നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോളും ക്വാറന്റീൻ നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ

ബെംഗളൂരു: നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോളും ക്വാറന്റീൻ നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ.

മുൻപ് നഗരത്തിലെ കോവിഡ് കേസുകൾ 1500നും 2500നും ഇടയിലാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇന്നലെ മാത്രം 3495 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

45% യുവാക്കൾ ഒരു കാരണവും ഇല്ലാതെ ക്വാറന്റീൻ നിയമങ്ങൾ ലങ്കിക്കുമ്പോൾ 30% പേരും അവശ്യ സാധനങ്ങൾ വാങ്ങാനാണ് പുറത്തിറങ്ങുന്നത് എന്ന് ബി.ബി.എം.പി.യിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു.

  180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; 'കാമഭ്രാന്തി'ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു ന​ഗരം

ക്വാറന്റീൻ ലംഘനത്തിൽ ഒട്ടേറെപ്പേർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ ക്വാറന്റീൻ ലംഘനത്തിനെതിരെ കർശന നിരീക്ഷണമുണ്ടാകും.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വരുന്നവരോട് ഒരു കാരണവശാലും ക്വാറന്റീൻ കാലയളവിനുള്ളിൽ പുറത്തിറങ്ങരുതെന്ന് അതിർത്തികളിൽവെച്ചും വിമാനത്താവളത്തിൽവെച്ചും നിർദേശം നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയനൈരാശ്യത്തിന് പിന്നാലെ ബെംഗളൂരുവിൽ യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us