ബെംഗളൂരു: ബെംഗളൂരു നഗരം ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയെന്ന യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമർശം വിവാദത്തിൽ.
കർണാടകയും ബെംഗളൂരുവും ബിജെപി തന്നെയാണ് ഭരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് തേജസ്വിയെ യുവമോർച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്നാവശ്യപ്പെട്ടു. ബസിനസിനായി ബെംഗളൂരുവിലേക്കോ കർണാടകയിലേക്കോ ഇനി ഏത് കമ്പനി വരുമെന്നും അദ്ദേഹം ചോദിച്ചു. ‘ബിജെപി അദ്ദേഹത്തെ പുറത്താക്കണം. അദ്ദേഹം ബെംഗളൂരുവിനെ നശിപ്പിക്കുകയാണ്. ഇത് ലജ്ജാകരമാണ്’ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ പറഞ്ഞു.
BJP MP @Tejasvi_Surya calling Bengaluru, a global city known for Technology and Innovation, as an epicenter of terror is highly condemnable.
GDP growth has crashed and with such statements, which investor will come to Bengaluru & Karnataka?
Will PM and FM @nsitharaman answer?
— DK Shivakumar (@DKShivakumar) September 28, 2020
അതേ സമയം മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ തേജസ്വി സൂര്യക്ക് പിന്തുണ നൽകി.’കുറച്ച് വർഷങ്ങളായി ഇവിടെ എൻ.ഐ.എ വേണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഇത് അംഗീകരിച്ചതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അഭിനന്ദനങ്ങൾ’ യെദ്യൂരപ്പ പറഞ്ഞു.
ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനങ്ങൾ ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ് ഈ അർത്ഥത്തിലാണ് തേജസ്വി സൂര്യയുടെ പരാമർശമെന്നും യെദ്യൂരപ്പ ന്യായീകരിച്ചു. യുവമോർച്ച ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് തേജസ്വി സൂര്യ മാധ്യമങ്ങൾക്ക് മുന്നിൽ പരാമർശം നടത്തിയത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ സിലിക്കൻ വാലി ബെംഗളൂരു ഭീകരവാദ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. അന്വേഷണ ഏജൻസികളുടെ കണ്ടെത്തിയ തീവ്രവാദ സ്ലീപ്പർ സെല്ലുകളും അറസ്റ്റുകളും ഇതിന് തെളിവാണെന്നും അദ്ദേഹം പറയുകയുണ്ടായി. അടുത്തിടെ കോൺഗ്രസ് എംഎൽഎയുടെ വസതിക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തേയും അദ്ദേഹം ഉദ്ധരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.