മലയാളി മെയിൽ നേഴ്സിനെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരുഹത ആരോപിച്ച് കുടുംബം.

ബെംഗളൂരു : കൊല്ലം കൊട്ടാരക്കര എടക്കോട് ഐശ്വര്യ ഹൗസിൽ ശശിധരൻ്റെ മകൻ അതുൽ ശശിധര(26)നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

നഗരത്തിലെ സക്ര വേൾഡ് ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വൈദേഹി ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!

മകൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ശശിധരൻ ആരോപിച്ചു.

കോവിഡ് ജോലിയിലുള്ള അതുലിന് അധികൃതരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഐ.എൻ.എ കർണാടക പ്രതിനിധികളായ രഞ്ജിത് സക്കറിയ (പ്രസിഡൻ്റ്), ജിജോ മൈക്കൾ (ജനറൽ സെക്രട്ടറി), ജിൻസ് ജോസ് (വൈസ് പ്രസിഡൻ്റ്) എന്നിവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts