ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു.
സെപ്തംബര്‍ 12 മുതല്‍ 80 ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തും.
നിലവിലുള്ള 230 ട്രെയിനുകള്‍ക്ക് പുറമെയാണ് പുതിയ ട്രെയിന്‍ സര്‍വീസുകള്‍.
സെപ്തംബര്‍10 മുതല്‍ ഈ പുതിയ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
പുതിയതായി പ്രഖ്യാപിച്ച 80 ട്രെയിനുകളിൽ കേരളത്തിലേക്ക് ട്രെയിനുകൾ ഒന്നുമില്ല.
ട്രെയിനുകൾ ആവശ്യപ്പെട്ടു കേരളത്തിന്റെ കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നു ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.
തമിഴ്നാട് ആവശ്യപ്പെട്ട 7 സർവീസുകളും ഇതര സംസ്ഥാനങ്ങളിലേക്കുളള 3 സർവീസുകളും അനുവദിച്ചിട്ടുണ്ട്.
കൊങ്കൺ റൂട്ടിൽ മാത്രമാണു ഏതാനും ട്രെയിനുകൾ ഇപ്പോൾ കേരളത്തിൽ സർവീസ് നടത്തുന്നത്. ചെന്നെ,ബെംഗളുരു എന്നിവടങ്ങളിൽ നിന്നും ഇതുവരെ കേരളത്തിലേക്കു സർവീസില്ല. കേരളം ആവശ്യപ്പെട്ടാൽ ചെന്നൈ, ബെംഗളുരു ഉൾപ്പെടെ ഏതു സ്ഥലത്തേക്കും
ട്രെയിൻ ഓടിക്കുമെന്നു അധികൃതർ വ്യക്തമാക്കി.