷിണ കന്നഡയിൽ പബ്ബുകൾ നിരോധിക്കണമെന്ന പ്രസ്താവനയുമായി കർണാടക ബി.ജെ.പി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. നിരവധി വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നതിന് പബ്ബുകൾ കാരണമാകുന്നുണ്ട് എന്നാണ് കട്ടീൽ പ്രസ്താവന നടത്തിയത് എന്നാണ് ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് ദക്ഷിണ കന്നഡയിൽ നിന്നുള്ള ലോക്സഭ അംഗം കൂടിയായ കട്ടീൽ പറഞ്ഞതായാണ് വാർത്തകൾ. അതേ സമയം സംസ്ഥാന സർക്കാറിൻ്റെ വരുമാനത്തെ നേരിട്ട് ബാധിക്കുന്ന ഈ രീതിയിലുള്ള നിർദ്ദേശത്തിനോട് പ്രതികരിച്ചു കൊണ്ട് രാഷ്ട്രീയ – ഭരണ…
Read Moreബെംഗളൂരുവിലും യു.എസ് കോൺസുലേറ്റ് സ്ഥാപിക്കാൻ നീക്കം
ബെംഗളൂരു: മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും, ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ ജൂഡിറ്റ് റാവിനുമായി നടന്ന ഓൺലൈൻ കൂടിക്കാഴ്ചക്കിടെ മുഖ്യമന്ത്രി ബെംഗളുരുവിൽ യു എസ് കോൺസുലേറ്റ് സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെപറ്റി സംസാരിച്ചു. കോൺസുലേറ്റിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കാൻ ബെംഗളൂരുവിൽ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉപമുഖ്യമന്ത്രി അശ്വത് നാരായണനും യു എസ് കോൺസുലേറ്റ് തുടങ്ങണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഐ.ടി. ഹബ്ബുകളായ ബെംഗളുരുവിലും മൈസൂരുവിലും കൂടുതൽ യു എസ് കമ്പനികൾ തുടങ്ങാനുള്ള സംവിധാനം സജ്ജമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു എസി ലേക്ക് പോകുന്ന…
Read Moreഅറസ്റ്റിലായ മലയാളിയുടെ നഗരത്തിലെ റെസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധം
ബെംഗളൂരു: ലഹരിമരുന്ന് കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന്റെ കമ്മനഹള്ളിയിലെ റെസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ 11.30-ന് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ലഹരി മാഫിയകൾക്ക് ബന്ധമുള്ള റെസ്റ്റോറന്റ് പൂട്ടണമെന്നാണ് ആവശ്യം. 2015-ലാണ് മുഹമ്മദ് അനൂപ് കമ്മന ഹള്ളിയിൽ ഹിയാത്ത റെസ്റ്റോറന്റ് ആരംഭിച്ചത്. ഹിയാത്ത് റെസ്റ്റോറന്റ് സ്പൈസ് ബേ ഹോട്ടൽ എന്ന പേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
Read Moreനമ്മ മെട്രോ; നാളെയും മറ്റന്നാളും നിയന്ത്രണം.
ബെംഗളൂരു : നാഗസാന്ദ്ര- യെലച്ചന ഹള്ളി ഗ്രീൻ ലൈനിൽ നാളെയും മറ്റന്നാളും മെട്രോ സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഈ ലൈനിൽ അടുത്ത രണ്ട് ദിവസം രാത്രി ഒരു മണിക്കൂർ മുൻപേ മെട്രോ സർവ്വീസ് നിർത്തി വക്കും. നവംബർ 1, കന്നഡ രാജ്യോൽസവ ദിനത്തിൽ ഉൽഘാടനം ലക്ഷ്യമിടുന്ന ഗ്രീൻ ലൈനിലെ തന്നെ യെലച്ചനഹള്ളി – അഞ്ജന പുര ടൗൺ പാതയുടെ പ്രവർത്തനങ്ങളുടെ മുന്നോടിയായിട്ടുള്ള പരിശോധനകൾ നടക്കുന്നതിനാലാണ് ഈ നിയന്ത്രണം. യെലച്ചനഹള്ളിയിലേക്കുള്ള അവസാന ട്രെയിൻ നാഗസന്ദ്രയിൽ നിന്ന് വൈകിട്ട് 6.56നു പു റപ്പെടും. നാഗസന്ദ്രയിലേക്കുള്ള അവസാന ട്രെയിൻ…
Read Moreറെക്കോർഡു തിരുത്തി നഗരത്തിലെ കോവിഡ് കേസുകൾ; 15 ദിവസത്തിനുള്ളിൽ അരലക്ഷം കടന്നു പുതിയ രോഗികൾ
