20 ലക്ഷത്തിന്റെ സ്വര്‍ണം മോഷണം പോയി;50 ലക്ഷത്തിന്റെ വസ്തുവകകള്‍ നശിച്ചു:കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തി;സംഭവത്തിൽ 35 പേരെ കൂടി അറസ്റ്റ് ചെയ്തു.

ബെംഗളൂരു :ആഗസ്റ്റ് 11ന് രാത്രി നടന്ന അക്രമത്തിനിടെ 20 ലക്ഷത്തിന്റെ സ്വർണ്ണം മോഷണം പോയതായും 50 ലക്ഷത്തിന്റെ സ്വത്തുവകകൾ നശിപ്പിപ്പിക്കപ്പെട്ടതായും കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തി. രണ്ട് തവണ എംഎൽഎ ആയിരുന്നിട്ടുള്ള ഇദ്ദേഹം പോലീസിന് സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഈ സംഭവത്തിൽ 35 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവർ 340 ആയെന്നും പൊലീസ് വ്യക്തമാക്കി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്തത്. സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും. കലാപത്തെക്കുറിച്ച് സെൻട്രൽ…

Read More

ഇന്ന് ബെംഗളൂരുവില്‍ 49 കോവിഡ് മരണം;കര്‍ണാടകയില്‍ ആകെ ടെസ്റ്റുകള്‍ 20ലക്ഷം കടന്നു;ആകെ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തിന് മുകളില്‍;1.4 ലക്ഷം പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7040 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :124 ആകെ കോവിഡ് മരണം : 3947 ഇന്നത്തെ കേസുകള്‍ : 7040 ആകെ പോസിറ്റീവ് കേസുകള്‍ : 226966 ആകെ ആക്റ്റീവ് കേസുകള്‍ : 81512 ഇന്ന് ഡിസ്ചാര്‍ജ് : 6680 ആകെ ഡിസ്ചാര്‍ജ് : 141491 തീവ്ര…

Read More

ദക്ഷിണ കന്നഡയിൽനിന്നും കേരളത്തിലേക്കുള്ള റോഡും തുറന്നു

ബെംഗളൂരു: ദക്ഷിണ കന്നഡയിൽനിന്നും കേരളത്തിലേക്കുള്ള റോഡും തുറന്നു. കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് കേരളത്തിലേക്കുള്ള റോഡുകളിലിട്ട മൺകൂനകൾ ജില്ല ഭരണകൂടം നീക്കം ചെയ്തു. Roads connecting Dakshina Kannada district (Karnataka) to Kerala have been opened: District Deputy Commissioner. — ANI (@ANI) August 16, 2020 കാസർകോഡിൽ നിന്നും മംഗളൂരുവിലേക്ക് ജോലിക്കായി വന്നിരുന്ന നൂറുകണക്കിനാളുകൾ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത്തിനെതിരെ ഏറെക്കാലമായി പ്രതിഷേതം അറിയിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഓൺലൈൻ ക്യാംപൈനും തുടങ്ങിയിരുന്നു.

Read More

കണ്ണൂരിൽ നിന്നും നഗരത്തിലേക്ക് കേരള.ആർ.ടി.സി.സർവ്വീസ് നടത്തണം.

ksrtc BUSES

ബെംഗളൂരു : കണ്ണൂരിൽ നിന്നു തലശ്ശേരി വഴി നഗരത്തിലേക്ക് സർവീസ് തുടങ്ങാൻ ഒരുമ (ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് മലയാളീസ് ) കേരള ഗതാഗത മന്ത്രി എ.കെ.ശശീന്ദ്ര നോട് ഫോണിൽ അപേക്ഷിച്ചു. മന്ത്രി കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ കെ.എസ്.ആർ.ടി.സി എം ഡിക്ക് കത്തെഴുതാൻ മന്ത്രി തന്നെ ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിൽ നിന്നും കേരള ആർടിസി ബസ്സ് സർവീസ് നഗരത്തിലേക്ക് തുടങ്ങാൻ ഒരുമ നേരത്തെ തന്നെ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

Read More

നഗരത്തിലെ കലാപത്തിലെ പ്രതിയായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു: നഗരത്തിലെ കെ.ജി.ഹള്ളി,ഡി.ജെ.ഹള്ളി എന്നിവിടങ്ങളില്‍ നടന്ന ആക്രമണ പരമ്പരകളില്‍ പ്രതിയായ യുവാവ്‌ കോവിഡ് ബാധിച്ച് മരിച്ചു. സയീദ്‌ നദീം (28) ശിവാജി നഗറിലെ ബോറിംഗ് ഹോസ്പിറ്റലില്‍ ആണ് മരിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. #WATCH Karnataka: Personnel of Rapid Action Force (RAF) conduct flag-march within DJ Halli and KG Halli police station limits in Bengaluru. Section 144 has been imposed in the area until 6 am on 18th…

