നഗരത്തിലെ കലാപത്തിലെ പ്രതിയായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു: നഗരത്തിലെ കെ.ജി.ഹള്ളി,ഡി.ജെ.ഹള്ളി എന്നിവിടങ്ങളില്‍ നടന്ന ആക്രമണ പരമ്പരകളില്‍ പ്രതിയായ യുവാവ്‌ കോവിഡ് ബാധിച്ച് മരിച്ചു.

സയീദ്‌ നദീം (28) ശിവാജി നഗറിലെ ബോറിംഗ് ഹോസ്പിറ്റലില്‍ ആണ് മരിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആയിരുന്നു.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

നഗരത്തില്‍ എ.സി.മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു നദീം.

ഫേസ് ബുക്ക്‌ പോസ്റ്റിനെ തുടര്‍ന്ന് ഈ മാസം 11 ന് നഗരത്തില്‍ നടന്ന കലാപത്തില്‍ വന്‍ നഷനഷ്ട്ടങ്ങള്‍ ആണ് ഉണ്ടായതു.നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.

  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

കലാപം നിയന്ത്രിക്കാന്‍ വേണ്ടി പോലീസ് നടത്തിയ വെടിവെപ്പില്‍ 3 പേര്‍ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
[masterslider id="10"]

Related posts