ബെംഗളൂരു : സെപ്തംബർ ഒന്ന് മുതൽ പതിനഞ്ചു വരെ ദിവസങ്ങൾ എടുത്താൽ അരലക്ഷം പുതിയ കോവിഡ് കേസുകളാണ് ഉദ്യാന നഗരിയിൽ ഉണ്ടായതു. ഓഗസ്റ്റ് പതിനാറു മുതൽ മുപ്പത്തി ഒന്ന് വരെ ഉള്ള കണക്കുകൾ എടുത്താൽ ഇത് നാൽപ്പതിനായിരമായിരുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പതിനഞ്ചു വരെ മുപ്പത്തിരണ്ടായിരവും. പൂനെ (59,000), ദില്ലി (51,000) എന്നിവയ്ക്ക് ശേഷം ഈ മാസം ആദ്യ 15 ദിവസത്തിനുള്ളിൽ രാജ്യത്ത് മൂന്നാമത്തെ ഏറ്റവും കൂടുതൽ അണുബാധ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്. ഇന്ന് 3,799 കേസുകളാണ് ബെംഗളൂരുവിൽ ഉണ്ടായത് – 24 മണിക്കൂറിനുള്ളിൽ…
Read Moreപാമ്പ് കടിയേറ്റ് 7 ദിവസം കോമയിലായ 5 വയസുകാരൻ തിരിച്ച് ജീവിതത്തിലേക്ക്…
ബംഗളുരു: പാമ്പ് കടിച്ചതിനെ തുടർന്ന് കോമയിലായ അഞ്ചു വയസുകാരൻ തിരിച്ച്ജീവിതത്തിലേക്ക്. ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ ചികിത്സയിലാണ് കുട്ടി ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുന്നത്. അഞ്ചു വയസുകാരനായ നിഷിത് ഗൗഡയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്. കർണാടകയിലെ ഹസൻ ജില്ലയിൽ ജൂലൈ 26നാണ് സംഭവം. മഴ സമയത്ത് വീടിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ തുടങ്ങുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽഎത്തിച്ചെങ്കിലും പതുക്കെ കുട്ടി കോമയിലേക്ക് പോകുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ, അഞ്ചു വയസുകാരനെ ആ…
Read Moreകേന്ദ്രമന്ത്രി രാജിവച്ചു….
ബെംഗളൂരു : കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ നരേന്ദ്ര മോഡി മന്ത്രി സഭയിൽ നിന്ന് രാജിവച്ചു. പാർലമെൻറിൽ അവതരിപ്പിച്ച 3 കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ് രാജി എന്ന് അവരുടെ ഭർത്താവും ശിരോമണി അകാലിദളിൻ്റെ അദ്ധ്യക്ഷനുമായ സുഖ്ബീർ സിംഗ് ബാദൽ ആണ് ഈ വിഷയം ലോക്സഭയിൽ അറിയിച്ചത്. ബില്ലിനെ ആദ്യം അനുകൂലിച്ചവരായിരുന്നു ശിരോമണി അകാലി ദൾ. ബി.ജെ.പി സർക്കാറിനുള്ള പിൻതുണ തുടരുമെന്നും അകാലി ദൾ അറിയിച്ചു.
Read More40 ലക്ഷം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി കർണാടക; ഇന്ന് 93 മരണം…
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 93 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 9366 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :93(70) ആകെ കോവിഡ് മരണം :7629(7536) ഇന്നത്തെ കേസുകള്‍ :9366(9725) ആകെ പോസിറ്റീവ് കേസുകള്‍ :494356(484990) ആകെ ആക്റ്റീവ് കേസുകള്‍ : 103631(101626) ഇന്ന് ഡിസ്ചാര്‍ജ് :7268(6583) ആകെ ഡിസ്ചാര്‍ജ് :383077(375809) തീവ്ര പരിചരണ വിഭാഗത്തില്‍ :805(818) കര്‍ണാടകയില്‍…
Read Moreനഗര ശുചീകരണം ലക്ഷ്യമിട്ട് ബി.ബി.എം.പി.യുടെ വക എട്ടിന്റെ പണി!
ബെംഗളൂരു: റോഡരികിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കാനും വീടുകളിൽ നിന്നും നേരിട്ട് മാലിന്യശേഖരണം നടത്താനും ഉദ്യോഗസ്ഥർക്കും കരാറുകാർക്കും പരമാവധി മൂന്നു മാസത്തെ സമയം അനുവദിച്ചു കൊണ്ട് ബി ബി എം പി ഉത്തരവിറക്കി. സ്ഥിരമായി മാലിന്യം വലിച്ചെറിഞ്ഞു കൊണ്ടിരുന്ന സ്ഥലങ്ങൾ ( ബ്ലാക് സ്പോട്ട്സ്) കണ്ടെത്തി മോടിപിടിപ്പിക്കും. ഖര, ദ്രവമാലിന്യങ്ങളും സാനിറ്ററി മാലിന്യങ്ങളും വേർതിരിച്ച് ശേഖരണം നടത്താനുള്ള പുതിയ ടെൻഡറും നിലവിൽ വന്നതായി ബി ബി എം പി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. ഗോവിന്ദ രാജ് വാർഡിലാണ് പുതിയ മാലിന്യ സംസ്കരണ നിയമം ആദ്യമായി നടപ്പിലാക്കിയത്.…
Read More