ബെംഗളൂരു: കെ.ആർ.പുര റെയിൽവേ സ്റ്റേഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു ബെംഗളുരു ട്രാഫിക് പോലീസിലെ ചില ഉദ്യോഗസ്ഥർ. ഒരു തമിഴ്നാട് റെജിസ്ട്രേഷൻ ആഡംബര കാർ ശ്രദ്ധയിൽ പെട്ടു. അതിൻ്റെ ഗ്ലാസുകളിൽ കറുത്ത ഫിലിം ഒട്ടിച്ചിട്ടുണ്ട്, അത് നിയമ വിരുദ്ധമാണ്. ഉടൻ വണ്ടി നിർത്തിച്ച് ഡ്രൈവർ അനീഷിൽ നിന്ന് 500 രൂപ പിഴ അടപ്പിച്ചു. രേഖകൾ പരിശോധിച്ചപ്പോൾ മനസ്സിലായി അത് തമിഴ് സിനിമയിലെ ഇളയ ദളപതി വിജയിൻ്റെ കാർ ആണെന്ന്.
Read MoreDay: 27 September 2020
ഇന്ന് 79 മരണം;9543 പുതിയ കോവിഡ് രോഗികൾ…
ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 79 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 9543 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :79(86) ആകെ കോവിഡ് മരണം :8582(8503) ഇന്നത്തെ കേസുകള്‍ :9543 ആകെ പോസിറ്റീവ് കേസുകള്‍ :575566(566023) ആകെ ആക്റ്റീവ് കേസുകള്‍ : 104724(101782) ഇന്ന് ഡിസ്ചാര്‍ജ് :6522(5417) ആകെ ഡിസ്ചാര്‍ജ് :462241(455719) തീവ്ര പരിചരണ വിഭാഗത്തില്‍ :835(832) കര്‍ണാടകയില്‍…
Read Moreമലയാളം മിഷൻ്റെ പുതിയ ക്ലാസുകൾ ആരംഭിച്ചു.
ബെംഗളൂരു : മലയാളം മിഷൻ കർണാടകം കോത്തന്നൂർ മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ചർച്ച് മായി ചേർന്ന് പുതിയ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഫാദർ ഷാജി പുത്തൻ പുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ ഉദ്ഘാടനം ചെയ്തു. മിഷൻ ഓർഗനൈസിങ് സെക്രട്ടറി ശ്രീ ജയ്സൺ ലൂക്കോസ്, മിഷൻ പ്രവർത്തനങ്ങൾ വിവരിച്ചു. ട്രസ്റ്റിമാരായ ശ്രീ ജോയി കോയിക്കര, ശ്രീ ജസ്റ്റിൻ കെ എൽ, ശ്രീ ബിജു വെള്ളാപ്പള്ളി, പ്രധാന അദ്ധ്യാപകനായ ശ്രീ ജോഷി, മലയാളം മിഷൻ അധ്യാപിക ശ്രീമതി ബിംബ…
Read Moreനിറുത്തിയിട്ട ലോറിയുടെ പിന്നിൽ കാറിടിച്ച് ഒരു ഗർഭിണിയടക്കം 7 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: നിറുത്തിയിട്ട ലോറിയുടെ പിന്നിൽ കാറിടിച്ച് ഒരു ഗർഭിണിയടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം. Karnataka: Seven people including a pregnant woman died after the car they were travelling in, rammed into a standing truck near Savalagi village in Kalaburagi. A case has been registered. pic.twitter.com/5hGxkjGkrq — ANI (@ANI) September 27, 2020 ഉത്തര കർണാടകയിലെ അലന്ത് നിവാസികളായ ഇർഫാന ബേഗം (25), റൂബിയ ബേഗം (50), ആബേഡബി (50), ജയച്ചുനബി (60), മുനീർ…
Read Moreനാളെ നടക്കുന്ന”കർണാടക ബന്ദ്”നഗര ജീവിതത്തെ ബാധിക്കുമോ ? ഏറ്റവും പുതിയ വിവരങ്ങൾ..
ബെംഗളൂരു : നാൽപതോളം സംഘടനകളുടെ കൂട്ടായ്മയായ “ഐക്യ ഹോരാട്ട “നാളെ നടത്തുന്ന കർണാടക ബന്ദ് നഗരത്തിലെ ജനജീവിതത്തെ ബാധിക്കുമോ നോക്കാം. ബി.എം.ടി.സി സാധാരണ പോലെ സർവ്വീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്, എതെങ്കിലും വിധത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ തീരുമാനങ്ങളിൽ മാറ്റം വരുത്താൻ സാദ്ധ്യതയുണ്ട്. നമ്മ മെട്രോ സാങ്കേതിക കാരണങ്ങളാൽ യെലച്ചനഹള്ളി സറ്റേഷൻ ഒഴികെ ഗ്രീൻ, പർപ്പിൾ ലൈനുകളിൽ സാധാരണ പോലെ സർവ്വീസ് നടത്തും. കർണാടക – കേരള ആർ.ടി.സി.കൾ നിലവിൽ സർവ്വീസുകൾ ഒന്നും റദ്ദാക്കിയിട്ടില്ല. കേരളത്തിലേക്കുള്ള സംസ്ഥാനാന്തര സർവീസുകൾ രാത്രി ആയതിനാൽ തടസപ്പെടാൻ സാദ്ധ്യത കുറവാണ്.…
Read Moreനഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു; ഡോക്ടർക്കെതിരെ പരാതി.
