ബെംഗളൂരു :ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തങ്ങളുടെ എല്ലാ ബസ്സുകളിലും ക്യു-ആർ-കോഡ് ടിക്കറ്റിംഗ് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്.
പക്ഷെ ഇത് ബസ്സു ജീവനക്കാർക്ക് തിരിച്ചടി ആകുന്നു എന്നാണ് ഇപ്പോഴത്തെ പരാതി.
മൊബൈൽ സ്ക്രീനിൽ ആളുകൾ ടിക്കറ്റ് എടുത്തതായി കാണിക്കുന്നുണ്ടെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞു കണ്ടക്ടർമാർ കണക്കു കൈമാറുമ്പോൾ ക്യൂ-ആർ കോഡിൽ പൈസ നൽകിയവരുടെ കണക്കുകൾ അക്കൗണ്ടിൽ പ്രതിഫലിക്കുന്നില്ല എന്നതാണ് ആദ്യത്തെ പരാതി.
ചിലരൊക്കെ കഴിഞ്ഞ നാളുകളിൽ എടുത്ത ടിക്കറ്റുകളാണ് കാണിക്കുന്നത് എന്നാണു കണ്ടക്ടർമാർ പറയുന്നത്.
അങ്ങനെ ഒരു ദിവസത്തെ ജോലി കഴിയുമ്പോൾ തങ്ങളുടെ പോക്കറ്റാണ് കാലിയാകുന്നത് എന്ന് അവർ അഭിപ്രായപ്പെടുന്നു.
ഏകദേശം നാലായിരത്തോളം യാത്രക്കാരാണ് ദിവസേന ബെംഗളൂരു സിറ്റിയിൽ ക്യൂ-ആർ കോഡ് സംവിധാനം ഉപയോഗപ്പെടുത്തുന്നത്.
എന്നാൽ ഇത് ട്രാക്കുചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് നേരിടുന്നു എന്നതാണ് കണ്ടക്ടര്മാരുടെ ഭാഷ്യം.
അതിനു പകരം പേടിഎം സൗണ്ട് ബോക്സ് പോലുള്ളവ നിലവിൽ വന്നാൽ അത് ഉപകാരപ്രദമാകും.
അതാവുമ്പോൾ യാത്രക്കാർ പണമിടപാട് നടത്തിയാൽ അപ്പോൾ തന്നെ കൊടുത്ത തുകയും രസീതും എല്ലാം അതിൽ തന്നെ കാണാൻ കഴിയും.
ക്യൂ-ആർ കോഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ തീയതിയും സമയവും ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാണ് എന്നാണു മജസ്റ്റിക്- കാഡുഗൊഡി റൂട്ടിലെ ഒരു കണ്ടക്ടർ പറയുന്നതു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.