ബെംഗളൂരു: രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നയുടെ സംഭാവനകളെക്കുറിച്ച് വാചാലനായി രാഹുൽ ദ്രാവിഡ്.
MUST WATCH – As @ImRaina walks into the sunset, here's a heartfelt tribute from the legendary Rahul Dravid, who presented the left-hander with his most prized possessions – the ODI and Test cap.#RainaRetires pic.twitter.com/xqPnmAYatj
— BCCI (@BCCI) August 18, 2020
അണ്ടര്‍ 19 ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് റെയ്നയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഇന്ത്യന്‍ ടീമിലെ സുപ്രധാന താരമായി റെയ്ന മാറുമെന്ന് എനിക്ക് അന്നേ വിശ്വാസമുണ്ടായിരുന്നു.
അത് ശരിയായിരുന്നുവെന്ന് അതിനുശേഷമുളള ഒന്നരപതിറ്റാണ്ട് തെളിയിച്ചുവെന്നും ബിസിസിഐ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ദ്രാവിഡ് പറഞ്ഞു.
ടീം ഇന്ത്യക്കായി എപ്പോഴും കടുപ്പമേറിയ ജോലികള്‍ ചെയ്തത് റെയ്നയായിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ ഒറു ദശകത്തിനിടെയുണ്ടായ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് അദ്ദേഹം.
കരിയറില്‍ ഭൂരിഭാഗവും അഞ്ചാമതോ ആറാമതോ ആണ് അദ്ദേഹം ബാറ്റ് ചെയ്തത്. ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചുകൂടി മുകളില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കരിയറില്‍ ഇതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാക്കാനാവുമായിരുന്നു.
മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ചെന്നൈക്കായി ബാറ്റ് ചെയ്യുമ്പോള്‍ നമ്മളത് കണ്ടതാണെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.