Read More

നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോളും ക്വാറന്റീൻ നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ

ബെംഗളൂരു: നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോളും ക്വാറന്റീൻ നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ. മുൻപ് നഗരത്തിലെ കോവിഡ് കേസുകൾ 1500നും 2500നും ഇടയിലാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇന്നലെ മാത്രം 3495 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45% യുവാക്കൾ ഒരു കാരണവും ഇല്ലാതെ ക്വാറന്റീൻ നിയമങ്ങൾ ലങ്കിക്കുമ്പോൾ 30% പേരും അവശ്യ സാധനങ്ങൾ വാങ്ങാനാണ് പുറത്തിറങ്ങുന്നത് എന്ന് ബി.ബി.എം.പി.യിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു. ക്വാറന്റീൻ ലംഘനത്തിൽ ഒട്ടേറെപ്പേർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ്…

Read More

നിരോധനാജ്ഞ വീണ്ടും നീട്ടി..

ബെംഗളൂരു: നഗരത്തിലെ ഡി.ജെ.ഹള്ളി, കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രഖ്യാപിച്ച സി ആർ പി സി (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ )സെക്ഷൻ 144 ഓഗസ്റ്റ് 18, രാവിലെ 6 മണി വരെ നീട്ടി. Karnataka: The imposition of Section 144 of Code of Criminal Procedure (CrPC) in areas under DJ Halli and KG Halli police station limits extended till 6 am on 18th August. #BengaluruViolence — ANI (@ANI) August…

Read More

ഗ്രീന്‍കാര്‍ഡിനുള്ള ക്വാട്ട സമ്പ്രദായം നിര്‍ത്തലാക്കുമെന്ന് വാഗ്ദാനം

വാഷിങ്ടൺ: രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് ഗ്രീൻ കാർഡ് അനുവദിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്-1 ബി വിസ അനുവദിക്കുന്നതിന് നിലവിലെ നയങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കാനുള്ള നീക്കമാണ് ഈ പ്രഖ്യാപനത്തിലൂടെ ജോ ബൈഡൻ നടത്തിയത് എന്നാണ് വിലയിരുത്തൽ. 13 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരാണ് യുഎസിലുള്ളത്. ഇന്ത്യയുടെ 74-മത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ സമൂഹം മുന്നോട്ടു വെച്ച കുടുംബാടിസ്ഥാനത്തിലുള്ള കുടിയേറ്റത്തിനും മതപരമായ പ്രവർത്തനങ്ങൾക്കും വിസ ആവശ്യത്തിനും ബൈഡൻ…

Read More

ഇതിഹാസത്തോടൊപ്പം പൊരുതി നേടിയ ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് ദൈവം!

സ്വാതന്ത്ര്യ ദിനത്തിൽ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ധോണിയുടെ ആരാധകര്‍ക്ക് മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ക്കാകെ നിരാശയുടെ ദിനമായി മാറി. നാടകീയമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിടവാങ്ങല്‍ മത്സരം പോലും ഇതിഹാസ താരത്തിന് നല്‍കാന്‍ കഴിയാത്ത നിസഹായ അവസ്ഥയിലാണ് രാജ്യം. സച്ചിന്‍ യുഗം അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുഗം ആയിരുന്നു. സച്ചിന്‍ ദൈവം ആയിരുന്നെങ്കില്‍ ധോണി ഇതിഹാസം ആയിരുന്നു. “ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ നൽകിയ സംഭാവന ഏറെ വലുതാണ്. താങ്കളോടൊപ്പം ലോകകപ്പ് 2011 നേടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. നിങ്ങൾക്കും കുടുംബത്തിനും…

Read More

മലയാളി മെയിൽ നേഴ്സിനെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരുഹത ആരോപിച്ച് കുടുംബം.

ബെംഗളൂരു : കൊല്ലം കൊട്ടാരക്കര എടക്കോട് ഐശ്വര്യ ഹൗസിൽ ശശിധരൻ്റെ മകൻ അതുൽ ശശിധര(26)നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ സക്ര വേൾഡ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വൈദേഹി ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മകൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ശശിധരൻ ആരോപിച്ചു. കോവിഡ് ജോലിയിലുള്ള അതുലിന് അധികൃതരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഐ.എൻ.എ കർണാടക പ്രതിനിധികളായ…

Read More
Click Here to Follow Us