ന്യൂഡൽഹി: വൈറസ് ആക്രമണത്തിൽ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോരാനിടയുണ്ടെന്ന് എസ് ബി ഐ മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വ്യാപിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
Don't be a victim of mobile hackers and learn some smart ways to keep your device secured. Let's make things difficult for the hackers.#BeAlert #BeSafe #CyberSecurity #OnlineFraud #OnlineScam pic.twitter.com/O3TlvCGyGS
— State Bank of India (@TheOfficialSBI) August 19, 2020
സുരക്ഷിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ തട്ടിപ്പുകാരുടെ ചതിയിൽനിന്ന് രക്ഷപ്പെടാമെന്നും ഒരു മിനുട്ടുള്ള വീഡിയോ ക്ലിപ്പിനൊപ്പം എസ്ബിഐ ട്വീറ്റ് ചെയ്തു. മൊബൈൽ വഴിയുള്ള തട്ടിപ്പാണ് കൂടുതൽ നടക്കുന്നത്.
മാൽവെയറുകൾ ബാധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുവായ ഇടങ്ങളിലെ ചാർജിങ് സ്റ്റേഷനുകളിൽ ഫോൺ ചാർജ് ചെയ്യുന്നതിനെതിരെ നേരത്തെ എസ്ബിഐ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇപ്പോൾ പുതിയ ജഗ്രത നിർദേശങ്ങളുമായിട്ടാണ് എസ് ബി ഐ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
– അറിയാത്ത, വിശ്വാസമില്ലാത്ത നെറ്റ് വർക്കുകയളുമായി നിങ്ങളുടെ മൊബൈൽ ഫോൺ ബന്ധിപ്പിക്കരുത്
– വൈറസ് ബാധിച്ച ഡാറ്റ മറ്റൊരു മൊബൈൽ ഫോണിലേയ്ക്ക് കൈമാറരുത്
– പാസ് വേഡ്, യൂസർ നെയിം തുടങ്ങിയവ ഫോണിൽ സൂക്ഷിക്കരുത്
– ഉപയോഗിക്കാത്ത ആപ്പുകളും കണക്ഷനുകളും തുറന്നിടരുത്
– മൊബൈലിൽനിന്ന് കംപ്യൂട്ടറിലേയ്ക്ക് ഡാറ്റ കൈമാറുംമുമ്പ് ഏറ്റവുംപുതിയ ആന്റിവൈറസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് സ്കാൻ ചെയ്തെന്ന് ഉറപ്പുവരുത്തുക
– മൊബൈൽ ഫോൺ സ്ക്രീൻ ലോക്ക് ചെയ്യുക
– മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം പതിവായി അപ്ഡേറ്റ് ചെയ്യുക
– 15 അക്ക ഇഎംഈഐ നമ്പർ കുറിച്ചുവെയ്ക്കുക
– പതിവായി ഡാറ്റയുടെ ബായ്ക്കപ്പ് എടുക്കുക
എസ് ബി ഐ നൽകുന്ന ബോധവൾക്കരണത്തിന് വളരെ മികച്ച പ്രതികരണവും സ്വീകാര്യതയുമാണ് ഉപോയോക്താക്കളിൽ നിന്നും ലഭിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.