ബെംഗളൂരു : ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നഴ്സിങ് വിദ്യാർഥിനി. സംഭവത്തിൽ പരാതിപ്പെട്ടിട്ടും ആശുപത്രി മാനേജ്മെന്റ് നടപടിയെടുത്തില്ലെന്നും 25കാരിയായ യുവതി ആരോപിക്കുന്നു. ഇതിനെ തുടർന്നാണ് ഡോക്ടർക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. “ജൂലൈ 15 ന് ഡോക്ടർ എന്നെ ആശുപത്രിക്ക് പുറത്ത് കാണാൻ ആവശ്യപ്പെട്ടു. വിൽസൺ ഗാർഡനിലേക്കു വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അവിടെനിന്ന് അദ്ദേഹം എന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി, അവിടെവെച്ച് ബലം പ്രയോഗിച്ച് തൻ്റെ വസ്ത്രങ്ങൾ അഴിക്കുകയും എന്നെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് എന്നെ…
Read Moreമുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു.
ന്യൂഡൽഹി : മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായിരുന്ന ജസ്വന്ത് സിംഗ് (82) അന്തരിച്ചു. വാജ്പേയി മന്ത്രിസഭയിൽ ധനകാര്യം, പ്രതിരോധ കാര്യം, വിദേശ കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. മുൻ പട്ടാളക്കാരനായ സിംഗ് പിന്നീട് ജനസംഘത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു.
Read Moreനഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയിൽ
ബെംഗളൂരു: നഗരത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷംരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പിടിയിൽ. വിദ്യാരണ്യപുരം സ്വദേശികളായ മഹേഷ്, മോഹൻ, നവ്യാന്ത്, ഭരത്, ജോസഫ്, രവികിരൺ, രാജു എന്നിവരെയാണ് നാഗമംഗല പോലീസ് അറസ്റ്റുചെയ്തത്. മാണ്ഡ്യ ജില്ലയിലെ നാഗമംഗല ടൗണിലുള്ള ഒരു ലോഡ്ജിൽനിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുവന്ന സംഘത്തെ പോലീസ് വലയിലാക്കിയത്. ബെംഗളൂരു സ്വദേശിയായ നവീനെയാണ് സംഘം രണ്ടുദിവസം മുമ്പ് തട്ടിക്കൊണ്ടുപോയത്. പോലീസിന്റെ പിടിയിൽ പെടാതിരിക്കാൻ നവീനെയുമായി സംഘം ചില സുഹൃത്തുക്കളുടെ സഹായത്തോടെ നാഗമംഗലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് തങ്ങുകയായിരുന്നു. തുടർന്ന് നവീന്റെ ബന്ധുമുഖേന സംഘം പണം കൈപ്പറ്റി.…
Read Moreതൊഴിലാളി യൂണിയനുകളുടെ എതിർപ്പ് വകവയ്ക്കാതെ സർക്കാർ തൊഴിൽ നിയമഭേദഗതി പാസാക്കി
ബെംഗളൂരു: വ്യവസായത്തർക്കനിയമം, ഫാക്ടറിനിയമം, കരാർജോലിനിയമം എന്നിവയിലാണ് ഭേദഗതിവരുത്തിയത്. ഇതോടെ 300-ലധികം ജീവനക്കാർ ജോലിയെടുക്കുന്ന സ്ഥാപനങ്ങൾമാത്രമേ ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാരിന്റെ അനുമതി ആവശ്യമുള്ളൂ. നേരത്തേ ഇത് 100 ജീവനക്കാർ ആയിരുന്നു. അധികസമയം ജോലി 75 മണിക്കൂറിൽനിന്ന് 125 മണിക്കൂറായി ഉയർത്തുകയുംചെയ്തു. അധിക സമയം ജോലി സർക്കാർ കൂട്ടിയത് തൊഴിലാളികളുടെ സമ്മതമില്ലാതെയാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. തൊഴിൽനിയമം ഭേദഗതി ചെയ്തത് തൊഴിലാളിവിരുദ്ധമാണെന്ന് പ്രിയങ്ക് ഖാർഗെ എം.എൽ.എ. പറഞ്ഞു. ബിസിനസ് സുഗമമാകുന്നതിന്റെപേരിൽ തൊഴിലാളികളുടെ അവസ്ഥ ദുരിതമാക്കുന്നതാണ് ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, തൊഴിൽനിയമഭേദഗതി അധികസമയം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്…
Read More