ഗ്രീന്‍കാര്‍ഡിനുള്ള ക്വാട്ട സമ്പ്രദായം നിര്‍ത്തലാക്കുമെന്ന് വാഗ്ദാനം

വാഷിങ്ടൺ: രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് ഗ്രീൻ കാർഡ് അനുവദിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്-1 ബി വിസ അനുവദിക്കുന്നതിന് നിലവിലെ നയങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കാനുള്ള നീക്കമാണ് ഈ പ്രഖ്യാപനത്തിലൂടെ ജോ ബൈഡൻ നടത്തിയത് എന്നാണ് വിലയിരുത്തൽ. 13 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരാണ് യുഎസിലുള്ളത്. ഇന്ത്യയുടെ 74-മത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ സമൂഹം മുന്നോട്ടു വെച്ച കുടുംബാടിസ്ഥാനത്തിലുള്ള കുടിയേറ്റത്തിനും മതപരമായ പ്രവർത്തനങ്ങൾക്കും വിസ ആവശ്യത്തിനും ബൈഡൻ പിന്തുണ നൽകുമെന്ന് ഉറപ്പു നൽകി.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

കൂടുതൽ സ്ഥിരവിസ അനുവദിക്കുന്ന കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കുമെന്നും ഗ്രീൻ കാർഡ് അടിസ്ഥാനമാക്കി ലഭ്യമാകുന്ന തൊഴിലവസരങ്ങളിലും താത്ക്കാലിക വിസാനയങ്ങളിലും ഭേദഗതി വരുത്തുമെന്നും ജോ ബൈഡൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts